” പെരിങ്ങൽക്കുത്ത് ഡാമിൽ സ്ലൂസ് വാൽവ് തുറന്നതോടെ ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുന്നു “

പെരിങ്ങൽക്കുത്ത് ഡാമിൽ സ്ലൂസ് വാൽവ് തുറന്നതോടെ ചാലക്കുടിപ്പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് ഭാഗത്ത് 5 അടിയോളം ജലനിരപ്പ് ഉയർന്നു. മുൻദിവസങ്ങളിൽ ജലനിരപ്പ് വളരെ താഴ്ന്നായിരുന്നതിനാൽ ഇതു കാര്യമായി ബാധിക്കില്ല. 15 അടി കൂടി ജലനിരപ്പ് ഉയർന്നാലെ പുഴ കരകവിയുമെന്ന ഭീതിവേണ്ടൂ. ഇന്നലെ ഉച്ചയോടെ 5 അടി ജലനിരപ്പുയർന്നെങ്കിലും പിന്നീടു കാര്യമായ മാറ്റമുണ്ടായില്ല”

പുഴയിലെ ജലനിരപ്പ് ഉയരുന്നതു കാണാൻ പുഴയോരങ്ങളിൽ ജനം കൂടി. കോവിഡ് നിയന്ത്രണങ്ങൾ കൂസാതെയായിരുന്നു കൂട്ടം കൂടൽ. വെട്ടുകടവ് പാലത്തിനു മുകളിലും കൂടപ്പുഴ ആറാട്ടുകടവിലും തിരക്കേറെയായിരുന്നു. ‌മറ്റു പ്രദേശങ്ങളിൽ നിന്നു വരെ ആളുകളെത്തിയതോടെ കടവിലേക്കുള്ള റോഡിൽ വാഹനങ്ങൾ നിറഞ്ഞു. കോവിഡ് നിബന്ധനകൾ ലംഘിച്ച് കുട്ടികളടക്കം കുടുംബസമേതമാണ് ജനങ്ങൾ എത്തിയത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുൾപ്പെടെ ആളുകളെത്തിയത് ആശങ്കയ്ക്കിടയാക്കി

dc Cover v7iclomoa2al44j6a4c2ta5ic5 20180218082052.Medi 1