🔥പൂട്ടിടും, പൂസായി പായുന്നതിന്🔥🌳🌳🌳🌳🌳🌳🌳🌳🌳

drunken-talkers-to-locked-up
8 / 100

‘കൊവിഡല്ലേ, പൊലീസിന്റെ ഊതിക്കല്‍ ഇല്ലല്ലോ’ എന്ന് കരുതി വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍‌ ജാഗ്രത.
രാത്രികാല പരിശോധനയടക്കം കൂട്ടി പൂസായി പായുന്നവരെ പൊക്കാന്‍ കച്ചമുറുക്കുകയാണ് പൊലീസ്. ഇടപ്പള്ളി- പാലാരിവട്ടം ബൈപ്പാസില്‍ മുന്‍ മിസ് കേരളയടക്കം മൂന്ന് പേ‌ര്‍ മരിക്കാനിടയായ സംഭവമാണ് കടുത്ത തീ‌രുമാനമെടുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. മുക്കിലും മൂലയിലും പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു.
കൂടി, മദ്യപിച്ച്‌ വാഹനയോട്ടം
കൊവിഡ് വ്യാപനത്തെ തുട‌ര്‍ന്നാണ് പൊലീസ് ബ്രെത്ത് അനലൈസര്‍ (മദ്യത്തിന്റെ തോത് പരിശോധിക്കുന്ന ഉപകരണം ) പിന്‍വലിച്ചത്. ഒരേ സമയം പലരെയും പരിശോധിക്കേണ്ടി വരുന്നത് കൊവിഡ് പകര്‍ച്ചയ്ക്ക് കാരണമാക്കുമെന്ന വിലയിരുത്തലായിരുന്നു ഇതിന് കാരണം. എന്നാല്‍ മദ്യപന്മാ‌ര്‍ ഇതൊരു അനുഗ്രഹമായി കണ്ടു. ലക്കും ലഗാനുമില്ലാതെ വാഹനം ഓടിക്കല്‍ പതിവാക്കി. രാത്രികാലങ്ങളിലെ അപകടങ്ങള്‍ ഏറെയും മദ്യപിച്ച്‌ അശ്രദ്ധമായി വാഹനം ഓടിച്ചതിനാലാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതാണ് നടപടി ശക്തമാക്കാന്‍ മറ്റൊരു കാരണം.

വൈദ്യ പരിശോധന

വാഹനം പരിശോധിച്ച്‌ ഡ്രൈവ‌ര്‍ മദ്യപിച്ചിട്ടുണ്ടന്ന് സംശയം തോന്നിയാല്‍ വൈദ്യ പരിശോധന നടത്തും. ഇതില്‍ മദ്യത്തിന്റെ അളവ് 30മില്ലിയില്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ പിഴയീടാക്കും. 5000 മുതല്‍ 10000 രൂപ വരെയാണ് പിഴത്തുക. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചെന്ന് കണ്ടെത്തിനാല്‍ ശിക്ഷ കൂടും.

 മാസം – അപകടം – മരണം (2020)
ജനുവരി – 3875 – 398
ഫെബ്രുവരി -3726- 376
മാര്‍ച്ച്‌ – 2847 -291
ഏപ്രില്‍ -439 -52
മെയ് – 1380- 149
ജൂണ്‍ – 2003 – 215
ജൂലായ് – 1770 -168
ആഗസറ്റ് – 1778 -243
സെപ്തംബര്‍ – 2041 – 180
ഒക്ടോബര്‍ -2343 -264
നവംബര്‍ 2622 -370
ഡിസംബര്‍ – 2953- 370

രാത്രികാലങ്ങളില്‍ അപകടം കൂടുകയാണ്. മദ്യപിച്ച്‌ വാഹനം ഓടിക്കുന്ന പ്രവണത വര്‍ദ്ധിച്ച്‌ വരികയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്.

ഐശ്വര്യ ഡോംഗ്റെ
ഡി.സി.പി
കൊച്ചി സിറ്റി


Covid 19 Sayıları