കോറോണ നിങ്ങളുടെ ബിസിനെസ്സിൽ വില്ലനായോ ..?
നിങ്ങളുടെ ബിസിനസിന് ഇപ്പോഴും വെബ്സൈറ്റില്ലേ?
കാലത്തിനൊപ്പം നമുക്കും മാറാം ഇപ്പോൾ തന്നെ വൈകി, ഇനിയും സമയം കളയണ്ട.കാലം മാറി കോലം മാറി കോറോണ വിതച്ച വിന..!!! ഇപ്പോൾ എല്ലാം ഡിജിറ്റൽ അല്ലേ. നിങ്ങളുടെ ബിസിനസിന് പറ്റിയ വെബ്സൈറ്റ് തയ്യാറാക്കു പുതിയ ട്രെൻഡിന് അനുസരിച്ച് ബിസിനസ് കൂട്ടു.
സാമൂഹിക അകലം പാലിക്കുക എന്ന പുതിയ ശീലം ഓൺലൈൻ ബിസിനസ് സാധ്യതകളാണ് ചൂണ്ടികാണിക്കുന്നത്.അതിനർത്ഥം, ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന ബിസിനസുകൾക്ക് ആളുകൾ കൂടുതൽ മുൻഗണന നല്കാൻ തുടങ്ങിയിരിക്കുന്നു എന്ന്.
കേരളത്തിൽ ഓൺലൈൻ ബിസിനസിനോട് ആളുകൾക്ക് മുമ്പുണ്ടായിരുന്ന സമീപനം മാറിയിരിക്കുന്നു. മൊബൈൽ കമ്പനികൾ കൊണ്ടുവന്ന ഇന്റർനെറ്റ് വിപ്ലവവും സ്മാർട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ അത്ഭുതകരമായ വളർച്ചയും ഓൺലൈൻ ബിസിനസിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കിയിട്ടുണ്ട്.
എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് ..?
കാലത്തിന് ഒപ്പം കോലം മാറണം എന്ന് പഴമക്കാർ പറയാറുണ്ട് അതെ പോലെ കാലം മാറുന്നതിനു അനുസരിച് ബിസിനസ് മേഘലയിൽ വന്ന പുതിയ മാറ്റം ആണ് ഡിജിറ്റൽ മാർക്കറ്റിംഗ്.അതുകൊണ്ടുതന്നെ മാർക്കറ്റിംഗ് രീതികളിലും മാറ്റം അനിവാര്യമാണ്. ഇവിടെയാണ് ഓൺലൈൻ മാർക്കറ്റിംഗ് അഥവാ ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ പ്രസക്തി.ഉല്പ്പന്നങ്ങളോ സേവനങ്ങളോ ഇന്റർനെറ്റ് വഴി പരസ്യം ചെയ്യുകയോ മാർക്കറ്റ് ചെയ്യുകയോ ചെയ്യുന്നതിനെയാണ് ഓൺലൈൻ മാർക്കറ്റിംഗ് എന്ന് പറയുന്നത്.
കൂടുതൽ വൈദഗ്ധ്യത്തോടെ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് നിങ്ങൾക്ക് മുന്നേറണോ, എങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ സാധന സേവനങ്ങളെ ഉപഭോക്താക്കളുടെ മുൻപിൽ അമൂല്യവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കണം. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് നിങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഫലപ്രദമല്ല എങ്കിൽ നിങ്ങളുടെ ബിസിനസ്സിനു പുതിയ ഉപഭോക്താക്കളെ കിട്ടാതെ വരും. ഒരുവേള നിലവിലുള്ള ഉപഭോക്താക്കൾ തന്നെ നഷ്ടപ്പെടാനും അത് വഴി മാർക്കറ്റിൽ നിങ്ങളുടെ മത്സര ക്ഷമത നഷ്ടപ്പെടാനും ഇടയാവുന്നു.
ഡിജിറ്റൽ മാർക്കറ്റിംഗ് വഴി എങ്ങനെ നമുക്ക് ബിസിനസ് കൂട്ടുന്നു..?
- രൂപരേഖ (Strategy/Plan) തയ്യാറാക്കുക
മുൻകൂട്ടിയുള്ള ഒരു ലക്ഷ്യം ആസൂത്രണം ചെയ്യുക വഴി നിങ്ങളുടെ ബിസിനസിന് ശരിയായ രീതിയിൽ തന്നെ മുമ്പോട്ടു കൊണ്ട് പോകാൻ സാധിക്കുന്നു. - നിങ്ങളുടെ കമ്പനിയുടെ വെബ്സൈറ്റ് തയ്യാറാക്കൂ
നിങ്ങളുടെ ബിസിനസ്സിൻറെ വിവരങ്ങൾ ഉപഭോക്താവിന് മനസ്സിലാക്കാനുള്ള ഒരു ഉപാധി എന്നതിനേക്കാളെറെ, അവരുമായി സംവദിക്കാനുള്ള ഒരു മാധ്യമമായി വെബ്സൈറ്റ് മാറേണ്ടതുണ്ട്.
നിങ്ങളുടെ വെബ്സൈറ്റ് മൊബൈലിലും ഉപയോക്തൃ സൗഹൃദ (User friendly) ആയിരിക്കണം. എന്നാൽ മാത്രമേ ഓൺലൈൻ ബിസിനസ്സുകൾ പോലെയുള്ള സംഗതികൾ കൂടുതൽ നല്ല രീതിയിൽ ചെയ്യാൻ കഴിയൂ. - സോഷ്യൽ മീഡിയയിൽ സജീവമാകുക
പരസ്യം ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനും നൂതനമായ മേഖലകൾ തേടുന്ന ഒരു സ്ഥിതി വിശേഷം സോഷ്യൽ മീഡിയയുടെ വരവോടെ സംജാതമായിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബിസിനസ്സിനെ കുറിച്ചുള്ള അവബോധം വളരെ പെട്ടെന്ന് തFacebookന്നെ വലിയ ഒരു വിഭാഗം ജനങ്ങളിൽ എത്തിക്കാൻ സാധിക്കും.
Instagram, Google+,Facebook,YouTube,Twitter പോലെയുള്ള എല്ലാ മീഡിയകളും ഒരേസമയം സ്വീകരിക്കേണ്ടതില്ല. പക്ഷെ നിങ്ങളുടെ ഉപഭോതാവ് ഉപയോഗിക്കുന്ന മീഡിയ ഏതാണെന്ന് മനസ്സിലാക്കി വേണ്ട മാർഗം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. - സെർച്ച് എഞ്ചിൻ മാർക്കറ്റിംഗ് (SEO)
ഒരു വെബ്സൈറ്റ് അല്ലെങ്കിൽ വെബ്പേജ് സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ചുള്ള വെബ് സെർച്ചുകളിൽ പെട്ടെന്ന് കണ്ടെത്തപ്പെടുകയും അത് വഴി കൂടുതൽ സന്ദർശകരെ ആ വെബ്സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രോസസ്സ് ആണ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്.ഇ.ഒ (SEO). സാധാരണഗതിയിൽ സെർച്ച് ഫലത്തിൽ മുന്നിലെത്തുന്നതും, കൂടുതലായി സെർച്ച് ഫലങ്ങളിൽ വരുന്നതും സെർച്ച് എഞ്ചിൻ വഴി കൂടുതൽ സന്ദർശകരെ ലഭിക്കുന്നതിന് കാരണമാകുന്നു. - ബ്ലോഗുകളും വീഡിയോകളും
നിങ്ങളുടെ കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങൾ ആളുകളെ അറിയിക്കാനും അതുപോലെ ഉപഭോക്താവുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാനും ബ്ലോഗുകളിലൂടെ സംവദിക്കുന്നത് വഴി സാധ്യമാവുന്നു. നിങ്ങളുടെ വെബ്സൈറ്റിലേക്ക് ആളുകളെ ആകർഷിക്കാനും ബ്ലോഗുകൾ സഹായകമാണ്.
സമയം ഇനിയും വൈകിയിട്ടില്ല ഇന്ന് തന്നെ നിങ്ങളുടെ കമ്പനി വെബ്സൈറ്റ് തയ്യാറാക്കു ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന പുതിയ ട്രെൻഡ് പരീക്ഷിക്കൂ.
ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ എല്ലാ വിധ സംശയങ്ങൾക്കും,വെബ്സൈറ്റ് ഡെവലൊപ്മെന്റ്,ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാൻസ് പറ്റിയും അറിയുന്നതിനും ഞങ്ങളുമായി ബന്ധപ്പെടു.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022