കിടു കിടിലൻ ഓഫറും,പുതു പുത്തൻ സവിശേഷതകളുമായി MOTO G9 പുറത്തിറങ്ങി..!! വില വെറും 11999 രൂപ.
ഇന്ത്യൻ വിപണിയിൽ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങിയിരുന്നു. മോട്ടോയുടെ ഏറ്റവും പുതിയ Moto G9 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്. ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 11999 രൂപയാണ്. അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആഗസ്റ്റ് 31 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ആദ്യ സെയിലിനു എത്തുന്നതായിരിക്കും.
MOTO G9 -ഫീച്ചറുകൾ നോക്കാം
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ Max Vision TFT ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ 720×1600 പിക്സൽ റെസലൂഷനും, 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. കൂടാതെ ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് സ്‌നാപ്ഡ്രാഗൺ പ്രോസ്സസറുകളിലാണ്. Qualcomm Snapdragon 662 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. Android 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ലഭിക്കുന്നതാണ്. ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ + 2 മാക്രോ ലെൻസുകൾ മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു.
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ്. ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ(supports 20W fast charging ) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത്. ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 11999 രൂപയാണ്. അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആഗസ്റ്റ് 31 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ആദ്യ സെയിലിനു എത്തുന്നതായിരിക്കും.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022