നിങ്ങളറിഞ്ഞോ .? നമ്മുടെയെല്ലാം കറണ്ട് ബില്ല് കുറയ്ക്കുവാനായി പുതിയ മാർഗം കണ്ടെത്തി കെഎസ്ഇബി
നമ്മുടെയെല്ലാം കറണ്ട് ബില്ല് കുറയ്ക്കുവാനായി പുതിയ മാർഗം കണ്ടെത്തി കെഎസ്ഇബി, നവംബർ മുതൽ ബില്ലുകൾ കുറയും.
കഴിഞ്ഞ കുറച്ചു നാളുകളായി കെഎസ്ഇബി ബില്ല് ഒരുപാട് വർദ്ധിച്ചു എന്ന് പറഞ്ഞു അനവധി പരാതികളാണ് ഉയർന്നുവന്നത്, ഇതിനെ തുടർന്ന് തവണകളായി ബില് അടയ്ക്കുവാനുള്ള സൗകര്യവും, കൂട്ടിയ തുക തിരികെ സബ്സിഡി എന്ന പോലെയൊക്കെ നൽകുവാനുള്ള തീരുമാനങ്ങൾ ഉണ്ടായി, എന്നാൽ അതിലൊന്നും തൃപ്തരല്ലാതെ ഇപ്പോഴും പരാതികൾ ഉയർന്നു വന്നിരിക്കുകയാണ്.
ആയതിനാൽ കെഎസ്ഇബി തന്നെ ബില്ല് കുറയ്ക്കുവാനുള്ള പുതിയ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ്, ഇത് നവംബർ മാസം മുതലാണ് പ്രാബല്യത്തിൽ വരുക, പുതിയ മാർഗം എന്താണെന്നുവെച്ചാൽ നവംബർ മുതൽ 9 വോൾട്ടിന്റെ എൽഇഡി ബൾബ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് വിതരണം ആരംഭിക്കുന്നതാണ്.
മൊത്തത്തിൽ മൂന്ന് കോടിയോളം ബൾബുകൾ വിതരണം ചെയ്യുവാൻ ആണ് ഉദ്ദേശം, എന്നിരുന്നാലും ആദ്യഘട്ടം എന്ന രീതിയിൽ ഒരു കോടി ബൾബുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്, അതും രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് ആയിരിക്കും ലഭിക്കുക
Recommended Posts
6 മാസം കൊണ്ട് +2
12/09/2022