ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് വീട്ടിൽ ഇരുന്നു എടുക്കാം.
ഈ മഹാമാരിയുടെ കാലത്ത് എല്ലാം ഓൺലൈനായി ചെയ്യാൻ നമ്മൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.
ഏതൊരു കാര്യത്തിനും അതായത് നമുക്ക് അപേക്ഷകൾ നൽകാനും ക്ലാസുകൾ നടത്തുവാനും പഠിക്കുവാനും എല്ലാം ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്നത് നെറ്റ് മാർഗം തന്നെയാണ്.
അങ്ങനെ പുതിയ ഒരു തീരുമാനം വന്നിരിക്കുക ആണ്. ഇനി മുതൽ ഡ്രൈവിംഗ് ടെസ്റ്റ് കൂടി ഓൺലൈനായി നടത്താമെന്നാണ് ആർടിഒ ഓഫീസ് തീരുമാനിച്ചിരിക്കുന്നത്. മഹാമാരിക്ക് മുമ്പ് ഇതിനു വേണ്ടി നമ്മൾ ആർടിഒ ഓഫീസിൽ പോയാൽ മാത്രമാണല്ലോ ടെസ്റ്റ് നടത്താൻ സാധിക്കുക ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അറിയുന്നത് ഇതിന് മാറ്റം വന്നിട്ടുണ്ട് എന്നാണ്. ഇനി വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ലേണേഴ്സ് ടെസ്റ്റ് അറ്റൻഡ് ചെയ്യാം എന്നാണ് അറിവ്. ഏകദേശം 50 ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. അതിൽ 30 ആണെങ്കിലും ആൻസർ ചെയ്യണം എന്നുള്ള ഒരു നിബന്ധനയാണ് വച്ചിട്ടുള്ളത്. പുറത്തു അധികം ഇറങ്ങാൻ കഴിയാത്ത ഈ സമയത്തു നമുക്ക് ഈ തീരുമാനം നന്നായി പ്രയോജനപ്പെടുത്താം. കൂടുതൽ വിശദംശങ്ങൾ ഈ വീഡിയോയിൽ വിശദമാക്കുന്നുണ്ട്. ഇത് കണ്ടതിനു ശേഷം നിങ്ങൾക്ക് ടെസ്റ്റ് എടുക്കാൻ താല്പര്യമുണ്ടെങ്കിൽ അതിനു വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ്.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022