വർഷത്തിൽ 12000 രൂപയുടെ ധനസഹായം ലഭിക്കും അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം
ഒരു വർഷത്തിൽ വിവിധ തലത്തിൽപെട്ട ആളുകൾക്കു 12000 രൂപവരെ ആനുകൂല്യം നൽകുന്ന പദ്ധതിയാണിത് . ഒരു കുടുബത്തിലെ അച്ഛനോ അമ്മയോ അതോ രണ്ടുപേരും മരണപ്പെട്ടിട്ടുള്ള കുടുബത്തിലെ കുട്ടികൾക്ക് അവരുടെ വിദ്യാദ്യാസ ആവശ്യങ്ങൾ നിറവേറ്റാനുള്ള പദ്ധതി ആണ് സംസ്‌ഥാന സർക്കാരിന്റെ സ്നേഹപൂർവ്വം പദ്ധതി .ഇങ്ങനെയുള്ള വിദ്യാർത്ഥികൾ അനാഥാലയങ്ങളിൽ എത്തിപ്പെടാതെ കുടുംബങ്ങളിൽ തന്നെ സംരക്ഷണയിൽ വളർന്ന് അവർക്ക് മികച്ച വിദ്യാഭ്യാസം നേടി എടുക്കുക എന്ന് ഉള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സർക്കാർ ഐഡഡ് സ്ഥാപനങ്ങൾ അതുപോലെ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം ധനസഹായമായാ ണ് ഈ തുക അനുവദിക്കുന്നത്.
ഈ ഒരു പദ്ധതി പ്രകാരം അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കു അതുപോലെ ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപയാണ് ലഭിക്കുന്നത്. ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 750 രൂപയും പ്രഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപയും ലഭിക്കുന്നു. ഇവ കൂടാതെ പോളി ടെക്‌നിക് വിദ്യാർത്ഥികളെയും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സ്നേഹപൂർവ്വം പദ്ധതിയിലേക് അപേക്ഷ സമർപ്പിക്കേണ്ടത് അതാത് വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേനയാണ്. സ്ഥാപന മേധാവി മുഖേന അല്ലാതെ അപേക്ഷകൾ പരിഗണിക്കില്ല. സ്ഥാപന മേധാവി വിദ്യാർത്ഥികളുടെ അപേക്ഷ പരിശോധിച്ച് വിദ്യാർത്ഥികളുടെ അപേക്ഷ ഓൺലൈൻ ആയി കേരള സെക്യൂരിറ്റി മിഷൻ പോർട്ടൽ ലൂടെ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക