സ്ത്രീകൾ തീർച്ചയായും കണ്ടിരിക്കുക കേന്ദ്രസഹായം 5000 രൂപ ലഭിക്കും മാതൃവന്ദന യോജന

സ്ത്രീകൾ തീർച്ചയായും കണ്ടിരിക്കുക കേന്ദ്രസഹായം 5000 രൂപ ലഭിക്കും മാതൃവന്ദന യോജന
4 / 100

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാന പദ്ധതിയാണ് ഇനി പറയുന്നത്. APL, BPL വ്യത്യാസം ഇല്ലാതെ ഏറ്റവും വലിയ ആനുകൂല്യമായിട്ട് 5000 രൂപയോളം രജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് എത്തി ചേരുമ്പോൾ ഒരു വലിയ ആനുകൂല്യമായിട്ട് അമ്മമാർക്ക് ഇത് മാറുകയാണ്.കേന്ദ്ര ആവിഷ്കൃത പദ്ധതിയായതുകൊണ്ട് സംസ്ഥാന വിഹിതവും ഉണ്ട് എന്നാൽ പോലും ആനുകൂല്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് എത്തിച്ചേരാറില്ല എങ്കിലും ഇനി പറയുന്ന കാര്യങ്ങളിലൂടെ നിങ്ങൾക്കും അത്‌ മനസിലാക്കുവാനും അപേക്ഷിക്കുവാനും സാധിക്കും.നമ്മുടെ സംസ്ഥാനത്തുള്ള അമ്മമാർ ആകാൻ പോകുന്നവരെ സംബന്ധിച്ചും അതോടൊപ്പം തന്നെ അമ്മമാർ ആയിരിക്കുന്നവരെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആനുകൂല്യം ആയിട്ട് നിലവിൽ അവർക്ക് ലഭിക്കുന്ന 5000 രൂപയുടെ പദ്ധതിയാണ്. പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പേരിൽ ഏകദേശം 41 ഓളം വരുന്ന പദ്ധതികൾ നമ്മുടെ രാജ്യത്ത് നിലവിൽ ഉണ്ട്. സാധാരണകാർക്ക് നിരവധി ആനുകൂല്യങ്ങൾ ആണ് ഈ പദ്ധതി വഴി നൽകുന്നത്. അതിലൊന്നാണ് PMMVY അതായത് മാതൃ വന്ദന യോജന എന്ന് പറയുന്നത്. പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ പേരിൽ തന്നെ ആരംഭിച്ച ഈ പദ്ധതി പ്രകാരം നമ്മുടെ നാട്ടിലും അതായത് കേരളക്കരയിലെയും അമ്മമാർക്ക് ലഭിക്കുക 5000 രൂപയാണ്. അതായത് സ്ത്രീകളുടെ ആദ്യത്തെ പ്രസവത്തിനു ലഭിക്കുന്ന ആനുകൂല്യമായിട്ടാണ് ഈ തുക ലഭിക്കുന്നത്. അതും 3 ഘഡുക്കൾ ആയിട്ടാണ് ഈ തുക ലഭിക്കുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതായത് അവർക്ക് പോഷകക്കുറവ് ഒന്നും ഉണ്ടാകാതെ ഇരിക്കുവാൻ വേണ്ടിയും അതോടൊപ്പം തന്നെ ഗർഭാവസ്ഥയും ആ സാഹചര്യങ്ങളിലുണ്ടാകുന്ന വരുമാന നഷ്ടം ഈ കാര്യങ്ങൾ എല്ലാം നികത്തുന്നതിന്റെ ഭാഗമായിട്ടാണ് 5000 രൂപയുടെ ഈ സഹായം ലഭിക്കുന്നത്. ഇപ്പോൾ അനൗഗികമായിട്ട് വാർത്തകൾ വരുന്നുണ്ട് 5000 എന്ന ഈ തുക 10000 ആകാൻ വേണ്ടിയുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. എങ്കിൽ അത്‌ ഏറ്റവും വലിയ ഒരു ഉപകാരം ആയി മാറുകയും ചെയ്യും. സ്ത്രീകളുടെ പേരിൽ തന്നെ ആണ് ഈ അക്കൗണ്ടിലേക്ക് ആണ് ഈ തുക എത്തുന്നത്. ഇതിനായുള്ള രെജിസ്ട്രേഷൻ അംഗൻവാടി വഴി ആണ്. അത്‌ കൊണ്ട് തന്നെ അംഗൻവാടിയിൽ ഈ കാര്യങ്ങൾ കൂടുതൽ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ട് അവർക്ക് ഇൻസെന്റീവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു സ്ത്രീയുടെ ഗർഭം സ്ഥിരീകരിച്ച കഴിയുമ്പോൾ അവർക്ക് ആദ്യ ഘട്ടത്തിൽ ലഭിക്കുക 1000 രൂപയാണ്. പിന്നീട് 6 മാസത്തെ ചെക്ക് up ഉം മറ്റു കാര്യങ്ങളും പൂർത്തിയായതിനു ശേഷം രണ്ടാം ഗാട്ടമായി 2000 രൂപയും അവരുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരും. ഏറ്റവും അവസാനമായിട്ട് കുഞ്ഞിന്റെ വാക്‌സിനും മറ്റു നടപടികളും അതായത് ജനന രെജിസ്ട്രേഷൻ ഉൾപ്പെടയുള്ള നടപടികൾ പൂർത്തിയായി കഴിയുമ്പോൾ അവസാന ഘടുവായിട്ടുള്ള 2000 രൂപ കൂടി എത്തിച്ചേരും. ഇനി സർക്കാർ ആശുപത്രിയിൽ ആണ് കുഞ്ഞിന്റെ ജനനമെങ്കിൽ അതിനു വേണ്ടി നൽകുന്ന പ്രേത്യേക പദ്ധതി ആയ ജനനി സുരക്ഷ യോജന വഴി ഉള്ള 1000 രൂപക്ക് കൂടി അർഹരായിരിക്കും. മൊത്തത്തിൽ 6000 രൂപയൊക്കെ ഇങ്ങനെ ലഭികുമെങ്കിലും 5000 രൂപ APL, BPL വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് ലഭിക്കേണ്ട ആനുകൂല്യം തന്നെയാണ്. ഈ ആനുകൂല്യം ലഭിക്കൻ അർഹത ഇല്ലാത്ത ഒരു വിഭാഗം എന്ന് പറയുന്നത് സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയുന്ന സ്ത്രീകൾക്ക് ആണ്. ആധാറും അക്കൗണ്ടും തമ്മിൽ മിസ്മാച്ചിങ് കാരണം പൈസ ലഭികാതെ ഇരിക്കുന്നവർ അംഗൻവാടിയുമായി ബന്ധപെടുക.നിലവിൽ ആദ്യ ഗർഭം അലസി പോയവർക്കും രണ്ടാമത് ഈ ആനുകൂല്യം ലഭ്യമാകുന്നു.


Leave a Reply

Your email address will not be published.