കേന്ദ്ര സർക്കാരിന്റെ സൗജന്യ അരി വരുന്നു.ഒരാൾക്ക് 5 കിലോ വീതം.ലോക്ക് ഡൗൺ
നമ്മുടെ രാജ്യത്ത് ആശങ്കകൾ അവസാനിക്കുന്നില്ല. മൂന്നു ലക്ഷത്തിന് മുകളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ദിവസേന ഇത്തരത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ ജാഗ്രത ഇനിയും പുലർത്തേണ്ടതുണ്ട് ഇന്ന് പ്രത്യേകം നിങ്ങളെ ഓർമിപ്പിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ അറിയിപ്പ് ഇതാണ്. കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ ഒരു അനുകൂല്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തുള്ള 80 കോടി ആളുകൾക്ക് പ്രയോജനം ഉള്ള ഏറ്റവും വലിയ പദ്ധതി,പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഇന്ന് പറയുന്ന പദ്ധതിയാണ്.26000 കോടി രൂപയുടെ പ്രധാന പദ്ധതി ഇന്ന് പദ്ധതി പ്രഖ്യാപിച്ചപ്പോൾ നമുക്ക് ലഭിക്കുക ആളൊന്നിന് അഞ്ച് കിലോ അരി വീതം ആണ്, അത് നാല് കിലോ അരി ഒരു കിലോ ഗോതമ്പ് എന്ന തോതിൽ ആയിരിക്കാം ലഭിക്കുക. അല്ലെങ്കിൽ കിലോയോളം അരി തന്നെ ആയിരിക്കും ലഭിക്കുക. ഒരു റേഷൻ കാർഡിൽ എത്ര അംഗങ്ങൾ ഉണ്ടോ അവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇനി അതുമാത്രമല്ലഈ ആനുകൂല്യം വിതരണം ചെയ്യുമ്പോൾ ഇതിൽ മുൻഗണന അടിസ്ഥാനമാക്കിയായിരിക്കും ആനുകൂല്യം ലഭിക്കുക. മെയ് ജൂൺ മാസങ്ങളിൽ അതായത് രണ്ടുമാസം കളിലേക്ക് ഉള്ള ആനുകൂല്യമാണ് ഇപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് മുൻഗണന അടിസ്ഥാനത്തിൽ വിതരണം നടക്കുമ്പോൾ നമ്മുടെ നമ്മുടെ സംസ്ഥാനത്തുള്ള A Y കാർഡുകൾ അതായത് മഞ്ഞ നിറമുള്ള കാർഡുകളും കൂടാതെ ബിപിഎൽ കാർഡുകളും അതായത് പിങ്കു നിറത്തിലുള്ള കാർഡുകൾക്കും ആയിരിക്കും ഈ ഒരു ആനുകൂല്യത്തിന് അവകാശമുള്ളത്. വരുംദിവസങ്ങളിൽ നമ്മളെ കൃത്യമായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അറിയിക്കുന്നതായിരിക്കും. രണ്ടാമത്തെ പ്രധാന അറിയിപ്പ് എന്ന് പറയുന്നത് മെയ് 1 അർദ്ധരാത്രിമുതൽ രണ്ടാം തീയതി അർദ്ധരാത്രിവരെ നമ്മുടെ രാജ്യത്തെ സമ്പൂർണ ലോക് ഡൗണും നിരോധനാജ്ഞയും ഉൾപ്പെടെയുള്ളവ പ്രഖ്യാപിക്കണം എന്നുള്ള ഒരു തീരുമാനവും അതിന്റെ പേരിലുള്ള ഹർജികളും ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. നിലവിലുള്ള നിരോധനാജ്ഞയും അതുപോലെതന്നെ ലോക്കഡോൺ പ്രഖ്യാപിക്കലും തുടങ്ങിയ കാര്യങ്ങളിൽ വിധിപറയുന്നത് ഏപ്രിൽ മാസം ഇരുപത്തിയേഴാം തീയതി യിലേക്ക് മാറ്റിയുള്ള ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല സംസ്ഥാന സർക്കാർ ഇരുപത്തിയാറാം തീയതി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗത്തിലെ തീരുമാനത്തിന് അടിസ്ഥാനത്തിൽ ഒക്കെ ആയിരിക്കും, ഹൈക്കോടതിയെ ബോധിപ്പിക്കുകയും അതിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും ഹൈകോടതിയുടെ വിധി ഇരുപത്തിയേഴാം തീയതി ഉണ്ടാവുക. സാഹചര്യങ്ങൾ ഇങ്ങനെയാണെങ്കിൽ പോലും നിലവിൽ കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞിരിക്കുന്നത് മെയ് രണ്ടാം തീയതി റിസൾട്ട് പ്രഖ്യാപനത്തിനു അനുബന്ധിച്ചും നിലവിൽ സംസ്ഥാനത്ത് പരിപൂർണ്ണ നിയന്ത്രണങ്ങൾ ഉണ്ടാവുമെന്നും തന്നെയാണ്. മൂന്നാമത്തെ അറിയിപ്പ് എന്നു പറയുന്നത് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ തീരുമാനം വന്നിരിക്കുന്നു. നിലവിൽ മനുഷ്യാവകാശ കമ്മീഷൻ കോവിഡ് വ്യാപനത്തിന്റെ ഈ അവസരത്തിൽ ഈ പരീക്ഷകൾ നടത്താൻ സാധിക്കുമോ എന്ന് സംസ്ഥാന സർക്കാരിനോട് അതുപോലെതന്നെ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൃത്യം ആയിട്ടുള്ള സജ്ജീകരണങ്ങളും കോവിഡ് സുരക്ഷാ മുൻകരുതലുകൾ എല്ലാം പാലിച്ചിട്ടുണ്ട് എന്നും, ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടുത്തി കൃത്യമായ വിവരങ്ങൾ മനുഷ്യാവകാശ കമ്മീഷൻ അറിയിക്കുമെന്ന് ഇപ്പോൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഏപ്രിൽ മാസം 28 ആം തീയതി മുതൽതന്നെ പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുമെന്നാണ് പരീക്ഷാ തീയതികൾ മാറ്റമില്ല എന്നതാണ് ഒടുവിൽ ആയി വരുന്ന റിപ്പോർട്ടുകൾ. നിലവിൽ നമ്മുടെ സംസ്ഥാനത്തുള്ള സയൻസ്, അതോടൊപ്പം കൊമേഴ്സ്, ഹ്യൂമാനിറ്റീസ്തുടങ്ങിയ കോഴ്സുകൾക്കെല്ലാം തന്നെ പ്രായോഗിക പരീക്ഷകൾ ഉണ്ട്. അതുകൂടാതെ തന്നെ മാത്തമാറ്റിക്സ് നും ഈ വർഷം പ്രായോഗിക പരീക്ഷകൾ ഉണ്ട്. അതുമാത്രമല്ല ചില ലാബുകളുടെ സൗകര്യങ്ങളും അധ്യാപകരുടെ ഡ്യൂട്ടികളും കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രശ്നങ്ങൾ ഉണ്ടായിരുന്നു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ആശങ്കകൾ ഉണ്ടായിരുന്നു. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിച്ചു കൊണ്ട് തന്നെ പ്രായോഗിക പരീക്ഷകൾ നടക്കുമെന്ന് ഏറ്റവും പുതിയ വിശദീകരണം വന്നിട്ടുണ്ട്.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022