ശനി ഞായർ ദിവസങ്ങൾ സമ്പൂർണ്ണ നിരോധനം. വീടുകളിലെത്തി പരിശോധന നടത്തും.സൗജന്യ കിറ്റ്

ശനി ഞായർ ദിവസങ്ങൾ സമ്പൂർണ്ണ നിരോധനം. വീടുകളിലെത്തി പരിശോധന നടത്തും.സൗജന്യ കിറ്റ്
5 / 100

നമ്മുടെ രാജ്യം കോവിഡ് വ്യാപനത്തിൽ അതിതീവ്രം എന്ന പഠനം വന്നിരിക്കുകയാണ്. മാത്രമല്ല നമ്മുടെ രാജ്യത്ത് വ്യാപിക്കുന്ന കോവിഡ് വൈറസുകളിൽ 60% തന്നെ വ്യാപനം നടത്തുന്ന സംസ്ഥാനങ്ങളിൽ ഇപ്പോ കേരളവും വന്നിട്ടുണ്ട്.2020 നേക്കാൾ കൂടുതൽ കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന 2021 ൽ പക്ഷെ ലോക്ക് ഡൌൺ ഉൾപ്പെടെയുള്ള നടപടികൾ ഒരു അവസാന ആയുധമാണ് എന്ന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറയുകയുണ്ടായി. എന്നാൽ കൃത്യമായി നമ്മൾ അറിഞ്ഞിരിക്കണം കൊടും പട്ടിണിയിലേക് അല്ലെങ്കിൽ ദാരിദ്ര്യത്തിലേക്ക് നമ്മുടെ സംസ്ഥാനങ്ങൾ അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തുള്ള ആളുകൾ അതോടൊപ്പം തന്നെ രാജ്യത്താകമാനം ഉള്ള ആളുകൾ പോകാതിരിക്കാൻ വേണ്ടിയുള്ള ഒരു സമീപനം ആണ് ലോക്ക് ഡൌൺ ഒഴിവാക്കുന്നതിലൂടെ, മാക്സിമം പ്രത്യേക നിയന്ത്രണങ്ങളും ജാഗ്രതയും സൃഷ്ടിക്കുന്നതിലൂടെ നടക്കുക. അതുകൊണ്ട് ലോക്ക് ഡൌൺ പോലെയുള്ള എന്തെങ്കിലും പ്രഖ്യാപിക്കേണ്ട അവസ്ഥ ഉണ്ടെങ്കിലും സർക്കാർ കേന്ദ്ര സർക്കാർ അതിനെ പിടിച്ചു കെട്ടാനുള്ള പൂർണ പരിശ്രമത്തിലാണ്. നമ്മുടെ കരുതൽ തന്നെ ആണ് ഏറ്റവും വലിയ ആയുധം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവും പുതിയ ഉത്തരവുകൾ വന്നിട്ടുള്ളത്.24,24 ദിവസങ്ങൾ അതായത് ശനി,ഞായർ ദിവസങ്ങളിൽ കർഫ്യൂ അതായത് പകൽ പോലും ലോക്ക് ഡൌൺ നു സമാനമായ ഒരു സ്ഥിതിയിലേക്ക് വരുത്തുകയാണ്. സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്കൂളുകൾ ഇനി മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ അതായത് ക്ലാസുകളിൽ പോയി വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ പൂർണമായും ഓൺലൈൻ ക്ലാസുകൾ വഴി കോളേജുകൾ ആവട്ടെ സ്കൂളുകൾ ആവട്ടെ നടത്തണമെന്ന് ഉത്തരവ് വന്നിരിക്കുന്നു. സർക്കാർ ഓഫീസുകളും നിലവിൽ സ്വകാര്യ ഓഫീസുകളിൽ ജോലി ചെയ്യുന്ന ആൾക്കാരുമുണ്ട് അവരുടെ നിർദേശത്തിന് അനുസരിച്ചു വർക്ക്‌ ഫ്രം ഹോം സംവിധാനം ആവിഷ്കരിക്കാൻ ഉള്ള ഏറ്റവും പുതിയ നിർദേശങ്ങൾ ആണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഇറക്കിയിരിക്കുന്നത്. ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ എല്ലാവരും വീടുകളിൽ തന്നെ കഴിയേണ്ട സ്ഥിതിവിശേഷം അവശ്യ സേവനങ്ങളും അവശ്യ സാധനങ്ങളും വാങ്ങുവാൻ മാത്രം പുറത്തേക് ഇറങ്ങാൻ ഉള്ള അവസ്ഥ ആണ് ഉണ്ടാവുക. രണ്ടാമത്തെ പ്രധാന അറിയിപ്പ് എന്ന് പറയുന്നത് വീടുകൾ തോറും കയറിയുള്ള പുതിയ പരിശോധന രീതി വരുകയാണ്. നമ്മുടെ സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് നിലവിൽ നിറക്കാൻ ഉയർന്നിട്ടുള്ള അതായത് 30% വും അതിനു മുകളിലും ഉയർന്നിട്ടുള്ള തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വീടുകലിലേക്കാവും കൃത്യമായി പരിശോധന നടത്തുക.വീട്ടിൽ ഒരാളെയെങ്കിലും കൃത്യമായി പരിശോധിക്കും.കോവിഡ് പോസ്സിറ്റിവിറ്റി നിരക്ക് ഉയർന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് അതായത് പഞ്ചായത്ത് മുനിസിപ്പാലിറ്റി തോറുമാണ് ഇത്തരത്തിലുള്ള പരിശോധന ഇപ്പോൾ സർക്കാർ ഇപ്പോൾ നടത്താൻ പോകുന്നത്. മൂന്നാമത്തെ ഏറ്റവും പ്രധാന അറിയിപ്പ് എന്ന് പറയുന്നത് സംസ്ഥാന ഗതാഗത വകുപ്പ് അതോടൊപ്പം തന്നെ പോലീസ് നൽകുന്ന അറിയിപ്പുകൾ ആണ് കഴിഞ്ഞദിവസങ്ങളിൽ കർഫ്യൂ നടപ്പിലാക്കി തുടങ്ങി രാത്രി കർഫ്യൂ ആണ് 9 മണി മുതൽ രാവിലെ 5 മണി വരെയാണ് ഇത്തരത്തിൽ കർഫ്യൂ ബാധകമാവുക കഴിഞ്ഞ ദിവസങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും ബോധവൽക്കരണവും ആണ് നൽകിയിരുന്നതെങ്കിൽ കുട്ടികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് നടപടികളിലേക്ക് കടക്കുമെന്ന് ഇപ്പോൾ സംസ്ഥാന പോലീസ് വ്യക്തമാക്കി കഴിഞ്ഞു. ഈ കാര്യങ്ങൾ നിങ്ങൾ കൃത്യമായി മനസ്സിലാക്കി വയ്ക്കുക. എല്ലാ ആവശ്യങ്ങളും അതായത് രാത്രി 9 മണിക്ക് മുമ്പ് തന്നെ പൂർത്തീകരിക്കാൻ ഐ ശ്രമിക്കുക. രാത്രി കർഫ്യൂവിൽ ഇളവുകൾ ഉള്ളവർ അതായത് നൈറ്റ് ഷിഫ്റ്റ് ഉള്ളവർ, എയർപോർട്ട് മറ്റ് അടിയന്തര സാഹചര്യങ്ങൾ പോകേണ്ടവർ ഇവർക്ക് മാത്രമാണ് ഈ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. നാലാമതായി പ്രധാനമായും ഏറ്റവും അവസാനവും ആയ അറിയിപ്പ് എന്ന് പറയുന്നത് മിഷൻ കിറ്റിന് കുറിച്ചാണ്. ഒൻപത് ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റ് മാർച്ച് മാസം ലഭിച്ചത്. ആർക്കെങ്കിലും ലഭിക്കാൻ ഉണ്ടെങ്കിൽ വേഗം വാങ്ങി എടുക്കണം. ഏപ്രിൽ മാസത്തെ സൗജന്യ കിറ്റ് അതായത് സ്പെഷ്യൽ കിറ്റാണ്,ഈസ്റ്റർ വിഷു സ്പെഷ്യൽ കിറ്റും ഏപ്രിൽ മാസ കിറ്റും ഒന്നുതന്നെയാണ്. മാർച്ച് മാസത്തിൽ 9 ഇനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ മാസത്തെ കിറ്റിൽ 14 ഇനങ്ങൾ ഉണ്ട് അതുകൊണ്ട് തന്നെയാണ് അതിനെ സ്പെഷ്യൽ കിറ്റ് എന്ന് പ്രഖ്യാപിച്ചത്.ഈ കിറ്റ് വാങ്ങാത്തവർ വേഗം വാങ്ങി എടുക്കാൻ ശ്രമിക്കുക.


Leave a Reply

Your email address will not be published.