ലാപ്ടോപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം|നാല് കമ്പനി ലാപ്ടോപ്പുകൾ കേവലം 500 അടവിൽ

ലാപ്ടോപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം|നാല് കമ്പനി ലാപ്ടോപ്പുകൾ കേവലം 500 അടവിൽ
7 / 100

നമ്മുടെ സംസ്ഥാനത്തിൽ ഒരു ലാപ്ടോപിനു വേണ്ടി വിവിധങ്ങളായ ആളുകൾ കാത്തിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാഗത്തേക്ക് ഏറ്റവും ഒടുവിലായി ഇത് എത്തിച്ചേരുന്നു. അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് അല്ലെങ്കിൽ അവരുടെ രക്ഷിതാക്കൾക്ക് അയൽക്കൂട്ടം വഴി വീണ്ടും അപേക്ഷിക്കാൻ ഉള്ള അവസരം കൂടി ഇപ്പോ വന്ന് ചേരുകയാണ്. നിലവിൽ പുതുതായിട്ടുള്ള അപേക്ഷകരുടെ അപേക്ഷകൾ പരിഗണിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ അല്ലെങ്കിൽ KSFE ചിട്ടിയിൽ ചേരാൻ വേണ്ടി സാധിക്കും.30,50 മാസ അടവുകൾ ഉള്ള പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്,KSFE യും കുടുംബശ്രീയും കൂടി സഹകരിച്ച നടപ്പിലാക്കുന്ന വിദ്യാശ്രീ എന്ന ലാപ്ടോപ് ചിട്ടി.മൂന്നു മാസത്തെ മുടക്കമില്ലാത്ത അടവുകൾ നമ്മൾ അടച്ചു കഴിയുമ്പോഴേക്കും നമുക്ക് ലാപ്ടോപ്പുകൾ നൽകുന്ന കാര്യത്തിൽ ഉള്ള തീരുമാനം ആകും. പ്രേത്യേകം സർക്കാർ തയ്യാറാക്കിയിരിക്കുന്ന പോർട്ടൽ വഴി നമുക്ക് ഇഷ്ടം ഉള്ള ബ്രാണ്ടുകൾ തിരഞ്ഞെടുക്കാം.4 ബ്രാണ്ടുകൾ ആണ് നമ്മുടെ സംസ്ഥാനത്തുള്ളത് ഒന്ന് സർക്കാരിന് കൂടി ഓഹരി പങ്കാളിത്തമുള്ള കൊക്കോണിസ് എന്ന ബ്രാൻഡ് ഉണ്ട്, ലെനോവ, എസർ, hp ലാപ്ടോപ് നമ്മുടെ കൈകളിലേക് ലഭ്യമാകും. ഇതിൽ ഏറ്റവും വിലകുറവ് എന്ന് പറയുന്നത് കൊക്കോണിസ് ലാപ്ടോപ്പുകൾക്ക് ആണ് അതിന് ആണ് 15000 രൂപ വില വരുന്നത്. ബാക്കിയുള്ള ലാപ്ടോപ്പുകൾക്ക് വില എന്ന് പറയുന്നത് 17990 മുതൽ 18000 വരെ ആണ് ഗുണഭോക്താവ് മുടക്കേണ്ടത്. ഇതിൽ 15000 രൂപ അണു സർക്കാർ നമുക്ക് വായ്പ ആയിട്ട് നൽകുക. വില കൂടിയ ബ്രാണ്ടുകൾ വേണമെങ്കിൽ സർക്കാർ നൽകുന്ന വായ്പയിൽക്കൂടി 3000 രൂപ ഉപഭോക്താവ് മുടക്കേണ്ടതാണ്. നിലവിൽ 5 ലക്ഷം പേരാണ് ആദ്യഘട്ടത്തിൽ അപേക്ഷ വച്ചിരിക്കുന്നത് എങ്കിലും 144000 ത്തോളം വരുന്ന ആൾക്കാർ ആണ് ലാപ്ടോപിന് വേണ്ടി കാത്തിരിക്കുന്നത്. അവർക്കാണ് മാർച്ച്‌ ഏപ്രിൽ മാസങ്ങളിലായി കൈകളിലേക് ലാപ്ടോപ്പുകൾ ലഭ്യമാകുക. എന്നാൽ പുതുതായി ചേരുന്നവരെ സംബന്ധിച്ച് ജൂൺ ജൂലൈ ഓഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടതായിട്ട് വരും. അപ്പോഴേക്കും അവർക്ക് ഈ 4 ലാപ്ടോപ്പുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ വേണ്ടി സാധിക്കും.വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ലാപ്ടോപിന്റെ ഫീചേർസ് കാര്യങ്ങൾ മുതലായവ താഴെ പറയുന്നു.
കൊക്കോണിക്സ് CNBIC -EAN1( 14,990 രൂപ )- ഇന്റൽ സെലറോൺ (ആർ ) എൻ 4020 പ്രോസസ്സർ, ക്ലോക്ക് സ്പീഡ് : 1.10GHz,11.6 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ, ക്യാരി ബാഗ് /പൗച്ച് സഹിതം.

എസർ ട്രാവൽമേറ്റ്‌ B311-31(17,883 രൂപ ) – ഇന്റൽ സെലറോൺ ( ആർ ) എൻ 4020 പ്രോസസ്സർ, ക്ലോക്ക് സ്പീഡ് : 1.10GHz,11.6 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

hp 245 G8 (17990 roopa)- എ എം ഡി 302 ഇ വിത്ത്‌ Radeon ഗ്രാഫിക്സ് CPU, ക്ലോക്ക് സ്പീഡ് : 1.2 GHz,14 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

ലെനോവോ ഇ 41-55(18000 രൂപ )- എ എം ഡി അത്‌ലോൺ (athlon) 3045 ബി വിത്ത്‌ Radeon ഗ്രാഫിക്സ് CPU, ക്ലോക്ക് സ്പീഡ് : 2.3GHz,14 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

പുതിയ അപേക്ഷകൾ ആരംഭിച്ചു 500 രൂപ ആണ് മാസ അടവ്. മാത്രമല്ല 10 അടവുകൾ കഴിഞ്ഞ് കഴിയുമ്പോൾ 500 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് തിരികെ KSFE നൽകുകയും ഇങ്ങനെ 3 തവണകൾ ആയിട്ട് 1500 രൂപ തിരികെ ലഭിക്കുന്ന സവിശേഷത കൂടി ഈ പദ്ധതിക്കുണ്ട്.


Leave a Reply

Your email address will not be published.