ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 10000 രൂപ പിഴ ലഭിക്കും.അവസാന തീയതി മാർച്ച് 31. അക്കൗണ്ട് ഉടമകൾ അറിയുക
ഏപ്രിൽ മാസം 1 ന് മുൻപായി എല്ലാവരും ചെയ്തു തീർക്കേണ്ട ഏറ്റവും പ്രധാനപെട്ട 3 കാര്യങ്ങൾ ആണ് ഇനി പറയുന്നത്.ഒന്നാമതായി നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവ് വന്നിട്ട് ഏതാനും മാസങ്ങൾ ആയി ഇതിനായുള്ള സമയ പരിധി അവസാനിക്കുവാൻ ഇനി കൊറച്ചു ദിവസങ്ങൾ മാത്രമേയുള്ളു.അതിനാൽ വളരെ എളുപ്പത്തിൽ തന്നെ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള ലിങ്ക് ആധായ നികുതി വകുപ്പ് ഇപ്പോൾ നൽകിയിരിക്കുന്നു.ജൂലൈ 1 മുതൽ ആധായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനു പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചേ മതിയാകൂ.ഇത് മാർച്ച് 31 മുൻപായി ചെയ്തില്ല എങ്കിൽ നിങ്ങളുടെ പാൻ കാർഡ് ഉപയോഗ ശൂന്യമാകും.അതുപോലെ തന്നെ നിങ്ങൾക്ക് 10000 രൂപ വരെ പിഴ അടക്കേണ്ടതായി വരും.വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇത് ചെയുവാൻ സാധിക്കുന്നു. അതിനായി നിങ്ങൾ incometaxindiaefiling. gov. in എന്ന വെബ്സൈറ്റിൽ ലിങ്ക് ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഈ ലിങ്കിൽ പാൻ കാർഡ് നമ്പറും ആധാർ കാർഡ് നമ്പറും രേഖപ്പെടുത്തി അതിനു താഴെ ഉള്ള ക്യാപ്ച്ച കോഡും നൽകി ലിങ്ക് ചെയുവാൻ നിങ്ങൾക് സാധിക്കും. അല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ചെയുവാൻ സാധിക്കും. രണ്ടാമതായുള്ള കാര്യം ഏപ്രിൽ മാസം ഒന്നാം തിയതി മുതൽ രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്സ് ബുക്കുകളും അസാധു ആകും എന്നതാണ്. ദേന ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അല്ഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ്സ് ബുക്ക്കളുമാണ് അസാധു ആകുന്നത്. വിവിധ കാലയളവിൽ വിവിധ ബാങ്കുകളുമായി ലയിച്ച ബാങ്കുകൾ ആണിവ. ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ നിങ്ങളുടെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. അത് പോലെ തന്നെ പാസ്ബുക്ക് നിങ്ങൾ മാറുവൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മാറിയ IFSC കോഡും പ്രത്യേകം ചോദിച്ചു മനസിലാക്കണം.2019 ഏപ്രിൽ 1 മുതൽ 2020 ഏപ്രിൽ 1 വരെയുള്ള കാലയളവിൽ ആണ് ലയനം സാധ്യമായത്. ലയനപ്രക്രിയ ഈ മാർച്ച് 31 ന് അവസാനിക്കുന്നതോടെ പഴയ ബാങ്കുകൾ ഉണ്ടായിരിക്കുകയില്ല. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചപ്പോൾ അല്ഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായിട്ടാണ് ലയിച്ചത്. ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും ഉപയോഗിക്കുന്നവർക്ക് അവരുടെ IFSC കോഡ് യൂണിയൻ ബാങ്ക് ന്റെ സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. മൂന്നാമതായുള്ള കാര്യം നിങ്ങളുടെ KYC അപ്ഡേറ്റുമായി ബന്ധപ്പെട്ട കാര്യമാണ്. KYC എന്നാൽ know your customer എന്ന് ബാങ്കിനോട് നമ്മൾ പറയുകയാണ്. RBI യുടെ പ്രത്യേക നിർദേശ പ്രകാരം ആണ് ഇത്. അതായത് ബാങ്കിന് ആരാണ് തന്റെ കസ്റ്റമേഴ്സ് എന്ന് കൃത്യമായ ബോധം വേണം അതിനായാണ് നിങ്ങളുടെ KYC അപ്ഡേറ്റ് ചെയ്യണമെന്ന് ബാങ്ക് നിങ്ങളോട് ആവശ്യപ്പെടുന്നത്.നിങ്ങൾ ബാങ്കുകൾ സന്ദർശിക്കുമ്പോൾ അവിടെ ഒരു നോട്ടീസ് പതിപ്പിച്ചിട്ടുണ്ടായിരിക്കും അതായത് KYC അപ്ഡേറ്റ് ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ അനുവാദമില്ലാതെ തന്നെ റദ് ചെയ്യപ്പെടും എന്ന്. RBI ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത് ഇടക്ക് കസ്റ്റമേഴ്സിന്റെ KYC അപ്ഡേറ്റ് ചെയ്യണമെന്നാണ്. ഇതിന്റെ പ്രാധാന്യം എന്തെന്ന് വച്ചാൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിനും അതുപോലെ തന്നെ ബാങ്കുകളുമായി ബന്ധപ്പെട്ട കുട്ടകൃത്യങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിർദേശം RBI നൽകിയിരിക്കുന്നത്. ഇതിനായി നിങ്ങൾക്ക് മെസ്സേജോ അല്ലെങ്കിൽ ബാങ്കിൽ നിന്നും വിളിക്കുകയോ ചെയ്താൽ നിങ്ങളുടെ ഫോട്ടോയും പാൻ കാർഡും ഏതെങ്കിലും രണ്ട് ഐഡി പ്രൂഫും നൽകുക.ഐഡി പ്രൂഫിൽ ആധാർ കാർഡ് ഉൾപെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം.കാരണം 2021 മാർച്ച് 31 നോട് കൂടി എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതായിട്ടുണ്ട്. ഇത്രയും രേഖകൾ ബാങ്കിൽ എത്തി വേണം സമർപ്പിക്കാൻ.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022