വരുമാനം കുറഞ്ഞവർ Tax File ചെയ്‌താലുള്ള ഗുണങ്ങൾ…
വരുമാനം കുറഞ്ഞ ആളുകൾ ടാക്സ് ഫയൽ ചെയ്താലുള്ള ഗുണങ്ങൾ ആണ് ഇതിൽ പറയുന്നത്. ഇൻകം ടാക്സ് നിയമപ്രകാരം വാർഷിക വരുമാനം രണ്ടര ലക്ഷത്തിനു മുകളിലുള്ളവർ ആണ് ടാക്സ് ഫയൽ ചെയ്യുന്നത്. ടാക്സ് ഫയൽ ചെയുന്നതും ടാക്സ് അടക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.ടാക്സ് ഫയൽ ചെയ്യുന്നവർ എല്ലാവരും ടാക്സ് അടക്കുന്നവരല്ല.ടാക്സ് ഫയൽ ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ വരുമാനം ഗവണ്മെന്റ് നെ അറിയിക്കുക എന്നുള്ളതാണ്, ടാക്സ് അടക്കുന്നതിനു മറ്റു ചില മാനദണ്ഡങ്ങൾ കൂടി ഉണ്ട്. രണ്ടര ലക്ഷം മുതൽ വരുമാനം ഉള്ളവർ ആണ് ടാക്സ് ഫയൽ ചെയ്യേണ്ടത്. എന്നാൽ 5 ലക്ഷം വാർഷിക വരുമാനം ഉള്ള ആളുകൾ നിലവിലെ ടാക്സ് അനുസരിച്ച് 12500 രൂപയാണ് അടക്കേണ്ടത് പക്ഷെ ഗവണ്മെന്റ് 12500 രൂപയുടെ കിഴിവ് നമുക്ക് തരുന്നുണ്ട്.അതുകൊണ്ട് തന്നെ 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് കിഴിവും മറ്റു ടാക്സ് ഡിഡക്ഷൻസ് കഴിഞ്ഞ് ഒരു രൂപ പോലും ടാക്സ് അടക്കേണ്ടതായി വരുന്നില്ല, എന്നാൽ ടാക്സ് ഫയൽ ചെയ്യണം. രണ്ടര ലക്ഷത്തിനു താഴെ വരുമാനം ഉള്ളവർ ടാക്സ് ഫയൽ ചെയ്യതാൽ അവർക്ക് ലഭിക്കുന്ന ഗുണങ്ങളെ പറ്റി ആണ് ഇനി പറയുന്നത്. നാഷണലൈ സ്ഡ് ബാങ്കുകളിലോ പ്രൈവറ്റ് ബാങ്കുകളിലോ ലോണിന് വേണ്ടി അപേക്ഷിക്കുമ്പോൾ വരുമാനം കാണിക്കാൻ ഉള്ള യാതൊരു രേഖകളും കൈവശമില്ലെങ്കിൽ നിങ്ങൾ ടാക്സ് ഫയൽ ചെയ്യുന്ന ഒരാളെണെങ്കിൽ അതിനു പരിഹാരം കണ്ടെത്താൻ സാധിക്കും.രണ്ടര ലക്ഷം വാർഷിക വരുമാനം മാത്രമുള്ള ഒരാളാണെങ്കിൽ ടാക്സ് ഫയൽ ചെയ്യുന്നതിലൂടെ യാതൊരു ടാക്സ് അടക്കേണ്ടി വരുന്നില്ല എന്ന് മാത്രമല്ല വരുമാനം തെളിയിക്കുന്നതിനുള്ള ഒരു രേഖ കൂടി ആയി അത് പ്രയോജനപ്പെടുത്താം.ടാക്സ് ഫയൽ ചെയ്യുന്നതിന് യാതൊരു വിധ ചിലവും ഇല്ല. നിങ്ങളുടെ മൊബൈലിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ അതുമല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങലിലോ നിങ്ങളുടെ ടാക്സ് ഫയൽ ചെയ്യാവുന്നതാണ്. വരുമാനം രണ്ടര ലക്ഷത്തിനു താഴെ ആണെങ്കിലും നിർബന്ധം ആയി ടാക്സ് ഫയൽ ചെയ്യേണ്ടേ ചില ഘട്ടങ്ങൾ ഉണ്ട്. ഒന്ന് നിങ്ങളുടെ കറന്റ് ബില്ല് കൂടുതൽ വന്നിട്ടുണ്ടെങ്കിൽ അതായത് ഒരു വർഷം ഏകദേഷം ഒരു ലക്ഷത്തിനു മേലെ കറന്റ് ബില്ല് അടച്ചിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് രണ്ട് ലക്ഷത്തിനു മേലെ ചിലവാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളോ നിങ്ങളുടെ കുടുംബത്തിലെ മറ്റു അംഗങ്ങളോ, നിർബന്ധമായും ടാക്സ് ഫയൽ ചെയ്തിരിക്കണം. രണ്ടാമതായി വരുമാനം രണ്ടര ലക്ഷത്തിനു താഴെ ആണെങ്കിലും ചിലപ്പോൾ ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടാകാം അതിന്റെ ഇന്ട്രെസ്റ്റ് റേറ്റ് ഒരു ഫിനാൻഷ്യൽ ഇയറിൽ 40000 ത്തിനു മുകളിൽ ആണെങ്കിൽ അല്ലെങ്കിൽ സീനിയർ സിറ്റിസൺ ആണെങ്കിൽ 50000, ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്നുമുള്ള പലിശ വരുമാനം ഇതിനു മേലെ ആണെങ്കിൽ ഏതു ബാങ്കിലാണോ അക്കൗണ്ട് എങ്കിൽ ആഹ് ബാങ്ക് തന്നെ TDS പിടിക്കുകയും അത് ഗവണ്മെന്റ്ലേക്ക് അടക്കുകയും ചെയ്യും. അങ്ങനെ വരുന്ന ഘട്ടത്തിൽ നിങ്ങൾ ടാക്സ് ഫയൽ ചെയ്ത ഒരു വ്യക്തി ആണെകിൽ നിങ്ങൾക് ആ തുക തിരികെ ലഭിക്കുന്നതാണ്.അതിനാൽ വരുമാനം കുറവാണെങ്കിൽ പോലും എല്ലാവരും ടാക്സ് ഫയൽ ചെയ്യുക.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022