തദ്ദേശ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. പുതിയ തീരുമാനം ഇങ്ങനെ.
നമ്മുടെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. പക്ഷേ ഇതുവരെയുള്ള ഇലക്ഷൻ പോലെയല്ല ഈ പ്രാവശ്യത്തെ ഇലക്ഷൻ. കൊവിഡ് പശ്ചാത്തലമായതിനാൽ പലർക്കും വോട്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവാം. എന്നാൽ പുതിയ തീരുമാനവുമായി വന്നിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഡിസംബർ 8, 10,14 എന്നീ തീയ്യതികളിൽ നടക്കാൻ പോകുന്ന ഇലക്ഷനിൽ ക്വാറൻ്റീനിൽ ഉള്ളവർക്കും കോവിഡ് പോസറ്റീവായവർക്കും പോസ്റ്റൽ വോട്ട് ഒരുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ ഒരു തീരുമാനത്തിനാണ് മാറ്റം വന്നിരിക്കുന്നത്. ഈ വരുന്ന ഇലക്ഷനിൽ വീട്ടിൽ നിന്ന് തന്നെ വോട്ട് ചെയ്യാം. ബാലറ്റ് പേപ്പറുമായി പോളിംങ് ഓഫീസർ വീട്ടിലെത്തുന്നതായിരിക്കും.
ആരോഗ്യ വകുപ്പിൽ പേര് രജിസ്റ്റർ ചെയ്ത നിരീക്ഷണത്തിലുള്ളവർക്കും രോഗികൾക്കുമാണ് ഇങ്ങനെയൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനായി എങ്ങനെ അപേക്ഷിക്കണമെന്ന കാര്യമൊക്കെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് ഇങ്ങനെയൊരു തീരുമാനം വന്നത്.
അതിനാൽ തപാൽ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണ്ട കാര്യം നിർബന്ധമില്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണറായ പി.ഭാസ്കരൻ അറിയിച്ചിരിക്കുന്നത്. അതിനാൽ ഈ വാർത്ത പരമാവധി എല്ലാവരിലും എത്തിക്കുക.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022