എല്ലാവരും ശ്രദ്ധിക്കുക!! ഫെബ്രുവരി 13 ശനി അറിയേണ്ട പ്രധാന സർക്കാർ അറിയിപ്പുകൾ പദ്ധതികൾ
ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നൽകുന്ന പ്രീ മെട്രിക് സ്കോളർഷിപ് ഉണ്ടായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി.1000 രൂപക്ക് മുകളിൽ ആണ് വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുക. അതിൽ അപേക്ഷ സമർപ്പിച്ചതിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ട തീയ്യതിയായിരുന്നു ഫെബ്രുവരി 12. ഫെബ്രുവരി 12 ന് ശേഷം ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മുൻപ് നമുക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ലായിരുന്നു എന്നാൽ വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച് അപേക്ഷകൾ തിരികെ സ്കൂളുകളിലേക്ക് എത്തുകയായിരുന്നു. അതിന്റെ പശ്ചാതലത്തിൽ ആണ് വിദ്യാർത്ഥികൾക്ക് വീണ്ടും വരുമാന സർട്ടിഫിക്കറ്റ് എടുത്ത ശേഷം അതിലെ വരുമാനം അയച്ചു കൊടുക്കേണ്ട സാഹചര്യം ഉണ്ടായത്.
രണ്ടാമതായാലുള്ള അറിയിപ്പ് എന്തെന്നാൽ സംസ്ഥാനത്ത് റേഷൻ വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇനി അതോടൊപ്പം തന്നെ നമ്മുടെ സംസ്ഥാനത്ത് ജനുവരിയിലെ കിറ്റ് വിതരണം ഇപ്പോ എല്ലാ റേഷൻ കടകളിലും ആരംഭിച്ചിട്ടുണ്ട്. കാർഡന്റെ നമ്പർ ക്രമവും മറ്റൊന്നും ബാധകമല്ലാതെ തന്നെ സാമൂഹിക സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കിറ്റ് വാങ്ങാത്തവർക്ക് വാങ്ങാൻ ഉള്ള അവസരമാണ് ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്. ഫെബ്രുവരിയിലെ കിറ്റ് വിതരണങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല.
മൂന്നാമതായിട്ടുള്ള അറിയിപ്പ് എന്ന് പറയുന്നത് കുട്ടികൾക്ക് വേണ്ടി നിലവിൽ ഭക്ഷ്യവിതരണ കൂപ്പൺ നൽകാൻ തീരുമാനമായിട്ടുണ്ട്. വൈകാതെ തന്നെ അത് ലഭ്യമാകും രക്ഷിതാക്കൾ സ്കൂളുകളിൽ എത്തിയാണ് ഇത് വാങ്ങേണ്ടത്. അത് മാത്രമല്ല രക്ഷിതാക്കൾ വാങ്ങുന്നതിനോടൊപ്പം തന്നെ ഒരു സഞ്ചിയും മറ്റെന്തെങ്കിലുമൊക്കെ കരുതണം കാരണം അവർക്ക് UP തലങ്ങളിൽ 10 കിലോ അരി സൗജന്യമായും അതുപോലെ LP തലങ്ങളിൽ 6 കിലോ അരി സൗജന്യമായി ലഭിക്കുന്നതാണ്. പ്രീ പ്രൈമറി സെക്ഷനിലുള്ള വിദ്യാർത്ഥികൾക്ക് 2 കിലോ അരിയും സൗജന്യമായി ലഭിക്കും. അതിന്റൊപ്പം ആണ് നമുക്ക് കൂപ്പൺ ലഭികുന്നത്.
നാലാമതായിട്ടുള്ള അറിയിപ്പ് റവന്യൂ വകുപ്പിൽ നിന്നുള്ളതാണ്. നിലവിൽ സാന്ത്വന സ്പർശം എന്ന പദ്ധതിയുടെ ഭഗമായിട്ട് വിവിധങ്ങളായുള്ള ഡിപ്പാർട്മെന്റുകളിൽ പരിഗണിക്കുകയും എന്നാൽ നിരസിക്കുകയും ചെയ്തിട്ടുള്ള APL ൽ നിന്നും BPL ൽ ആകുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ, ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇനി അതോടൊപ്പം തന്നെ 2018 ലെ ദുരിതശ്വാസം സംബന്ധിച്ച പ്രശ്നങ്ങൾ അതോടൊപ്പം തന്നെ പ്രളയ ദുരിതശ്വാസത്തിന്റെ തുകയുടെ വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന വിവിധങ്ങളായിട്ടുള്ള നിരസിച്ച അപേക്ഷകൾക്ക് വേണ്ടി വീണ്ടും സാന്ത്വന സ്പർശം പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടതില്ല എന്ന് റവന്യൂ വകുപ്പിൽ നിന്നും ഏറ്റവും ഒടുവിലായി ജനങ്ങളെ അറിയിക്കുന്നു.
അവസാന അറിയിപ്പ് എന്തെന്നാൽ സംസ്ഥാനത്ത് പുസ്തക രൂപത്തിൽ ഉള്ള റേഷൻ കാർഡ് പതിയെ ക്രെമേണ ഒഴിവാക്കുന്നതിന്റെ ഭഗമായിട്ട് ആദ്യഘട്ടത്തിൽ തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിങ് ഓഫീസ് ന് കീഴിൽ ഇപ്പോൾ അതായത് ഇ റേഷൻ കാർഡ് സംവിധാനം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്. നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ രജിസ്റ്റർ ചെയ്ത് ഇത്തരത്തിൽ pdf രൂപത്തിൽ ഉള്ള റേഷൻ കാർഡ്കൾക്ക് വേണ്ടിയുള്ള അപേക്ഷ വക്കാൻ സാധിക്കും. അതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആണ് ഫെബ്രുവരി 12 ന് നടന്നത്.13 മുതൽ ഇ റേഷൻ കാർഡ് ഗുണഭോക്തകൾക്ക് എടുക്കാൻ സാധിക്കും. അപ്പോൾ ഇത് ഒരു തിരിച്ചറിയൽ രേഖ ആയിട്ടും ഭാവികാലത്ത് ഇത് ഉപയോഗിക്കാൻ സാധിക്കും. അതായത് നാഷണൽ ഇൻഫർമേറ്റിക് സെന്റർ രൂപകല്പന ചെയ്തിട്ടുള്ള സുരക്ഷ സംവിധാനങ്ങൾ ഉള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖ ആയിട്ട് കൂടി മാറാൻ സാധിക്കുന്ന വിധത്തിൽ ആണ് ഇപ്പോൾ ഇ റേഷൻ കാർഡ് രൂപകല്പന ചെയ്തിട്ടുള്ളത്. അപ്പോൾ നമുക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഫോണിലേക്ക് ഒരു പാസ്സ്‌വേർഡ് വരുകയും. അത് ഉപയോഗിച്ചാണ് നമ്മൾ അതിന്റെ പ്രിന്റ് ഔട്ട് എടുക്കുക. സംസ്ഥാനത്ത് വളരെ വേഗത്തിൽ വ്യാപിക്കാൻ പോകുന്ന സംവിധാനം ആണിത്.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022