KSEB യുടെ LED ബൾബ് വിതരണം പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്യാത്തവർക്ക് അതത് സെക്ഷൻ ഓഫീസിൽ അപേക്ഷിക്കാം.
KSEB LED ബൾബ് വിതരണം പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്യാത്തവർക്ക് അതത് സെക്ഷൻ ഓഫീസിൽ അപേക്ഷിക്കാം.
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള LED ബൾബ് വിതരണം പുരോഗമിക്കുന്നു. പലയിടങ്ങളിലും വിതരണം പൂർത്തിയായിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 100 രൂപയിലധികം വിലയുള്ള മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള 9 വാട്ട് LED ബള്‍ബുകള്‍ കേവലം 65 രൂപയ്ക്കാണ് നല്‍കുന്നത്.
പുതുതായി രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്നവർക്ക് അതത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ കെ എസ് ഇ ബി കസ്റ്റമർ കെയർ പോർട്ടലായ www.kseb.in ൽ ലോഗിൻ ചെയ്തോ അപേക്ഷിക്കാം. LED ബൾബ് വാങ്ങുമ്പോൾ പഴയ സി എഫ് എൽ/ ഫിലമെന്റ് ബൾബ് കൈവശമുണ്ടെങ്കിൽ തിരികെ നൽകാം; ഇത് നിർബ്ബന്ധമല്ല.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022