കേരളത്തിലെ സ്ത്രീകൾ ശ്രദ്ധിക്കുക.4 ലക്ഷം രൂപ ലോൺ ആയി ലഭിക്കു. കേന്ദ്ര സംസ്ഥാന സർക്കാരിൻറെ 5 പദ്ധതികൾ
പല സ്ത്രീകൾക്കും എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ അതിനു തടസം മൂലധനം ആണ്. ഇതിനു ഒരു പരിഹാരമാണ് അന്നപൂർണ പദ്ധതി. ഫുഡ് കാറ്ററിംഗ് നടത്തുന്ന സ്ത്രീകൾക് അവരുടെ ബിസിനസ് കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ സർക്കാർ കൊണ്ട് വന്ന സ്കീം ആണിത്. സ്കീം പ്രകാരം ഏകദേശം 50000 രൂപ വരെ ലഭിക്കുന്നതാണ്. വായ്പ ലഭിച്ചതിനുശേഷം 3 വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയാകും. രണ്ടാമതായി ഭാരതിയ മഹിളാ ബാങ്ക് ബിസിനസ് ലോൺ സാധാരണക്കാരായ സ്ത്രീകൾക് ബിസിനസ് തുടങ്ങുവാനും അത് മുഖേന ഉയരങ്ങളിലേക് എത്താനുമാണ് ഈ ലോൺ നൽകുന്നത്. ഉത്പാദന മേഖലയിൽ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങുവാൻ ആണ് ഈ സ്കീം. ഈ സ്കീം പ്രകാരം 20 കോടി വരെ ലോൺ ആയി ലഭിക്കുകയും ചെയ്യും. പക്ഷെ എത്ര രൂപയാണോ നിങ്ങൾക് ലോൺ ആയി ലഭിക്കുന്നത് അതിനു ആനുപാധികമായ ബിസിനസ് പ്രൊജക്റ്റ് നൽകേണ്ടതാണ്. മൂന്നാമതായി സ്ത്രീകൾക് വേണ്ടിയുള്ള മുദ്ര പദ്ധതി ബ്യൂട്ടി പാർലർ, തയ്യൽ കടകൾ തുടങ്ങി ചെറുകിട ബിസിനസ് തുടങ്ങുവാൻ വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ആണിത്. ഈ പദ്ധതിയുടെ പ്രധാന നേട്ടം ഈ ലോൺ ലഭിക്കുന്നതിനു ഈട് ഒന്നും നൽകേണ്ടതില്ല. നാലാമതായി ഓറിയന്റൽ മഹിളാ വികാസ് യോജന ഈ പദ്ധതി പ്രകാരം ഒരു സ്ത്രീക്ക് ബിസിനസ് തുടങ്ങുവാൻ മൂലധനം നൽകുക എന്നതാണ് ലക്ഷ്യം. വായ്പ 7വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടതാണ് മാത്രവുമല്ല പലിശയിൽ 2%വരെ കുറവ് ലഭിക്കുകയും ചെയ്യും. അഞ്ചാമതായി ഉദ്യോഗിനി പദ്ധതി സ്ത്രീകൾക് വേണ്ടി ഇന്ത്യൻ ഗവണ്മെന്റ് ആരംഭിച്ച പ്രധാന പദ്ധതികളിൽ ഒന്നാണിത്.18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകൾക് അപേക്ഷിക്കാവുന്നതാണ്.100000 രൂപ വരെ ലഭിക്കുന്നതാണ്. വാർഷിക വരുമാനം 45000 രൂപയിൽ കുറവായിരിക്കണമെന്നതാണ് നിബന്ധന. പക്ഷെ വിധവകൾക്കും വികലംഘർക്കും ഈ നിബന്ധന ബാധകമല്ല സ്ത്രീകൾക് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭ്യമാകുന്ന 5 പദ്ധതികളാണിവ. ഇത് നിങ്ങൾക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അനുസരിച്ചു തുക ലഭിക്കുന്നതായിരിക്കും.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022