കറണ്ട് കണക്ഷൻ ഉള്ള എല്ലാ ആളുകളും ശ്രദ്ധിക്കുക. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തുക
വീട്ടിൽ കറണ്ട് കണക്ഷൻ ഉള്ള എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇവിടെ പറയുന്നത്. മുമ്പുള്ള കാലത്തെ സംബന്ധിച്ച് നോക്കുമ്പോൾ വൈദ്യുതിയുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ ഉള്ളത്.
പ്രത്യേകമായും ബിൽ പെയ്മെൻറ്കൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈൻ വഴിയാണ് എല്ലാവരും ചെയ്തു വരുന്നത്. ആദ്യമായി പെയ്മെൻറ് ചെയ്യുന്ന ആളുകളെ സംബന്ധിച്ച് 100 രൂപ വരെ ക്യാഷ് ബാക്ക് കൊടുക്കുന്ന ഓഫറുകളും കെഎസ്ഇബി നൽകിയിരുന്നു.
കെഎസ്ഇബിയിൽ നിന്നും എല്ലാ ആളുകളെയും സംബന്ധിച്ച് ഉപകാരപ്പെടുന്ന പുതിയൊരു അപ്ഡേഷൻ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്ന താരിഫ് മാറ്റൽ, ലൈൻ മാറ്റൽ, മീറ്റർ മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ കയറിയിറങ്ങേണ്ട ആവശ്യം ഇനി വരുന്നില്ല.
ഇതിനുപകരം 1912 എന്നുള്ള ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് അതിനുശേഷം കസ്റ്റമർ കെയർ റപ്രെസെന്റേറ്റീവ് ആയി നിങ്ങൾക്ക് സംസാരിക്കുവാൻ സാധിക്കും. ഇതിലൂടെ കാര്യങ്ങൾ സമർപ്പിക്കുന്നത് വഴി അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഉദ്യോഗസ്ഥർ നിങ്ങളെ വിളിക്കുകയും നിങ്ങൾ വീട്ടിലുള്ള സമയത്ത് ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലേക്ക് എത്തുകയും ചെയ്യും.
ഇതിനുശേഷം നിങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി ചെയ്തു തരും എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. എല്ലാ ഉപഭോക്താക്കളും 19 12 എന്നുള്ള നാലക്ക നമ്പർ സേവ് ചെയ്ത് വയ്ക്കുക. കെഎസ്ഇബിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ സേവനം ഉപയോഗപ്പെടുത്തുവാൻ വേണ്ടി ശ്രമിക്കുക.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022