പെൻഷൻ ഇനി 1600.പരീക്ഷ ഇല്ലാത്ത കേന്ദ്ര സർക്കാർ ജോലി.കിറ്റും അരിയും
കേന്ദ്ര സർക്കാരിൻറെ ഏറ്റവും വലിയ തൊഴിലവസര ത്തിൻറെ അപേക്ഷ, ഏപ്രിൽ ഏഴാം തീയതിയാണ് അവസാന അപേക്ഷ സമർപ്പിക്കേണ്ട തീയതി നമ്മുടെ സംസ്ഥാനത്ത് ഉടനീളമുള്ള 1400 പരം ഒഴിവുകളിലേക്കുള്ള നിയമനം ആണ് ഇപ്പോൾ നടക്കുക പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെൻറ് 2021 എന്ന രീതിയിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത് .നമ്മുടെ സംസ്ഥാനത്ത് അസിസ്റ്റൻറ് പോസ്റ്റ്മാസ്റ്റർ അതോടൊപ്പം തന്നെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അതോടൊപ്പം തന്നെ ഗ്രാമീണ ടാക്സ് സേവകൻ എന്ന ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .നാലു മണിക്കൂറോളം ജോലി ചെയ്യുന്നതിന് ഏകദേശം 14,000 രൂപ വരെ ആണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത് .നിലവിൽ പരീക്ഷ ഇല്ലാത്തതുകൊണ്ട് തന്നെ പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് ,അതോടൊപ്പം തന്നെ നമ്മുടെ പ്രായപരിധി കൂടി കണക്കിൽ ആക്കി ഇതിൻറെ സീനിയോറിറ്റി തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കും .സ്ത്രീകൾക്ക് ഇതിൽ മുൻഗണനയുണ്ട് .അതോടൊപ്പം തന്നെ ഓരോ വിഭാഗത്തിനും സംവരണവും ഏർപ്പെടുത്തിയ ആണ് നിയമനങ്ങൾ നടക്കുക. നമ്മുടെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ വരെ ഒഴിവുകൾ ഉണ്ടാകും .എത്രയും പെട്ടെന്ന് തന്നെ അപേക്ഷ വയ്ക്കേണ്ട വർ അപേക്ഷിക്കുക .രണ്ടാമത്തെ പ്രധാന അറിയിപ്പ് ഇനിയങ്ങോട്ട് ഏപ്രിൽ മാസം നമുക്ക് ലഭ്യമാക്കേണ്ട ഏപ്രിൽ മാസത്തെ വിഷു ഈസ്റ്റർ പശ്ചാത്തലത്തിലുള്ള കിറ്റുകൾ അതിൽ 14 ഉൽപന്നങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .അതോടൊപ്പം തന്നെ മാർച്ച് മാസത്തിലെ കിറ്റ് വാങ്ങാൻ ഉള്ളവർക്ക് ആ കിറ്റും മുൻഗണനാക്രമം അനുസരിച്ചോ നമ്പർ ക്രമമോ ബാധകം അല്ലാതെ വാങ്ങുന്നതിന് സാധിക്കും .അതോടൊപ്പം തന്നെ എപിഎൽ വിഭാഗത്തിൽ പെട്ട നീല വെള്ള കാർഡ് കാർക്ക് 10 കിലോ സ്പെഷ്യൽ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ ലഭിക്കും .ബ്രൗൺ നിറത്തിലുള്ള പുതിയ റേഷൻ കാർഡുകൾ നമ്മുടെ സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിരിക്കുന്നു .അവർക്ക് ലഭിക്കുക രണ്ട് കിലോ അരി 15 രൂപ നിരക്കിൽ ആയിരിക്കും .അതും ഈ സ്പെഷ്യൽ അരിയാണ് ലഭിക്കുക .കാർഡിൽ അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധന്യത്തിനു പുറമെയാണ് ഈ പ്രത്യേക അരി വിതരണവും ഉള്ളത് .കിറ്റും സ്പെഷ്യൽ അരിയും വാങ്ങാനുള്ള വർക്ക് തുടർന്നുള്ള ദിവസങ്ങളിൽ നമ്പർ ക്രമം ഒന്നും ബാധകമല്ല അതെ വാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കും .മൂന്നാമത്തെ പ്രധാന അറിയിപ്പ് 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക് നമ്മുടെ അടുത്തുള്ള വിവിധ സെന്ററുകളിൽ രൂപീകരിച്ച അവിടെയെല്ലാം വാക്സിൻ വിതരണം ഉണ്ടാകും. ഇനി അതോടൊപ്പം തന്നെ സഞ്ചരിക്കുന്ന വാക്സിൻ കേന്ദ്രങ്ങളും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു .45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും തന്നെ വാക്സിൻ വിതരണത്തിന് വേണ്ടി അടുത്തുള്ള സെൻററിൽ എത്തിച്ചേരാം .നാലാമത്തെ അറിയിപ്പ് ഏപ്രിൽ മാസത്തിൽ വിവിധ പദ്ധതികളുടെ ആനുകൂല്യം വർദ്ധിപ്പിച്ചു ഇനിമുതൽ പെൻഷൻ തുക 1600 എന്ന തോതിലാണ് തുടർന്നുള്ള മാസങ്ങളിൽ ലഭിക്കുക .എല്ലാ മാസവും 20 ,30 തീയതിക്കുള്ളിൽ പെൻഷൻ ലഭിക്കും .അതോടൊപ്പം തന്നെ വിദ്യാർഥികൾക്ക് പ്രത്യേകം സ് സ്കോളർഷിപ്പുകളും സർക്കാർ അനുമതി ലഭ്യമാക്കിയിട്ടുണ്ട് .അടുത്ത അധ്യയന വർഷം മുതൽ 10,000 രൂപവരെയുള്ള ആനുകൂല്യങ്ങൾ ആയിരിക്കും സർക്കാർ-എയ്ഡഡ് വിദ്യാർഥികൾക്ക് ലഭിക്കുക .
Recommended Posts
6 മാസം കൊണ്ട് +2
12/09/2022