പുതുസംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.
സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എന്ന പേരിൽ ഒരു പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു . സർക്കാർ ആനുകൂല്യത്തോടെ ടി പദ്ധതി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മുഖേനയാണ് നടപ്പിലാക്കുന്നത്. പുതിയ സൂക്ഷ്മ – ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ലക്ഷ്യം
1,000 സൂക്ഷമ ചെറുകിട – ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) വർഷം തോറും പുതുതായി സൃഷ്ടിക്കുക. 10,000 സംരംഭകർക്ക് സമഗ്ര പരിശീലനം നൽകുക. 5,000 പുതുസംരംഭങ്ങളെ കേരളത്തിൽ ഉടനീളവുമായി അഞ്ച് വർഷത്തിനുള്ളിൽ ഈ പദ്ധതിയിലൂടെ വളർത്തിയെടുക്കുക.
പദ്ധതി ആനുകൂല്യങ്ങൾ
50 ലക്ഷം രൂപ വരെ പുതുസംരംഭങ്ങൾക്ക് വായ്പ് അനുവദിക്കുന്നു. 1,500 കോടി രൂപ ഇതിനായി കെ.എഫ്.സി കണ്ടെത്തും. 10 ശതമാനം പലിശ നിരക്കാണ് കെ.എഫ്.സി ഈടാക്കുക. എന്നിരുന്നാലും ഏഴു ശതമാനം പലിശ നിരക്കിൽ സംരംഭകന് വായ്പ ലഭ്യമാകും. മൂന്നു പലിശ സബ്സിഡി സർക്കാർ അനുവദിക്കും.
സ്റ്റാർട്ട് അപ്പുകൾക്കും എം.എസ്.എം.ഇ നിർവ്വചനത്തിൽ വരുന്നതുമായ ഏതു തരം
സംരംഭങ്ങൾക്കും വായ്പ് അനുവദിക്കും. കേരളത്തിൽ തുടങ്ങുന്നവ ആയിരിക്കണം.
പുതിയ യൂണിറ്റുകൾക്കാണ് വായ്പ അനുവദിക്കുക. കെ.എഫ്.സി.യുടെ ബ്രാഞ്ച് ഓഫീസുകൾ വഴിയായിരിക്കും വായ്പ അനുവദിച്ചു നൽകുക.
സംരംഭകർക്ക് അഞ്ച് ദിവസത്തെ സംരംഭകത്വ പരിശീലനം നൽകും.
യോഗ്യതകൾ
പ്രായം : 18-50 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത : ബാധകമല്ല
വരുമാന പരിധി : ബാധകല്ല
സ്ഥിരം ജീവനക്കാരൻ ആയിരിക്കരുത്.
മെച്ചപ്പെട്ട സിബിൽ സ്കോർ ഉണ്ടായിരിക്കണം.
പ്രൊപ്രൈറ്ററി, പാർട്ണർഷിപ്പ്, ലിമിറ്റഡ് അങ്ങനെ എല്ലാത്തരം സംരംഭങ്ങൾക്കും വായ്പ ലഭിക്കും.
സംരംഭകന്റെ മിനിമം ഷയർ 10 ശതമാനം ആയിരിക്കും. 50 ലക്ഷം രൂപയിൽ അധികരിക്കുന്ന സംരംഭങ്ങൾക്കും വായ്പ് നുവദിക്കും. അങ്ങനെ വരുമ്പോൾ ബാക്കി തുക സംരംഭകർ കണ്ടെത്തേണ്ടതായി വരും.
മൊറട്ടോറിയം കാലാവധി ഒരു വർഷം വരെ അനുവദിക്കും. എന്നാൽ ഈ സമയത്ത് പലിശ അടയ്ക്കേണ്ടതായി വരും.
തിരിച്ചടവിന് അഞ്ച് വർഷം വരെയാണ് പരമാവധി കാലാവധി അനുവദിക്കുക.
ഓൺലൈൻ അപേക്ഷ
കെ.എഫ്.സി യുടെ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷക്കുവാൻ കഴിയൂ. പദ്ധതി രൂപരേഖയും തിരിച്ചറിയൽ രേഖകളും മറ്റും അപേക്ഷകൾ പരിശോധിച്ച് സംരംഭകരെ തിരഞ്ഞെടുക്കുന്നത് ബ്രാഞ്ച് തലത്തിൽ രൂപവത്ക്കരിക്കുന്ന ഒരു സെലക്ഷൻ കമ്മിറ്റിയാണ്. ഇതിൽ കെ.എഫ്.സി യുടെ ബ്രാഞ്ച്
ഹെഡ് ചെയർമാനും, നോഡൽ ഓഫീസർ, കൺവീനറും ആയിരിക്കും. കൂടാതെ, ഒരു വ്യവസായ വിദഗ്ധനും ഒരു ബാങ്കിങ് വിദഗ്ധനും സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കായി :
Toll Free No: 1800 425 8590 | cmedp@kfc.org
Kerala Financial Corporation, Vellayambalam,
Thiruvananthapuram 695033, Kerala, India.
Phone : 0471 2737576 | www.kfc.org | kfc@kfc.org
Recommended Posts
6 മാസം കൊണ്ട് +2
12/09/2022