ശ്രദ്ധിച്ചില്ലെങ്കിൽ താങ്കളുടെ പാൻകാർഡ് ഉപയോഗശൂന്യമാകാം!!!
പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഈ മാർച്ച് 31 ആണ് എന്ന കാര്യം മറക്കരുത്. ആധാർ കാർഡുള്ളവർ പാൻ കാർഡ് ലിങ്ക് ചെയ്‌തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാവുകയും, പിഴ കൊടുക്കേണ്ടിവരുന്നതുമാണ്.
താങ്കളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാൻ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് താങ്കളുടെ പാൻകാർഡ്, ആധാർ നമ്പറുകൾ കൊടുത്ത് സ്റ്റാറ്റസ് ചെക്ക് ചെയ്യുക.
https://www1.incometaxindiaefiling.gov.in/e-FilingGS/Services/AadhaarPreloginStatus.html
താങ്കളുടെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് വിവരങ്ങൾ നൽകി താങ്കൾക്കു തന്നെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. താങ്കൾ NRI ആണെങ്കിലും ആധാർ ഉണ്ടെങ്കിൽ ലിങ്ക് ചെയ്ണ്ടതാണ്.
https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html
NB: പാൻകാർഡ് ആധാർ വിവരങ്ങൾ യോജിക്കുന്നില്ലെങ്കിൽ ലിങ്ക് ചെയ്യുവാൻ സാധിക്കുകയില്ല. അങ്ങനെത്തെ സാഹചര്യത്തിൽ അക്ഷയ കേന്ദ്രമായോ, പാൻ കാർഡ് സെന്ററുമായോ ബന്ധപ്പെട്ട് ഏത് ഡോക്യൂമെന്റിലാണ് തെറ്റുള്ളത് അത് തിരുത്തിയതിനു ശേഷം മാത്രമേ ലിങ്ക് ചെയ്‌യുവാൻ സാധിക്കുകയുള്ളു.
ഈ പോസ്റ്റ് മറ്റുള്ളവരുമായി SHARE ചെയ്യ്ത് അവരെയും സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു.
Recommended Posts
Digital workforce management system
27/03/2021