വീടും സ്ഥലവും ഉള്ളവരെല്ലാം ശ്രദ്ധിക്കുക ഇന്ന് മുതൽ സംസ്ഥാനത്ത് പുതിയ സംവിധാനം
ഭൂമി വാങ്ങുന്നവരും വിൽക്കുന്നവരും ഭൂമി കൈവശം ഉള്ള അതായത് ഭൂമി സംബന്ധം ആയിട്ടുള്ള ഇടപാടുകൾ നടത്തുന്ന എല്ലാവരും ഈ കാര്യം അറിഞ്ഞിരിക്കണ്ടത് ആണ് . സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പ്രധാന അറിപ്പ് വന്നിരിക്കുകയാണ് .സംസ്ഥാനത് പുതിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയൊരു സംവിധാനം ഇപ്പോൾ വന്നിരിക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ മുദ്രപ്പത്ര ഇടപാടുകളും ഫെബ്രുവരി 1 അതായത് ഇന്നുമുതൽ ഈ സ്റ്റാമ്പിങ് സംവിധാനം വഴിയാക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്.ഇതിന്ടെ ഭാഗമായിട്ട് വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ഫെബ്രുവരി ഒന്നുമുതൽ ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഇ-പെയ്‌മെന്റ് വഴി ഡൗൺലോഡ് ചെയ്ത് എല്ലാവരും ഇനി വാങ്ങാണം.ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇപ്രകാരം ഡൗൺലോഡ് ചെയ്തു വാങ്ങേണ്ടിവരും. വ്യാജ മുദ്രപത്രങ്ങൾ തടയുന്നതിനും സർക്കാർ പണം ട്രഷറിയിൽ കൃത്യമായിട്ട് എത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.
നിലവിൽ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ-സ്റ്റാമ്പിങ് സംവിധാനം .എന്നാൽ ഇന്ന് മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള മുദ്രപത്ര ഇടപാടുകൾക്കും ഇ-സ്റ്റാമ്പിങ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇ-സ്റ്റാമ്പിങ്യിലൂടെ ജനങ്ങൾ അധികം തുക നൽകേണ്ടതില്ല. എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കാത്തവർ മറ്റു സംവിധാനങ്ങളിലെ ആശ്രയിക്കേണ്ടതായിവരും മാത്രം . ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവർക്ക് മാത്രമാണ് ഇ-സ്റ്റാമ്പ് ലഭ്യമാവുന്നത് .ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് രജിസ്ട്രേഷനു വേണ്ടി ഉപയോഗിക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ടു സബ് രജിസ്ട്രാർ ഓഫീസുകളിൽ ആണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് പ്രചാരണം എന്നാൽ അങ്ങനെയല്ല.സർക്കാർ ഉത്തരവ് പ്രകാരം ഇത് സംസ്ഥാനമാകെ ബാധകമാണ് .അതോടൊപ്പം തന്നെ ഉയർന്നുവരുന്ന മറ്റു ചോദ്യങ്ങളാണ് സ്റ്റാമ്പ് വെണ്ടർ വഴി മുൻകൂട്ടി വാങ്ങിവെച്ച മുദ്രപത്രങ്ങൾ അവ ഉപയോഗിക്കുവാൻ സാധിക്കുമോ എന്നത്.
എന്നാൽ ഇ-മുദ്രപത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നട്ടില്ല.
രജിസ്ട്രേഷൻ വകുപ്പിന്ടെ SCHIL എന്ന സംവിധാനവും ട്രഷറി വകുപ്പിന്ടെ പോർട്ടലും സംയോജിപ്പിച്ചു സംവിധാനം നടപ്പാക്കാനായിട്ടു നടപടി സ്വീകരിക്കുന്നുവെന്നും സ്റ്റാമ്പ് വെണ്ടർമാർക് പ്രത്യേക ലോഗിൻ സംവിധാനം ഒരുക്കി ഇ-സ്റ്റാമ്പ് ചെയ്ത മുദ്രപത്രം വാങ്ങാനായിട്ട് സൗകര്യമൊരുക്കുന്നുണ്ട് എന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു .ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പിലാക്കുന്നത്തിലൂടെ ആവശ്യക്കാർക്ക് എവിടെ നിന്നും മുദ്രപ്പത്രങ്ങൾ പണം അടച്ച് പ്രിന്റ് ചെയ്ത് എടുക്കുവാൻ ആയിട്ട് സാധിക്കും .അത് പോലെ തന്നെ
ഏത് രജിസ്ട്രേഷൻ ഓഫീസിന് കീഴിലുള്ള സ്റ്റാമ്പ് വെണ്ടർമാർ മുഖാന്തരം വേണം എന്ന് വാങ്ങുന്നവർക്ക് തീരുമാനിക്കുവാൻ സാധിക്കുന്നത് ആണ് .അതിനുള്ള ഓപ്‌ഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.സാധാരണ നാസിക്കിലും അതുപോലെതന്നെ ഹൈദരാബാദിലുള്ള സ്‌ക്യൂരിറ്റി പ്രസ്സിൽ മുദ്രണം ചെയ്യുന്ന മുദ്രപ്പത്രങ്ങൾ ലൈസൻസ്ഡ് വെണ്ടർമാർ വഴിയാണ് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നത്. രാജ്യത്തെ വ്യാജ കറൻസികൾ പോലെ വ്യാജ മുദ്രപ്പത്രങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് രാജ്യത്താകമാനം ഈ സ്റ്റാമ്പിങ് സംവിധാനം കൊണ്ടുവന്നത്. ഭൂമി വാങ്ങുന്നവരും വിൽക്കുന്നവരും ഭൂമി കൈവശം ഉള്ള അതായത് ഭൂമി സംബന്ധം ആയിട്ടുള്ള ഇടപാടുകൾ നടത്തുന്ന എല്ലാവരും ഈ കാര്യം അറിഞ്ഞിരിക്കണ്ടത് ആണ്.