ഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം

ഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം
4 / 100

ന്യൂഡല്‍ഹി: ഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം.
ഇതിനു പുറമെ, പാന്‍ നമ്ബര്‍ ലഭിക്കാനും പാസ്‌പ്പോര്‍ട്ടിന് അപേക്ഷ നല്‍കാനുമുള്ള സൗകര്യങ്ങളും റേഷന്‍ കടകളില്‍ ഒരുക്കും. കേന്ദ്ര ഭക്ഷ്യ വകുപ്പും പൊതു സേവന കേന്ദ്രങ്ങളും(സിഎസ്‌സി) തമ്മില്‍ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

സിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറി ജ്യോത്സന ഗുപ്തയും, വൈസ് പ്രസിഡന്റ് സാര്‍ത്ഥിക് സച്ചിദേവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുധാന്‍ഷൂ പാണ്ഡെ, സിഎസ്‌സി പ്രതിനിധി ദിനേശ് ത്യാഗി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പിടല്‍.