🔥ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു🔥

🔥ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു🔥
5 / 100

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ( kerala govt declares moratorium till dec 31 )

കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് ബോർഡ്, കോറേറ്റീവ് ഹൗസിംഗ് ഫെഗറേഷൻ, പിന്നോക്ക വിഭാഗ വികസന കോപറേഷൻ, വെജിറ്റബിൾ ആന്റ് ഫുഡ് പ്രമോഷൻ കൗൺസിൽ ഇത്തരത്തിലുള്ള സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ, റെവന്യൂ റിക്കവറി ആക്ട് 1968 ലെ 71-ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃസംരക്ഷണ വായ്പകൾക്ക് ഇത് ബാധകമാകും.

ദേശവത്കൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, എൻബിഎഫ്‌സി, എംഎഫ്‌ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ മൊറട്ടോറിയം ദീർഖിപ്പിക്കാൻ റിസർവ് ബാങ്കിനോടും, സംസ്ഥാന ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.