ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കു ചെക്ക് ബുക്ക് റദ്ദാക്കുന്നു.SBI അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നു
ബാങ്ക് അക്കൗണ്ട് ഉടമകൾ ഇന്റർനെറ്റ് ബാങ്കിംഗ് എടിഎം കാർഡ് ഇടപാടുകൾ നടത്തുന്നവർ ചെക്ക് ബുക്ക് ഉപയോഗിക്കുന്നവർ എല്ലാവരും തന്നെ ശ്രദ്ധിക്കുക.
ഒന്നാമത്തെ അറിപ്പ് നമ്മൾ സാധാരണയായി ഓൺലൈനായി സാധനങ്ങൾ വാങ്ങാറുണ്ട് . ഫ്ലിപ്കാർട്ട്,ആമസോൺ, മിന്ത്ര തുടങ്ങി വിവിധ ഇകോമേഴ്‌സ് പ്ലാറ്റ്ഫോം വഴി സാധനങ്ങൾ വാങ്ങിക്കാറുണ്ട് . നമ്മുടെ ഡെബിറ്റുകാർഡ് വിവരങ്ങൾ പലരും ഇത്തരത്തിലുള്ള പ്ലാറ്റഫോമിൽ സേവ് ചെയ്തു വെച്ചട്ടുണ്ടാവും.എന്നാൽ ഇനി മുതൽ അത്തരത്തിലുള്ള ഡാറ്റാസ് സേവ് ചെയ്യാൻ സാധിക്കില്ല . നമുക്ക് ഓൺലൈൻ പണമിടപാട് കൂടുതൽ സുരക്ഷിതമാക്കാനുള്ള കാർഡ് ടോക്കണൈസേഷൻ രീതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമാകുകയാണ്.പണമിടപാടിൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡിൽ യഥാർത്ഥ വിവരങ്ങൾ നില്കുന്നതിനു പകരം ടോക്കൺ ഉപയോഗിച്ച് ആവും പണമിടപാടുകൾ . ഈ ടോക്കൺ ആവും വെബ്സൈറ്റ്കൾക് കിട്ടുക . ഇതിലൂടെ കാർഡ് ദുരിയുപയോഗ സാധ്യതയും കുറയുന്നു.കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‌വർക്കിനും അല്ലാതെ പണമിടപാടിലെ ആർക്കും 2022 ജനുവരി മാസം ഒന്നുമുതൽ കാർഡ് വിവരങ്ങൾ സൂക്ഷിച്ചു വെക്കുവാൻ സാധികില്ല എന്ന് ആണ് RBI പുതിയ ഉത്തരവ് .ടോക്കൺ രീതിയിലേക്ക് മാറും. കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലുകൾ സൈബർ ആക്രമണത്തിന് വിധേയമായമാകുന്നതിലൂടെ ലക്ഷക്കണക്കിന് കാർഡുകളുടെ വിവരങ്ങൾ പലപ്പോഴായി ചോരുകയും അതുപോലെ ഇതിൽ പലകാർഡുകളുടെയും വിവരങ്ങൾ ദുരുപയോഗപ്പെടുകയും ചെയ്തിട്ടുണ്ട് .ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. യഥാർത്ഥ കാർഡ് വിവരങ്ങൾക് പകരം ഉള്ള കോഡ് നമ്പറാണ് ടോക്കണായി ഉപയോഗിക്കുക. കാർഡ് നിൽകുന്ന കമ്പനിയാണ് തന്നെ ആണ് അതായതു VISA ,MASTER കാർഡുകൾക് എന്നിവ ആണ് ടോക്കൺ സർവീസ് പ്രൊവൈഡർമാർ . ഉദാഹരണമായി ഫ്ലിപ്കാർട് ,ആമസോൺ തുടങ്ങിയ ഇ-കോമേഴ്‌സ് വെബ്സൈറ്റുകളിൽ സാധനം വാങ്ങി പേയ്മെന്റ് നടത്തുമ്പോൾ ഈ സർവീസ് പ്രൊവൈഡർമാർ ജനറേറ്റ് ചെയ്യുന്ന ടോക്കൺ ആണ് ലഭിക്കുക. ഇതാണ് അത് സൂക്ഷിക്കുന്നത് .ഗൂഗിൾ പേ പോലെയുള്ള പണമിടപാടിലും സമാനരീതിയിലുള്ള സംവിധാനമുണ്ട് .ഇത് പൂർണ തോതിൽ ആവുന്നതോടെ എല്ലാ ഇ-പേയ്മെന്റ് സൈറ്റുകളിലും ഇടപാടുകൾ ടോക്കണൈസേഷൻ വഴി ആവും നടക്കുക .കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നാണ് ചട്ടം എങ്കിലും ഇടപാടുകൾ ട്രാക്ക് ചെയ്യാനും മറ്റു സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങളോടെ കാർഡ് നമ്പറിന്ടെ അവസാന നാല് അക്കങ്ങളും സുഡ് ഇഷ്യൂ ചെയ്‌ത കമ്പനിയുടെ പേര് സൂക്ഷിക്കാൻ RBI അനുമതി നൽകിട്ടുണ്ട്.
രണ്ടാമത്തെ അറിയിപ്പ് എന്നത് ഒക്ടോബർ മാസം ഒന്നാം തീയതി മുതൽ ഈ പറയുന്ന ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുന്നതാണ്.അതിനാൽ തന്നെ ഈ ബാങ്കുകളുടെ ചെക്കുകളുടെ ഇടപാടുകൾ നടത്തുവാൻ ആയിട്ട് സാധിക്കുന്നതല്ല.പ്രധാനമായും രണ്ടു ബാങ്കുകൾ ആണ് ഇതിലുള്ളത് ഇ-ബാങ്കുകൾ ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചിരിക്കുകയാണ്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുo ആണ് ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചിരിക്കുന്നത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുo ചെക്കകളും ഒക്ടോബർ ഒന്നുമുതൽ അസാധു ആവുന്നതുമായിരിക്കും . അതിനാൽ തന്നെ ഈ ചെക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുന്നത് അല്ല . അതുകൊണ്ടുതന്നെ ഒക്ടോബർ ഒന്നിനു മുൻപ് പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട പുതിയ ചെക്കുകൾ വാങ്ങുവാനും അതുപോലെ പുതിയ IFC കോഡ് മറ്റു ഇടപാടുകൾ നടത്താൻ ഉള്ള മാറ്റങ്ങളൊക്കെ വരുത്തി ഇടപാടുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് പറയുന്നത്. ഇപ്പോൾ കേരള പോലീസ് തന്നെ ഔദ്യോഗികമായി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിച്ചിരിക്കുന്ന കാര്യമാണ് നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു. നിങ്ങളുടെ ഡീറ്റെയിൽസ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുകയാണ് ചെയേണ്ടത് . അപ്ഡേറ്റ് ചെയുന്നതിനായിട്ടു ഒരു ലിങ്ക് മെസ്സേജ് ഒപ്പം നൽകിയിട്ടുണ്ടാകും ,യാതൊരു കാരണവശാലും ഒരു അപ്ഡേഷൻ നിങ്ങളവിടെ ചെയ്യരുത്. യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യുകയും ചെയ്യരുത് ഇത് തട്ടിപ്പാണ്. ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരുപക്ഷേ SBI പോലെ തോന്നിക്കുന്ന വെബ്സൈറ്റിലേക്ക് ആവും പ്രവേശിപ്പിക്കുക. അവിടെ നിങ്ങളുടെ എടിഎം പിൻ അത് പോലെ തന്നെ മൊബൈൽ പാസ്‌വേഡ് എന്നിവ എല്ലാം ചോദിക്കുന്നതായിരിക്കും ഒരിക്കലും അവിടെ ഒന്നുംകൊടുക്കരുത് .നൽകിയാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള പണം ഇത്തരം സംഘം തൂത്തുവാരികൊണ്ടു പോവും.അതുകൊണ്ടുതന്നെ ചില ലിങ്കുകൾ നിങ്ങളുടെ വ്യക്തിവിവരങ്ങൾ തട്ടിയെടുക്കുനുണ്ട് , എല്ലാവരും പ്രത്യേകം ഈ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. അതുപോലെതന്നെ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും ANYDESK ,QUICKSUPPORT,TEAMVIWER , MEDIAVIWE എന്നീ നാല് ആപ്ലിക്കേഷനുകൾ ഉടൻതന്നെ അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നത് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അറിച്ചിരിക്കുന്നത് . അവസാനമായി എല്ലാ SBI അക്കൗണ്ട് ഉടമകളും നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡ് തമ്മിൽ ലിങ്ക് ചെയ്യണം. സെപ്റ്റംബർ മാസം മുപ്പതാം തീയതിയാണ് അവസാന തീയതി. അതിനുശേഷം നിങ്ങൾക്ക് ബാങ്ക് സേവനങ്ങൾ നഷ്ടമാകുമെന്നാണ് ബാങ്ക് അറിച്ചിരിക്കുന്നു.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022