മകൾക്ക് 23 വയസ്സകുമ്പോൾ 73 ലക്ഷം രൂപവരെ ലഭിക്കുന്ന പദ്ധതി ആരും അറിയാതെ പോകരുത്

മകൾക്ക് 23 വയസ്സകുമ്പോൾ 73 ലക്ഷം രൂപവരെ ലഭിക്കുന്ന പദ്ധതി ആരും അറിയാതെ പോകരുത്
7 / 100

പെൺമക്കളുള്ള അച്ഛനമ്മമാർക്ക് ഇതാ ഒരു സുവർണ്ണ അവസരം സുകന്യ സമൃദ്ധി പദ്ധതിയെക്കുറിചാണ് ഇന്ന് ഇവിടെ പരിചയപെടുത്തുന്നത്  . പെൺമക്കളുള്ള അച്ഛനമ്മമാർക്ക് എന്നും മനസ്സിൽ ഒരു ആധിയാണ് അവരുടെ വിദ്യാഭ്യാസം ജോലി കല്യാണം ഇവയൊക്കെ ഒരു രക്ഷിതാവിനു സംബന്ദിച്ചെടുത്തോളം ഒരു പേടിസ്വപ്നമാണ്. എങ്കിൽ ഇനി ആ പേടി വേണ്ട മക്കൾക്ക് വേണ്ടി നമുക്ക് സുകന്യ സമൃദ്ധി പദ്ധതി യിലൂടെ പണം സേവ് ചെയ്യാം.

അച്ഛനമ്മമാർക്ക് രണ്ട് പെൺകുട്ടികൾക്ക് വേണ്ടി നിക്ഷേപം നടത്താം. 14 വയസ്സുവരെ നിക്ഷേപം നടത്താൻ ഇരുപത്തിയൊന്നാം വയസ്സിൽ നിക്ഷേപത്തുക ലഭിക്കും. കുറഞ്ഞ സംഖ്യകളായി 250 രൂപ മാത്രം മതി. കുട്ടിയുടെ പേരിൽ അക്കൗണ്ട് തുടങ്ങണം പോസ്റ്റോഫീസ് വഴി നാഷണലൈസ്ഡ് ബാങ്ക് വഴിയോ ചെയ്യാവുന്നതാണ് .

അതിന് വേണ്ടത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ഫോട്ടോ രക്ഷിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും , ജീവിത ചെലവുകളും വിദ്യാഭ്യാസ ചെലവുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ കുട്ടിയുടെ ഭാവിക്കായി സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ആണിത്.

ഒരു അച്ഛനും അമ്മയ്ക്കും ഉള്ള രണ്ട് പെൺകുട്ടികൾക്ക് വേണ്ടി ഈ നിക്ഷേപം നടത്താം ഇനി ആദ്യത്തെ ഇരട്ട കുട്ടികളും രണ്ടാമത് ഉള്ളത് ഒരു കുട്ടിയും ആണെങ്കിൽ കൂടിയും ആ മൂന്ന് കുട്ടികൾക്കും നിക്ഷേപത്തിൽ ചേർക്കാവുന്നതാണ്. സുകന്യ സമൃദ്ധി പദ്ധതിയിലൂടെ നമ്മുടെ മക്കൾക്ക് വേണ്ടി നല്ലൊരു തുക മാറ്റി വെക്കാം അത് ഭാവിയിൽ അവരുടെ ജീവിതത്തിനായി ഉപകരിക്കുകയും ചെയ്യും എന്നുള്ളത്.

ടാക്സ് ഫ്രീയായിട്ട് ഈ പൈസ കുട്ടിക്ക് ലഭിക്കുന്നു എന്നതും ഈ പദ്ധതിയുടെ ഒരു സവിശേഷതയാണ്. ഈ പദ്ധതി തുടങ്ങിയപ്പോൾ 8.6 ശതമാനം ഇൻട്രസ്റ്റ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 7.6 ശതമാനം വരെ ആക്കിയിട്ടുണ്ട് ഈ പദ്ധതിയിലൂടെ ഓട്ടോമാറ്റിക് ഡെബിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

പെൺമക്കളുള്ള മാതാപിതാക്കൾക്ക് ഏറ്റവും സുരക്ഷിതമായ ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി. നമ്മുടെ മക്കൾക്ക് വേണ്ടി നമുക്ക് ഇന്നേ നിക്ഷേപം തുടങ്ങാം.ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …അക്കൗണ്ട് തുടങ്ങുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയിൽ വിവരിക്കുന്നുണ്ട് ..


Leave a Reply

Your email address will not be published.