സ്ത്രീകൾക്ക് വിവാഹ ധനസഹായം 25000 രൂപ. കേരള സർക്കാർ മംഗല്യ പദ്ധതി

സ്ത്രീകൾക്ക് വിവാഹ ധനസഹായം 25000 രൂപ. കേരള സർക്കാർ മംഗല്യ പദ്ധതി
2 / 100

സ്ത്രീകൾക്ക് വിവാഹ ധനസഹായം 25000 രൂപ. കേരള സർക്കാർ മംഗല്യ പദ്ധതി

കേരളത്തിലെ പാവപ്പെട്ട വനിതകൾക്കു കേരള സർക്കാരിന്റെ 25000 രൂപ വിവാഹ ധനസഹായമായി ലഭിക്കുന്നുണ്ട്. വനിത ശിശു വികസന വകുപ്പ് ആവിഷ്കരിച്ച മംഗല്യ പദ്ധതിയിലേക്ക് സർക്കാരിപ്പോൾ അപേക്ഷ ക്ഷണിക്കുന്നുണ്ട് .സാധുക്കൾ ആയ വിധവകൾ നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞവർ എന്നിവരുടെ പുനർവിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ പദ്ധതി.ഈ ഒരു
പദ്ധതിയുടെ അപേക്ഷകൻ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവരായിരിക്കണം എന്ന് ഒരു നിബന്ധന ഉണ്ട്.
അതുപോലെ ഭർത്താവിന്റെ മരണം കാരണം വിധവയായി തീർന്നവർ, നിയമപ്രകാരം വിവാഹമോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിച്ചു ഏഴ് വർഷം കഴിഞ്ഞവർ, ഭർത്താവിനെ കാണാതായിട്ട് ഏഴ് വർഷം കഴിഞ്ഞവർ എന്നിവർക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി എന്ന് പറയുന്നത് 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവാരയിക്കണമെന്ന ഒരു നിബന്ധനയുമാണ് ഇതിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നവർ നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ ഫോം , ആദ്യവിവാഹത്തിലെ ഭർത്താവിന്ടെ മരണസർട്ടിഫിക്കറ്റ്, വിവാഹബന്ധം വേർപെടുത്തിയവരാണെകിൽ കോടതി ഉത്തരവ് ,അല്ലെകിൽ ഭർത്താവ് ഉപേക്ഷിച്ചവർ അല്ലെകിൽ ഭർത്താവിന് കാണാതായവർ എന്നിവർക്ക് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്, അപേക്ഷയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖ, പുനർവിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് കോപ്പി, അപേക്ഷയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷൻ കാർഡ് കോപ്പി എന്നിവ സഹിതം ഈ മാസം അഥവാ സെപ്റ്റംബർ 15-ന് മുമ്പ് www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം എന്നാണ് വനിത ശിശു വികസന ഓഫീസർ അറിയിച്ചത് .


Leave a Reply

Your email address will not be published.