വിവിധ മേഖലകളിൽ ഈ ആഴ്ച്ച അപേക്ഷിക്കാവുന്ന തൊഴിലവസരങ്ങൾ

job-opportunities-that-can-be-applied-for-this-week-in-various-fields
4 / 100

ജോലി (Job) തേടുന്നവർക്ക് സുവർണാവസരം. ബാങ്കുകൾ, സ്വകാര്യ മേഖല, പൊതുമേഖല എന്നിങ്ങനെ വിവിധ മേഖലകളിൽ ഈ ആഴ്ച്ച അപേക്ഷിക്കാവുന്ന തൊഴിലവസരങ്ങൾ താഴെ പറയുന്നവയാണ്.

ഇന്ത്യന്‍ നേവി റിക്രൂട്ട്‌മെന്റ് (indian Navy Recruitment)

ഇന്ത്യന്‍ നേവി ഡയറക്ട് എന്‍ട്രി പെറ്റി ഓഫീസര്‍, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്എസ്ആര്‍), അത്ലറ്റിക്സ്, അക്വാറ്റിക്സ്, ബാസ്‌ക്കറ്റ്ബോള്‍, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോള്‍, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് മുതലായവ ഉള്‍പ്പെടുന്ന സ്പോര്‍ട്സ് ക്വാട്ടയ്ക്ക് കീഴിലുള്ള മെട്രിക് റിക്രൂട്ട്സ് (എംആര്‍) തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 25 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ ട്രയല്‍സിന് ഹാജരാകണം. തുടര്‍ന്ന് അന്തിമ കോളിന് മുമ്പ് മെഡിക്കല്‍ പരിശോധനയും നടത്തേണ്ടതുണ്ട്.

ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് (Himachal road transport)

ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എച്ച്ആര്‍ടിസി) കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 27നകം രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. ആകെ 322 ഒഴിവുകള്‍ ആണ് ഉള്ളത്. അപേക്ഷകര്‍ ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 8310 രൂപയാണ് പ്രതിമാസ ശമ്പളം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State bank of India)

സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള അപേക്ഷകളുടെ അറിയിപ്പുകള്‍ എസ്ബിഐ പുറത്തിറക്കി. വിവിധ നഗരങ്ങളിലായി 1100 റഗുലര്‍ ഒഴിവുകളും 126 ബാക്ക്ലോഗ് ഒഴിവുകളും ഉള്‍പ്പെടെ 1226 ഒഴിവുകളുണ്ട്. ഡിസംബര്‍ 29നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും തുടര്‍ന്ന് സ്‌ക്രീനിംഗും അഭിമുഖവും ഉണ്ടായിരിക്കും.

യുപിഎസ്എസ്‌സി (UPSC)

യുപിഎസ്എസ്‌സി 9212 ആരോഗ്യ പ്രവര്‍ത്തകരുടെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 5 ആണ് ജോലിക്കായി അപേക്ഷിക്കാനും അപേക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി. പ്രിലിമിനറി എന്‍ട്രന്‍സ് ടെസ്റ്റ് (പിഇടി) പാസായവര്‍ക്ക് മാത്രമേ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 21700 രൂപ മുതല്‍ 69100 രൂപ വരെ ശമ്പളം ലഭിക്കും.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS)

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ബിസിനസ് പ്രോസസ് സര്‍വീസസില്‍ (ബിപിഎസ്) അപേക്ഷകള്‍ ക്ഷണിച്ചു. ബികോം, ബിഎ, ബിബിഐ, ബിഎഎഫ്, ബിബിഎ, ബിഎംഎസ്, ബിബിഎം, ബിസിഎ, ബിസിഎസ്, കൂടാതെ 2022-ല്‍ ബിരുദം പൂർത്തിയാക്കുന്ന സമാന കോഴ്സുകളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ ഒരു സെലക്ഷന്‍ ടെസ്റ്റും തുടര്‍ന്ന് വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (Indian coast guard)

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക്, യാന്ത്രിക് തസ്തികകളിലായി ആകെ 322 ഒഴിവുകള്‍ പ്രഖ്യാപിച്ചു. ജനുവരി 4 മുതല്‍ ജനുവരി 14 വരെയാണ് അപേക്ഷിക്കാനുള്ള സമയ പരിധി.

സി.ജി.പി.എസ്.സി (CGPSC)

ഛത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (സിജിപിഎസ്സി) ലോ ഓഫീസര്‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ഡിസംബര്‍ 25ന് ആരംഭിക്കും. അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് psc.cg.gov.in സന്ദര്‍ശിക്കുക. ജനുവരി 23 ആണ് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി അല്ലെങ്കില്‍ തത്തുല്യ നിയമ ബിരുദം നേടിയിരിക്കണം.