വിദ്യാർത്ഥികൾ കാത്തിരുന്ന വാർത്ത

വിദ്യാർത്ഥികൾ കാത്തിരുന്ന വാർത്ത
11 / 100
1

കേരളത്തിലെ വിദ്യാർത്ഥികൾക്ക് വളരെയധികം ആശങ്ക ഉണ്ടാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 1 സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിൽ പനി വില്ലനാകുമോ എന്ന് ആശങ്ക. ശൈത്യകാലം ആയതിനാൽ സംസ്ഥാനത്തെ പലയിടത്തും പനി പടരുന്നുണ്ട്. ഇതിനു പുറമെ പനി പടരുമ്പോൾ കുട്ടികൾ സ്കൂളിൽ എത്തുന്നത് അധ്യാപകർക്കും രക്ഷിതാക്കൾക്കും വെല്ലുവിളിയാകും. അതെ സമയം ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സ്കൂൾ തുറക്കൽ നടപടി പൂർത്തിയാക്കി.

ജനുവരി ഒന്ന് മുതൽ രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റ്‌ ആയാണ് ക്ലാസ്സ്‌ ക്രമികരിച്ചിരിക്കുന്നത്. സ്കൂളുകൾ അണു വിമുക്തമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ് 50% അധ്യാപകരെയാണ് സ്കൂൾ തുറക്കുമ്പോൾ നിയോഗിക്കുന്നത്. പൊതുവെയുള്ള ജാഗ്രതക്കൊപ്പം ഇന്റർവെൽ സമയത്തും കുട്ടികൾ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് അധ്യാപകർ ഉറപ്പ് വരുത്തും. ഇതിനായി L. P, U. P വിഭാഗം അധ്യാപകരെ കൂടി ചുമതലപെടുത്തും. നിലവിൽ കോവിഡ് ഡ്യൂട്ടി ചെയുന്ന സ്കൂൾ ഹയർ സെക്കന്ററി അധ്യാപകരെ ചുമതലയിൽ നിന്ന് ഒഴിവാക്കും. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ള അധ്യാപകരും കോവിഡ് രോഗിയുമായി സമ്പർക്കം ഉള്ളവരും സ്കൂളിൽ എത്തരുത്. അധ്യാപകരും സ്റ്റാഫുകളും കോവിഡ് മാനദണ്ഡം പാലിക്കണം. എന്നാലും ആശങ്ക ഒഴിയുന്നില്ല. കോവിഡ് രോഗം ഉള്ളവരും രോഗിയുമായി സമ്പർക്കം പുലർത്തിയവരും സ്കൂളിൽ എത്തരുതെന്ന് കർശന നിർദ്ദേശം ഉണ്ട്. എന്നാൽ ഇത് എങ്ങനെ ഉറപ്പ് വരുത്തും എന്നതിൽ ആശങ്ക ഉണ്ട്.

ഉച്ചഭക്ഷണം സ്കൂളിൽ കൊണ്ട് വന്നു കഴിക്കാൻ അനുവദിക്കില്ല. കുടിവെള്ളം സ്വന്തമായി കൊണ്ട് വരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എല്ലാ സ്കൂളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിച്ചിട്ടുണ്ട്. വാർഡ് മെമ്പർ അല്ലെങ്കിൽ കൗൺസിലർ, PTA അംഗം, പ്രാഥമിക കേന്ദ്രത്തിലെ നേഴ്സ്, ഡോക്ടർ എന്നിവരാണ് സെൽ ലെ മറ്റു അംഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ മുഴുവൻ കാണുക


Leave a Reply

Your email address will not be published.