വിദ്യാർത്ഥികൾ കാത്തിരുന്ന വാർത്ത | Kerala School Reopening

വിദ്യാർത്ഥികൾ കാത്തിരുന്ന വാർത്ത | Kerala School Reopening
11 / 100

9 മാസങ്ങൾക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ തുറക്കാൻ പോകുകയാണ്. സ്കൂൾ തുറക്കുന്നതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ പത്താം ക്ലാസ്സ്‌ പ്ലസ് ടു  പഠിപ്പിക്കുന്ന അധ്യാപകർ 50% വീതം ഓരോ ദിവസം സ്കൂളിൽ എത്താൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇന്നുമുതലാണ് ഈ ക്രമികരണം ആരംഭിച്ചിരിക്കുന്നത്.ഇതോടൊപ്പം സ്കൂൾ തുറക്കുന്നതിന് ഉള്ള സർക്കുലറും പുറത്ത് വന്നിട്ടുണ്ട്. ഈ സർക്കുലറിൽ പറയുന്നത്  ഡിസംബർ 17 മുതൽ 10,+2 ക്ലാസ്സുകളിലെ 50% അധ്യാപകർ സ്കൂളുകളിൽ എത്തി  സ്കൂളുകൾ കേന്ദ്രികരിച്ച്  ആക്കാഡെമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ലഭ്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ പഠനത്തിന് സഹായിക്കുകയും ചെയേണ്ടതാണ്. ഇതോടൊപ്പം അധ്യാപകർ വിദ്യാർത്ഥികൾ എത്തുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും കൊടുത്തിട്ടുണ്ട്. കോവിഡ് 19 സുരക്ഷ മുൻകരുതലുകൾ കർശനമായി  പാലിക്കേണ്ടതാണ്.

Students PTI 1200 compressed

10,+2 ക്ലാസ്സുകൾ കൈകാര്യം ചെയുന്ന ആകെ അധ്യാപകരിൽ 50% പേർ ആദ്യത്തെ ആഴ്ചയും അടുത്ത 50% പേർ തൊട്ടടുത്ത ആഴ്ചയും എന്ന രീതിയിൽ സ്കൂളുകളിൽ ഹാജർ ആകേണ്ടതാണ്. ഏതൊക്കെ അധ്യാപകർ എപ്രകാരം ആണ് ഹാജർ ആകേണ്ടത് എന്ന് ബന്ധപ്പെട്ട പ്രധാന അധ്യാപകർ തീരുമാനിക്കേണ്ടതാണ്. ആയതിനുള്ള ക്രമികരണങ്ങൾ സ്കൂളുകളിൽ ഏർപെടുത്തേണ്ടതുമാണ്.

പഠന പിന്തുണ നൽകുക റിവിഷൻ ക്ലാസുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക കുട്ടികളുടെ നിലവിലെ പഠന നിലവാരം മനസിലാക്കി അത് മെച്ചപ്പെടുത്തുന്നതിനുള്ള മാനസിക പിന്തുണ നൽകുക എന്നിവയാണ്  അധ്യാപകരുടെ പ്രധാന ചുമതലകൾ. കൂടാതെ കേരളത്തിലെ സ്കൂളുകളിൽ അധ്യായനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഉന്നത തല  യോഗം വിളിച്ചു ചേർത്തിരിക്കുന്നതും ഇന്നാണ്. യോഗം എത്ര മണിക്കാണ് നടത്തുക എന്ന് വ്യക്തത വന്നിട്ടില്ല. എന്നാലും കേരളത്തിലെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഒരു അന്ത്യമ തീരുമാനം വൈകുന്നേരത്തോടെ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന വീഡിയോ മുഴുവനുമായി കാണുക.


Leave a Reply

Your email address will not be published.