അറിഞ്ഞോ..? കേന്ദ്രസർക്കാർ നൽകുന്നു മാസം 3000 വീതം

അറിഞ്ഞോ..? കേന്ദ്രസർക്കാർ നൽകുന്നു മാസം 3000 വീതം
7 / 100

ശ്രം യോഗി മൻ ധൻ യോജന എന്നു പറയുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി നമ്മുടെ സംസ്ഥാനത്തും ജനസേവ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമാകുമ്പോൾ അസംഘടിത മേഖലയിൽ ജോലി ചെയുന്നവരും PF ആനുകൂല്യങ്ങൾ കൈപ്പറ്റത്തവർക്കും ഈ പദ്ധതിയുടെ ഭാഗമാകാം. നിരവധി പേർക് ഇതിന്റെ ആനുകൂല്യം ലഭിക്കുമ്പോൾ PF,ESI ആനുകൂല്യങ്ങൾ കൈപറ്റുന്നവർക്കും ബിസിനസ്‌ ടേൺഓവർ ഒന്നര കോടിക്ക് മുകളിൽ ഉള്ളവർക്കും ലഭികുകയില്ല. ഇതോടൊപ്പം കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും ഒരു പെൻഷൻ ആനുകൂല്യം കൈപറ്റുന്നവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല.18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകുവാൻ സാധിക്കുക.18 വയസ്സിൽ അംഗമാകുന്നവർക് 55 രൂപ മാത്രമാണ് അടക്കേണ്ടത്. നമ്മൾ അടക്കുന്ന തുക കേന്ദ്ര സർക്കാർ നമ്മുടെ പേരിൽ നിക്ഷേപിക്കുന്നതാണ്.29 വയസ്സിൽ അംഗമാകുന്നവർ അടക്കേണ്ടത് 100 രൂപയാണ്.40 വയസ്സിൽ അംഗമാകുന്നതെങ്കിൽ 200 രൂപ അടക്കേണ്ടതാണ്. ഇങ്ങനെ അടക്കുന്നവർക് 60 വയസ്സിനു ശേഷം മാസം 3000 രൂപ കേന്ദ്ര സർക്കാർ നൽകും. ഒരു കുടുംബത്തിൽ ഒരാൾ ചേർന്നിട്ടുള്ളു എങ്കിൽ അവർക്ക് എന്തെങ്കിലും അവശതയോ മരണപെടുകയോ ചെയ്താൽ ജീവിതപങ്കാളിക്ക് ഈ പദ്ധതി തുടർന്ന് കൊണ്ട് പോകാവുന്നതാണ്. നിലവിൽ 10 വർഷത്തിനുള്ളിൽ തന്നെ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അതുവരെ നിക്ഷേപിച്ച തുകയും അതിന്റെ പലിശയും മാത്രമേ ലഭിക്കുകയുള്ളു. എന്നാൽ 10 വർഷത്തോളം നിക്ഷേപം ഉണ്ടെങ്കിൽ കേന്ദ്ര സർക്കാർ നിക്ഷേപിച്ച തുകയുടെയും നമ്മൾ നിക്ഷേപിച്ച തുകയുടെയും ആകെ തുകയും പലിശയും നമുക്ക് ലഭിക്കും. ഈ പദ്ധതിയുടെ കാലാവധി പൂർത്തിയാക്കിയാൽ മാസം നമുക്ക് 3000 രൂപ ലഭിക്കുന്നതാണ്. ഒരു കുടുംബത്തിൽ 2 പേർ അംഗമാകുകയാണെകിൽ മാസം 6000 രൂപ വരെ ലഭിക്കുന്നതാണ്.


Leave a Reply

Your email address will not be published.