എങ്ങനെ ബിസിനസ് ഡിജിറ്റലൈസ് ചെയ്യാം..?
ഏതൊരു ബിസിനസ്സനും മാർക്കറ്റിംഗ് ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ല. ബിസിനസ്സിൽ മാർക്കന്റിങ്ങിനു പലതരം രീതികൾ ഉണ്ട്. മുൻപ് ന്യൂസ് പേപ്പർ പരസ്യങ്ങൾ റേഡിയോ പരസ്യങ്ങൾ എന്നി ട്രെഡിഷണൽ രീതികൾ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഡിജിറ്റൽ വേൾഡിൽ ആണ്. അതിനൊരു ഉദാഹരണമാണ് പണ്ട് നമുക്ക് ദൂരെയുള്ള ഒരു ഹോട്ടൽ ബുക്ക് ചെയ്യണമെങ്കിൽ നമ്മൾ നമ്മളുടെ സുഹൃത്ത്ക്കളോടോ അല്ലെങ്കിൽ അതിനടുത്തുള്ള റിലേറ്റീവ്സ്നോടോ പറയുമായിരുന്നു എന്നാൽ ഇന്ന് നമുക്ക് ഇത് ഗൂഗിൾ വഴിയോ ഏതെങ്കിലും ഒരു ആപ്പ് വഴി സാധ്യമാണ്. ഡിജിറ്റൽ മേഖലയുടെ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെയാണ് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പ്രാധാന്യം ഉള്ളത്. ഒരു ബിസിനസ്സിന് നമുക്ക് വിവിധ മേഖലകളിൽ മാർക്കറ്റ് ചെയാം. SEO, SEM, സോഷ്യൽ മീഡിയ, Email മാർക്കറ്റിങ് , whats app മാർക്കറ്റിങ്, ഇൻസ്റ്റാഗ്രാം മാർക്കറ്റിംഗ് എന്നിവയെല്ലാം ഈ മേഖലകളാണ്. ഇതിൽ ഏത് സെഗമെന്റ്കൾ ആണ് നമ്മുടെ ബിസിനസ്‌നു വേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം.
എന്താണ് SEO?
SEO എന്നാൽ നിങ്ങളുടെ ബിസിനസിനെ ആരെങ്കിലും ഗൂഗിളിൽ പോയി സെർച്ച് ചെയ്താൽ നിങ്ങൾ യാതൊരു വിധ പരസ്യവും കൊടുക്കാതെ നിങ്ങളുടെ വെബ്സൈറ്ലേക്ക് വരുന്ന ഒരു പ്രോസസ്സ് ആണ് SEO. SEO ചെയ്തിട്ടുള്ള വെബ്സൈറ്റെകൾ മാത്രമാണ് ടോപ് 10 റിസൾട്ട്കളിലേക് വരുകയുള്ളു.ഉപയോക്താക്കൾ നിങ്ങളുടെ വ്യവസായത്തെക്കുറിച്ച് ഗവേഷണം നടത്താനോ ഒരു പ്രത്യേക തരം ഉൽപ്പന്നത്തിനായുള്ള അവരുടെ ഓപ്ഷനുകളെക്കുറിച്ച് കൂടുതലറിയാനോ കുറച്ച് സമയം ചെലവഴിക്കാൻ തയ്യാറാകുമ്പോൾ, അവർക്ക് നിങ്ങളെ സ്വന്തമായി കണ്ടെത്താനാകും.
ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണെന്ന് മാത്രമല്ല, നിങ്ങളുടെ ബിസിനസ്സിനായി കൂടുതൽ യോഗ്യതയുള്ള ലീഡുകളിൽ കലാശിക്കുകയും ചെയ്യുന്നു.സെർച്ച് എഞ്ചിൻ അവരുടെ ഉപയോക്താക്കളെ നയിക്കാൻ യോഗ്യമെന്ന് കരുതുന്ന ഒരു പേജ് നിങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞാൽ, അത് പ്രസിദ്ധീകരിച്ചതിനുശേഷം മാസങ്ങളോളം (അല്ലെങ്കിൽ വർഷങ്ങൾ വരെ) നിങ്ങളുടെ സൈറ്റിലേക്ക് ട്രാഫിക് ആകർഷിക്കുന്നത് തുടരാനാകും.
എന്താണ് SEM?
SEM എന്നാൽ ഗൂഗിൾ ആഡ്ഡ്സ് വഴി നമ്മുടെ വെബ്സൈറ്റിനെ സെർച്ചിൽ എത്തിക്കാം. ഫസ്റ്റ് പൊസിഷനിൽ കൊണ്ടുവരാൻ നമുക്ക് പേയ്‌മെന്റ് ആവശ്യമാണ്. ഇതിലൂടെ നമുക്ക് നമ്മുടെ ബിസിനസ് മാർക്കറ്റ് ചെയ്യാം. ഇതുവഴി നമ്മുടെ ബിസിനസ്സിലേക് കൂടുതൽ ആളുകൾ വരുകയും നമ്മുടെ വെബ്സൈറ്റിലേക് ട്രാഫിക് കൂടുകയും ചെയ്യും. നമ്മുടെ ബിസിനസ്സിന് SEO വേണോ SEM വേണോ എന്ന് നമുക്ക് തീരുമാനിക്കാവുന്നതാണ്.ആളുകളെ അവരുടെ ലൊക്കേഷൻ അടിസ്ഥാനമാക്കി ടാർഗെറ്റുചെയ്യാനുള്ള ഓപ്ഷൻ SEM നിങ്ങൾക്ക് നൽകുന്നു. നിങ്ങൾക്ക് വിവിധ ഭാഷകളിൽ പരസ്യങ്ങൾ സൃഷ്ടിക്കാനും അവ എവിടെ ദൃശ്യമാകണമെന്ന് തീരുമാനിക്കാനും കഴിയും; ലോകത്തെവിടെയും നിങ്ങൾക്ക് രാജ്യം, നഗരം, ഒരു നിർദ്ദിഷ്ട പ്രദേശം എന്നിവ വ്യക്തമാക്കാൻ കഴിയും.ഒപ്റ്റിമൈസ് ചെയ്ത തിരയൽ പരസ്യങ്ങൾക്ക് നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് പ്രസക്തമായ ട്രാഫിക് നയിക്കാൻ കഴിയും, കാരണം അവ സെർച്ച് എഞ്ചിൻ റിസൾട്ട് പേജിന്റെ മുകളിൽ പ്രത്യക്ഷപ്പെടുന്നു – SERP, ഓർഗാനിക് ഫലങ്ങൾക്ക് മുകളിൽ. ശരിയായ പരസ്യ ബജറ്റ്, ഒപ്റ്റിമൈസ് ചെയ്ത ബിഡ്ഡിംഗ്, ആകർഷകമായ പരസ്യ സന്ദേശം എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ പരസ്യങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും ഉയർന്ന പരസ്യ ദൃശ്യപരതയും പ്രസക്തമായ വെബ്‌സൈറ്റ് സന്ദർശനങ്ങളും ഉറപ്പാക്കാനും കഴിയും.SEM- ൽ നിങ്ങളുടെ എതിരാളികളുമായി ബന്ധപ്പെട്ട കീവേഡുകളിൽ ദൃശ്യമാകാൻ പ്രേരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ സൃഷ്ടിക്കാൻ ശുപാർശ ചെയ്യുന്നു. ഇത് ആ കീവേഡുകളിലെ നിങ്ങളുടെ എക്‌സ്‌പോഷർ സുരക്ഷിതമാക്കുകയും നിരവധി ക്ലയന്റുകളിൽ നിന്ന് നിങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യും.
സോഷ്യൽ മീഡിയ എങ്ങനെ മാർക്കറ്റിങ്ങിൽ പ്രയോജനപ്പെടുത്താം.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് താല്പര്യം ഉള്ളവരിലേക് നമ്മുടെ പരസ്യം എത്തിക്കുന്നതിനു വേണ്ടി ആണ്. സോഷ്യൽ മീഡിയ ബ്രൗസ് ചെയ്തുകൊണ്ടിരിക്കുന്ന യൂസേഴ്സിന്റെ ഇടയിൽ പരസ്യം കാണിക്കുന്നതിനുവേണ്ടി നമ്മൾ സോഷ്യൽ മീഡിയയെ സമിപിക്കുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഉദാഹരണത്തിന് ഫേസ്ബുക് ഉപയോഗിക്കുന്ന ഒരാൾ ടെക്നോളജി വീഡിയോസ് കാണുകയോ അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വീഡിയോ കാണുകയോ ചെയുന്നവരിൽ പരസ്യം എത്തിക്കാൻ സാധിക്കും. അതിൽ നിന്ന് നമ്മുടെ ബിസിനസ്സിലേക് കൺവെർട്ട് ആകാൻ ഉള്ള ചാൻസ് ഉണ്ട്. അതായത് യൂസേഴ്സിന്റെ താല്പര്യങ്ങൾക്കനുസരിച് നമുക്ക് പരസ്യങ്ങൾ കാണിക്കാൻ സാധിക്കും.നിങ്ങളുടെ ബ്രാൻഡിനെ കുറിച്ച് കൂടുതൽ അറിയുവാനും നിങ്ങളുടെ ബിസിനസ്സ് എന്തിനെക്കുറിച്ചാണെന്ന് ആളുകളെ അറിയിക്കാനുമുള്ള സഹായാകമായ മികച്ച ഇടം കൂടിയാണ് സോഷ്യൽ പ്ലാറ്റ്ഫോമുകൾ.സംഭാഷണങ്ങളിൽ ചേരാനും ഉപഭോക്താക്കളുമായി ഇടപഴകാനും സോഷ്യൽ മീഡിയ ബ്രാൻഡുകൾക്ക് സമാനതകളില്ലാത്ത അവസരം നൽകുന്നു.നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ഇൻബൗണ്ട് ട്രാഫിക് ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ നിങ്ങളുടെ ഔട്ട്‌ലെറ്റുകൾ വിപുലീകരിക്കുന്നു.
ഇമെയിൽ മാർക്കറ്റിങ്
നിങ്ങളുടെ എല്ലാ ഉപഭോക്താക്കളെയും ഫോണിലൂടെ സമീപിക്കുക അസാധ്യമാണ്. അത് വളരെ സമയമെടുക്കുന്ന ജോലിയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല.നിങ്ങളുടെ ഉപയോക്താക്കൾക്കായി ഒരു അപ്‌ഡേറ്റ് വേഗത്തിൽ എത്തിച്ചേരാനുള്ള മികച്ച മാർഗമാണ് ഇമെയിൽ.
ഇമെയിൽ മാർക്കറ്റിംഗിൽ കസ്റ്റമേഴ്സിന്റെ ഇമെയിൽ ഐഡി ഉപയോഗിച്ച് നമ്മുടെ പ്രോഡക്റ്റ് പ്രൊമോഷൻ ചെയ്യാൻ സാധിക്കും. ഇമെയിൽ മാർക്കറ്റിംഗ് ഓട്ടോമേഷൻ യൂസ് ചെയ്യാവുന്നതാണ്. അതായത് നമ്മൾ ഒരു മെയിൽ 100 പേർക് അയച്ചിട്ടുണ്ട് അതിൽ 10 പേർ അത് ഓപ്പൺ ചെയ്തു ബാക്കിയുള്ളവർ ഓപ്പൺ ചെയ്തില്ല ഓപ്പൺ ചെയ്തവർക് നെക്സ്റ്റ് മെയിൽ ഓട്ടോമാറ്റിക്കലി മെയിൽ പോകും. ഓപ്പൺ ചെയ്യാത്തവർക്ക് വേണ്ടി നമ്മൾ ഒരു മെയിൽ സെറ്റ് ചെയ്തിട്ടുണ്ടാകും അത് പോകും.ഇങ്ങനെ ഒരു ഇമെയിൽ ഇമെയിൽ ഓട്ടോമാറ്റിക് സിസ്റ്റം സെറ്റ് ചെയ്യാം.
ഇൻസ്റ്റാഗ്രാം മാർക്കറ്റിങ്
ഇൻസ്റ്റാഗ്രാം മാർക്കറ്റിങ് ഉപയോഗിച്ച് താല്പര്യം ഉള്ളവർക്ക് പരസ്യം കാണിക്കാവുന്നതാണ്.സ്റ്റോറി ആയോ അല്ലെങ്കിൽ പോസ്റ്റ് ആയോ പരസ്യം ചെയ്യാവുന്നതാണ്.
വാട്സ്ആപ്പ് മാർക്കറ്റിങ്
ബിസിനസ്സ് മാർക്കറ്റിംഗിനായുള്ള വാട്ട്‌സ്ആപ്പ് നിങ്ങളുടെ ജീവനക്കാരുമായോ ക്ലയന്റുകളുമായോ തൽസമയ നേരിട്ടുള്ള ആശയവിനിമയം അനുവദിക്കുന്നു. നിങ്ങളുടെ ക്ലയന്റകളുടെ താൽപ്പര്യങ്ങളും ആശങ്കകളും അറിയാനുള്ള മികച്ച മാർഗമാണിത്.വാട്സ്ആപ്പിലൂടെ പ്രോഡക്റ്റ് പ്രൊമോഷൻ, റിമാർക്കറ്റിങ്ങും വഴി നമുക്ക് കൂടുതൽ ക്ലയന്റ്‌സ്നെ ലഭിക്കും.
ഏതെങ്കിലും ഒരു മാർക്കറ്റിങ് ടൂൾ ഉപയോഗിച്ച് വാട്സാപ്പിൽ പ്രോഡക്റ്റ് പ്രൊമോഷൻ ചെയ്യാവുന്നതാണ്. നമ്മുടെ പ്രോഡക്റ്റ് ഇൻഫർമേഷൻ പല ഗ്രൂപ്കളിലേക്കോ അല്ലെങ്കിൽ പേർസണൽ ആയി എല്ലാവർക്കും അയക്കുവാനും സാധിക്കുന്നതാണ്.
ഇതുവരെയും നിങ്ങളുടെ ബിസിനസ് ഡിജിറ്റലൈസ് ചെയ്തില്ലേ?.
ഇല്ലെങ്കിൽ ഉടൻ തന്നെ 7907236194 എന്ന നമ്പറിലേക് വാട്സ്ആപ്പ് ചെയ്യൂ.നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങൾ ഉടൻ തന്നെ പരിഹരിക്കുന്നതാണ്.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022