ജോലി സമയം 12 മണിക്കൂര്‍| അടിമുടി മാറ്റം വരുന്നു

ജോലി സമയം 12 മണിക്കൂര്‍| അടിമുടി മാറ്റം വരുന്നു
8 / 100

ജോലി സംബന്ധമായി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോവുകയാണ്. ജോലി സമയം 9 മണിക്കൂർ എന്നുള്ളത് 12 മണിക്കൂർ ആയി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ എല്ലാം മാറ്റം വരുത്തിയിട്ടാണ് ഈ നിയമം കൊണ്ട് വരുന്നത്.12 മണിക്കൂർ ജോലി സമയം ആക്കുമ്പോൾ 1 മണിക്കൂർ വിശ്രമസമയവും അനുവദിക്കുന്നുണ്ട്. ഇങ്ങനെ ആകുമ്പോൾ 13 മണിക്കൂർ എന്ന രീതിയിലേക്ക് ജോലി സമയം ദീർഘിപ്പിക്കാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ കരട് വിജ്ഞയാപനം ആണ് കേന്ദ്ര സർക്കാർ ഇപ്പോ പുറത്തിറകിയിരി ക്കുന്നത്. 2021 ജനുവരിയിൽ പ്രേമേയം പാർലിമെന്റിൽ കൊണ്ടുവരാനും അവിടെ നിന്ന് പാസ്സ് ആക്കി നിയമം പ്രാബല്യത്തിൽ കൊണ്ട് വരുവാനും ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുതിയ കരടിൽ പ്രധാനമായും പറയുന്നത് 12 മണിക്കൂർ ജോലി സമയവും 1 മണിക്കൂർ വിശ്രമവും ആയി ആകെ 13 മണിക്കൂർ ആയി ഉയർത്തുകയാണ്. അതോടൊപ്പം ഓവർ ടൈം ജോലി ചെയുന്നവർക് ഇരട്ടിവേതനം നൽകണമെന്നും പറയപ്പെടുന്നുണ്ട്.48 മണിക്കൂറിൽ കൂടുതൽ ഒരാഴ്ചയിൽ ഒരു വ്യക്തിയെ പണി എടുപ്പിക്കരുതെന്നും ഇതിൽ പറയുന്നുണ്ട്. ഇതേപോലുള്ള നിരവധി മാറ്റങ്ങൾ ആണ് പുതിയ കരടിൽ പറയപ്പെടുന്നത്. ഈ കരട് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരുമായി വിവിധ കേന്ദ്രങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.45 ദിവസമാണ് പൊതുജനത്തിന് അഭിപ്രായപ്രകടനത്തിന് സമയം നൽകിയിരിക്കുന്നത്. വിവിധ തലങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡികരിച്ചതിനുശേഷമാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുക എന്നു പറയപ്പെടുന്നുണ്ടെങ്കിലും സ്വഭാവികമായി ജനുവരിക്ക് ശേഷം നിയമം പ്രാബല്യത്തിൽ വരും. ജോലി സമയം 9 മണിക്കൂർ എന്നുള്ളത് 12 മണിക്കൂർ ആയി ഉയരുമ്പോൾ അവരുടെ വേധനവും സ്വഭാവികമായി ഉയരേണ്ടതാണ് പക്ഷെ കേന്ദ്ര സർക്കാർ ഇതിനെപറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല.വരും ദിവസങ്ങളിൽ ഇതിനെ പറ്റി ചർച്ചകൾ നടക്കും. തൊഴിൽ നിയമങ്ങളിൽ കൊണ്ട് വരുന്ന വലിയൊരു മാറ്റമാണിത്.


Leave a Reply

Your email address will not be published.