കേരളത്തിൽ പുതിയ പെൻഷൻ പദ്ധതി 5000 രൂപ വരെ മാസം| കർഷക ക്ഷേമനിധി

കേരളത്തിൽ പുതിയ പെൻഷൻ പദ്ധതി 5000 രൂപ വരെ മാസം| കർഷക ക്ഷേമനിധി
14 / 100
maxresdefault

രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഏറ്റവും വലിയൊരു പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ പെൻഷൻ പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരു നിക്ഷേപമുണ്ട് അല്ലെങ്കിൽ അംശ ആദായവും ഉണ്ട്.അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ആനുപാധികമായി ഒരു തുക നമ്മുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു.ജനുവരി മാസത്തോട് കൂടി രൂപരേഖ ആയി പ്രവർത്തനമാരഭിക്കുന്ന ഈ പദ്ധതിയിൽ ഏകദേശം 50 രൂപ മുടക്കി എല്ലാവർക്കും അംഗമാകാവുന്നതാണ്.

നമ്മുടെ സംസ്ഥാനത്തുള്ള പുതിയതായി രൂപീകരിക്കുന്ന കർഷക ക്ഷേമ നിധി ബോർഡിൽ നിന്നാണ് കർഷക ക്ഷേമ നിധിയിലേക്കുള്ള അപേക്ഷകൾ ആരംഭിക്കുന്നത്. നിലവിലുള്ള രണ്ടര ലക്ഷത്തോളം ഉള്ള കർഷകരും ഈ പദ്ധതിയുടെ ഭാഗമായി തുടരും. നിലവിൽ നമുക്ക് അറിയാം ഏകദേശം 3 വർഷത്തോളം കാർഷിക അഭിവൃതിയിൽ ജോലി ചെയ്തിരുന്ന ആളുകൾക്ക് എല്ലാം തന്നെയും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നത് പോലെ സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയുന്നവർക്കും സ്വന്തം സ്ഥലങ്ങളിൽ കൃഷി ചെയുന്നവർക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നു.

18 മുതൽ 55 വയസ്സ് വരെ ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുമാത്രമല്ല ആനുകൂല്യമായി ലഭിക്കുക മക്കളുടെ ഉപരിപഠനത്തിന് വേണ്ടുന്ന സഹായങ്ങൾ വിവാഹ ധന സഹായമായിട്ടും ഈ പദ്ധതിയിൽ നിന്ന് തുക അനുവദിക്കും. അതോടൊപ്പം കർഷകന് എന്തെങ്കിലും അപകടമുണ്ടായാൽ അതിനുള്ള ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകും.ഏതെങ്കിലും തരത്തിൽ വിഷബാധ ഉണ്ടാവുകയാണെങ്കിലും അതിന് വേണ്ടുന്ന ചികിത്സയും ധന സഹായവും സംസ്ഥാന സർക്കാർ നൽകും. നിലവിൽ നമുക്ക് അറിയാം ഏറ്റവും കുറഞ്ഞ അംശംദായം എന്ന് പറയുന്നത് 50 രൂപ ആയിരിക്കാം, അപ്പോൾ കർഷകന് മാസങ്ങളിലോ അല്ലെങ്കിൽ നിശ്ചിത കാലാവധിയിലോ ഈ പദ്ധതിയിലേക് നിക്ഷേപിക്കാൻ സാധിക്കും. അതിനു ആനുപാധികമായി ഒരു തുക സർക്കാർ കൂടി നിക്ഷേപിക്കുകയാണ്. അങ്ങനെ പരമാവധി ഒരു കർഷകന്റെ അക്കൗണ്ടലേക്ക് 250 രൂപ വരെ സംസ്ഥാന സർക്കാർ നിക്ഷേപിക്കും. അപ്പോൾ 5 വർഷത്തിൽ കുറയാതെ അംശാദായം അടക്കുന്ന ആളുകളെ സംബന്ധിച്ച് അവർക്ക് 60 വയസ്സ് മുതൽ പെന്ഷനു അർഹതയുണ്ട്. പരമാവധി 5000 രൂപ വരെ ആണ് പെൻഷൻ ലഭിക്കുക.

നിലവിൽ തൃശ്ശൂരിലാണ് ഇതിന്റെ കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്നത് മാത്രമല്ല എല്ലാ ജില്ലകളിലും ഇതിന്റെ സബ് ഓഫീസുകൾ പ്രവർത്തിക്കുകയും വിവിധങ്ങളായിട്ടുള്ള കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ എല്ലാ തരം കൃഷികളെയും ഇതിൽ ഉദ്ദേശിച്ചിട്ടുണ്ട്. പട്ടു നൂൽ കൃഷി ചെയുന്നവർ, മുയൽ, കോഴി, ആട്, കന്നു കാലികൾ, അങ്ങനെ അവയെ മെയ്ക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവരും അതുപോലെ ഉദ്യാനം, ചെടി നഴ്സറി പോലുള്ളവ നടത്തുന്നവർ, മത്സ്യ കൃഷി നടത്തുന്നവർ, കാപ്പി ഏലം തുടങ്ങിയവ കൃഷി ചെയ്യുന്നവർ, അതുപോലെ എല്ലാ തരം വിള കളെയും അത് ഉത്പാധിപ്പിക്കുന്ന ആളുകളെയും എല്ലാവരെയും കർഷകർ എന്ന ഒരൊറ്റ ബാനറിൽ ഉൾപ്പെടുത്തി ഈ ഏറ്റവും വലിയ പദ്ധതിയിലേക് അപേക്ഷകൾ ആരംഭിക്കുകയാണ്. അപേക്ഷ സംവിധാനങ്ങൾ ഓൺലൈൻ വഴിയും ആവാം അതിനെ പറ്റിയുള്ള അറിയിപ്പുകൾ സംസ്ഥാന സർക്കാർ വഴി ഉണ്ടാകും. ഈ പദ്ധതിയിൽ അംഗമായി കഴിഞ്ഞാൽ വിവാഹ പഠന ആരോഗ്യ പരിരക്ഷ ഉൾപ്പെടെ ഈ ഫണ്ടിൽ നിന്ന് വകയിരുത്തും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക.


Leave a Reply

Your email address will not be published.