TEJAS | ഒരു ലക്ഷം പേര്‍ക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി; തേജസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

one-lakh-jobs-in-gulf-countries-central-government-with-tejas-project
4 / 100

കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാവും ആദ്യഘട്ട നടപടികള്‍

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ഒരു ലക്ഷം പേര്‍ക്ക് വിദേശത്ത് തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ തേജസ് (Tejas – Training in Emirates Jobs and Skills) ഉടന്‍ നിലവില്‍ വരും. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം ഉണ്ടാവും.

തുടക്കമെന്ന നിലയില്‍ 10,000 പേര്‍ക്ക് UAEയില്‍ ജോലി നല്‍കാനാണ് നൈപുണ്യ വികസന, സംരഭകത്വ മന്ത്രാലയത്തിന്റെ ശ്രമം. കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാവും ആദ്യഘട്ട നടപടികളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നാഷണല്‍ സ്‌കില്‍ ഡവലെപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ ചുമതല.

ആദ്യ വര്‍ഷം 8000 തൊഴിലവസരങ്ങളാണ് ഉണ്ടാവുക. IT, ഫിനാന്‍സ് പ്രഫഷണലുകള്‍ അടക്കമുള്ള മിഡ് ലെവല്‍ ജീവനക്കാര്‍ക്കായിരിക്കും 20% അവസരങ്ങള്‍.

എങ്ങിനെ?
വീസ ഫീസിനും വിമാനടിക്കറ്റിനും പുറമേ ഉദ്യോഗാര്‍ത്ഥിയുടെ ട്രെയിനിങ്ങ് ചിലവിന്റെ ഒരു ഭാഗവും തൊഴില്‍ദാതാവ് വഹിക്കും. ഒരു ഭാഗം സര്‍ക്കാരും മറ്റൊരു ഭാഗം ഉദ്യോഗാര്‍ത്ഥിയും നല്‍കണം. ഇതിനായി വായ്പകള്‍ നല്‍കും.

തൊഴില്‍ദാതാവിന് വീസ സംബന്ധമായ ആനുകൂല്യങ്ങള്‍ തൊഴില്‍ദാതാവിന് ഇന്ത്യ നല്‍കും. 7 ദിവസമാണ് പരിശീലനം ഉണ്ടാവുക. അഭിമുഖ വേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണമെന്ന് തൊഴില്‍ദാതാവ് ചൂണ്ടിക്കാണിക്കുന്ന സ്‌കില്ലുകള്‍, സോഫ്റ്റ് സ്‌കില്ലുകള്‍ എത്തിപ്പെടുന്ന രാജ്യത്തെ സാംസ്‌കാരിക രീതികളെ കുറിച്ചുള്ള പരിചയപ്പെടുത്തല്‍ എന്നിവയാണ് ട്രെയിനിങ്ങിലുണ്ടാവുക.