കാറുകാരനുമായി പാലിയേക്കര ടോളിൽ തർക്കം; നൂറോളം വാഹനങ്ങൾ തടഞ്ഞിട്ടത് മുക്കാൽ മണിക്കൂർ…

കാറുകാരനുമായി പാലിയേക്കര ടോളിൽ തർക്കം; നൂറോളം വാഹനങ്ങൾ തടഞ്ഞിട്ടത് മുക്കാൽ മണിക്കൂർ...
10 / 100

പാലിയേക്കര ടോൾ പ്ലാസയിൽ ഒരു കാർ യാത്രക്കാരനുമായുണ്ടായ തർക്കം മൂലം നൂറോളം വാഹനങ്ങൾ തടഞ്ഞിട്ടത് മുക്കാൽ മണിക്കൂർ. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഇറങ്ങിവന്ന് തർക്കമുള്ള വാഹനം മാറ്റിയിട്ട് ബാക്കിയുള്ളവ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടിട്ടും ടോൾ അധികൃതർ വഴങ്ങിയില്ല.

thrissur toll plaza.jpg.image .845.440

ഒടുവിൽ യാത്രക്കാരെല്ലാം കൂടി ഏറെ നേരം ബഹളം വച്ചശേഷമാണു തുറന്നുവിട്ടത്.കഴിഞ്ഞ ദിവസം എറണാകുളം ഭാഗത്തുനിന്നു തൃശൂരിലേക്കുള്ള ഭാഗത്തെ ടോൾ ഗേറ്റാണ് പ്ലാസ അധികൃതർ വാശിമൂലം അടച്ചിട്ടത്. ഫാസ്റ്റ്ടാഗ് ഉണ്ടെന്നു പറഞ്ഞ് ഒരു കാർ യാത്രക്കാരൻ പണം നൽകാൻ തയാറായില്ല. എന്നാൽ പണം ലഭിച്ചിട്ടില്ലെന്ന നിലപാട് ടോൾ അധികൃതരും സ്വീകരിച്ചു.

തർക്കം ഏറെ നേരം നീണ്ടു. പ്ലാസയിലെ നാലഞ്ചു ജീവനക്കാർ വാഹനത്തെ വളഞ്ഞു. പൊലീസ് സ്ഥലത്തുണ്ടായിരുന്നുമില്ല. നൂറുകണക്കിനു വാഹനങ്ങൾ ഇതിനു പിന്നിൽ കുടുങ്ങി. അത്യവശ്യകാര്യത്തിനു പോകുന്ന യാത്രക്കാർ ഒട്ടേറെ തവണ അഭ്യർഥിച്ചിട്ടും പ്ലാസ അധികൃതർ വഴങ്ങിയില്ല.

ഒടുവിൽ യാത്രക്കാർ സംഘടിച്ച് ടോൾ ജീവനക്കാരോടു കയർത്തു. മുക്കാൽ മണിക്കൂറിനുശേഷമാണു ടോൾ ഗേറ്റ് തുറന്നത്. ടോൾ പ്ലാസയിൽ പൊലീസില്ലാത്തത് പലപ്പോഴും ഗുണ്ടായിസത്തിനും അക്രമത്തിനും വഴിതെളിക്കുന്നുണ്ട്. പ്ലാസ അധികൃതർ അവരുടേതായ രീതിയിൽ നിയമം നടപ്പാക്കുകയാണെന്നാണ് ആക്ഷേപം.

നിസ്സാരകാര്യങ്ങൾക്ക് തർക്കം: ടോൾ പ്ലാസ അധികൃതർ

നിസ്സാര കാര്യങ്ങൾക്കു തർക്കമുണ്ടാക്കുന്നത് കാർ യാത്രക്കാർ തന്നെയാണെന്നു ടോൾ പ്ലാസ അധികൃതർ പ്രതികരിച്ചു. ഫാസ്റ്റ് ടാഗ് സംബന്ധിച്ചു സാങ്കേതിക പ്രശ്നം വിരളമായേ ഉണ്ടാകാറുള്ളു. വാഹനം മാറ്റിയിടാൻ പറഞ്ഞാൽ വാഹനം കൊണ്ടു പായുന്ന പതിവുമുണ്ടെന്ന് ഇവർ പറയുന്നു.


Leave a Reply

Your email address will not be published.