ബാർ തുറക്കാം; റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കാം, എസി പ്രവർത്തിപ്പിക്കരുത്

ബാർ തുറക്കാം; റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കാം, എസി പ്രവർത്തിപ്പിക്കരുത്
8 / 100

തിരുവനന്തപുരം∙ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി. ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഇതുവരെ പാഴ്സൽ നൽകാനായിരുന്നു അനുമതി. ശാരീരിക അകലവും കോവിഡ് പ്രോട്ടോകോളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. സിനിമാ തിയേറ്ററുകളുടെ കാര്യത്തിൽ തീരുമാനമായില്ല.

ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുവദിക്കണമെന്ന് ഏറെ നാളായി ഹോട്ടൽ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കും. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശനം. എസി പ്രവർത്തിപ്പിക്കരുതെന്നും കോവിഡ് അവലോകന യോഗത്തിൽ നിർദേശമുയർന്നു.