പുതിയ റേഷൻ കാർഡ് ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കാർഡിനായി ആർക്കൊക്കെ അപേക്ഷിക്കാം

7 / 100

സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ആണുള്ളത്. ഒന്ന് നിലവിൽ ഇലക്ട്രോണിക് റേഷൻ കാർഡ് എന്ന സംവിധാനത്തിലേക് നമ്മുടെ സംസ്ഥാനം മാറുകയാണ്. ഇനി അതോടൊപ്പം തന്നെ ഏറ്റവും പുതുതായി അഞ്ചാമത് ഒരു വിഭാഗം കൂടി റേഷൻ കാർഡിൽ ഉൾപെടുത്തിയിട്ടുണ്ട്.അതായത് പൊതുവിഭാഗം ഇന്സ്ടിട്യൂഷണൽ എന്ന ഒരു വിഭാഗം കൂടി. നമ്മുടെ സംസ്ഥാനത്ത് ഇലക്ട്രോണിക് റേഷൻ കാർഡിന്റെ ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നു. ട്രിവാൻഡ്രം നോർത്ത് സിറ്റി റേഷനിങ് ഓഫീസ് പരിധിയിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പിലാക്കുക. അതായത് നിലവിലുള്ള ഉപഭോക്താക്കളുടെ റേഷൻ കാർഡുകൾ പുസ്തകരൂപത്തിൽ നിന്ന് മാറ്റി ഒരു ആധാർ കാർഡ് മോഡലിലേക് മാറ്റുന്ന സംവിധാനം ആണ് ഇലക്ട്രോണിക് റേഷൻ കാർഡിലൂടെ നടക്കുക. അതിന്റെ അപേക്ഷയും മറ്റും കാര്യങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴിയായിരിക്കും. അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള അപേക്ഷ താലൂക് സപ്ലൈ ഓഫീസർ അംഗീകരിക്കുന്നതോടെ നമുക്ക് പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിനു പകരമായിട്ട് pdf ഫോർമാറ്റിലുള്ള ഫയൽ അക്ഷയ ലോഗിൻ ലേക്ക് വരുകയും ചെയ്യും. അതിനു ശേഷം റേഷൻ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക് ഒരു പാസ്സ്‌വേർഡ്‌ വരികയും അത്‌ ടൈപ്പ് ചെയ്ത് നമുക്ക് ഇത് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാൻ ആകുന്നതുമാണ്. നമ്മുടെ സംസ്ഥാനത്ത് ഇത് ഇപ്പോൾ വ്യപകമാക്കിയിട്ടില്ല വരും മാസങ്ങളിൽ എല്ലാ വിഭാഗങ്ങളിലേക്കും ഇലക്ട്രോണിക് റേഷൻ കാർഡുകൾ ആയിരിക്കും ഉണ്ടാകുക. തുടക്കത്തിൽ ഇത് തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിങ് ഓഫീസ് പരിധിയിൽ മാത്രമായിരിക്കും. ഇനി രണ്ടാമതായിട്ടുള്ള പ്രധാന കാര്യം നമ്മുടെ സംസ്ഥാനത്ത് ബ്രൗൺ നിറത്തിലുള്ള പുതിയ കാർഡുകൾ കൂടി സജീവമായിക്കഴിഞ്ഞു. എന്നാൽ അത്‌ അധികം ആളുകൾക്ക് ലഭിക്കുകയില്ല രാജ്യത്ത് ഒരിടത്തും റേഷൻ കാർഡുകൾ ഇല്ലാത്ത, അഗതിമന്ദിരങ്ങൾ ഉണ്ട് അതുപോലെ സർക്കാർ വക ക്ഷേമ ആശുപത്രികൾ,വൃദ്ധ സധനങ്ങൾ, വിവിധങ്ങളായുള്ള ആശ്രമങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ഉള്ള സർക്കാർ റേഷൻ ഒന്നും ലഭ്യമല്ലാത്ത ആളുകൾ ഉണ്ടാകും. അത്തരം ആളുകൾക്ക് വ്യക്തിഗത റേഷൻ കാർഡ് എന്ന രീതിയിലേക്കാണ് ഇത്തരത്തിൽ ബ്രൗൺ നിറത്തിലുള്ള റേഷൻ കാർഡുകൾ ലഭ്യമാകുക. എന്നാൽ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്ന് പറയുന്നത് നിലവിൽ ഇപ്പോൾ 2 കിലോ ഭക്ഷ്യ ധാന്യം 10 രൂപ 90 പൈസ നിരക്കിൽ ആണ് ലഭിക്കുക. ലഭ്യതക്കനുസരിച്ച് 1 കിലോ ആട്ട വരെ വാങ്ങാൻ ആയി സാധിക്കും. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ സാധാ കാർഡുകൾക്ക് സ്പെഷ്യൽ അരി വിതരണം ഉണ്ട്, 10 കിലോ വരെയാണ് സാധാരണ കാർഡുടമകൾക്ക് ലഭിക്കുന്നത് എന്നാൽ അതിലും ബ്രൗൺ കാർഡുകൾക്ക് ഏകദേശം 2 കിലോ വരെ അരി ലഭിക്കുന്നു. ബ്രൗൺ കാർഡുകൾക്ക് കിറ്റ് വിതരണം ലഭ്യമല്ല.

Leave a Reply

Your email address will not be published.