വെള്ളക്കാർഡ് ഉടമകൾക്ക് ഇനി ഏഴുകിലോ അരി
വെള്ളക്കാർഡുടമകളുടെ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരി മുതൽ വെള്ള കാർഡ് ഉടമകൾക്ക് ഏഴുകിലോ അരി ലഭിക്കും. നീല, വെള്ള, കാർഡുകൾക്ക് നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും ഈ മാസം പുനരാരംഭിക്കും.
നീല, വെള്ള കാർഡുകൾക്ക് ഈ മാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. വെള്ളകാർഡുകൾക്ക് ഡിസംബറിൽ അഞ്ചുകിലോയും നവംബറിൽ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്.
മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.