🔥23 വയസ്‌വരെ സ്റ്റൈപന്‍ഡും വിദ്യാഭ്യാസ ലോണും , കൊവിഡ് അനാഥരാക്കിയവരെ ‘സനാഥരാക്കാന്‍’ മാര്‍ഗരേഖ🔥 🌳🌳🌳🌳🌳🌳🌳🌳🌳

🔥23 വയസ്‌വരെ സ്റ്റൈപന്‍ഡും വിദ്യാഭ്യാസ ലോണും , കൊവിഡ് അനാഥരാക്കിയവരെ 'സനാഥരാക്കാന്‍' മാര്‍ഗരേഖ🔥 🌳🌳🌳🌳🌳🌳🌳🌳🌳
2 / 100

കൊവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി.എം കെയര്‍ ഫണ്ടില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

അനാഥരായ കുട്ടികളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്വയംപര്യാപ്തത തുടങ്ങിയവ ഉറപ്പാക്കുന്നതാണ് പദ്ധതി. കുട്ടികള്‍ക്ക് 23 വയസാകുന്നത് വരെ പി.എം കെയറില്‍ നിന്ന് പ്രതിമാസ സ്റ്റൈപന്‍ഡ് ഉള്‍പ്പടെ ധനസഹായം ലഭിക്കും. കൊവിഡ് പ്രതിസന്ധിയില്‍ മാതാപിതാക്കളെ നഷ്ടപ്പെടുകയോ ഒരു രക്ഷിതാവിനെ മാത്രം നഷ്ടപ്പെടുകയോ ചെയ്ത കുട്ടികള്‍ക്കാണ് അര്‍ഹത. മാതാപിതാക്കള്‍ മരിക്കുമ്ബോള്‍ കുട്ടിക്ക് 18 വയസില്‍ താഴെയായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കൂടുതല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികളുടെ യൂണിഫോം, പുസ്തകം എന്നിവ ഉള്‍പ്പടെയുള്ള ചെലവുകളും പി.എം. കെയേഴ്സില്‍ നിന്ന് വഹിക്കും.

2020 മാര്‍ച്ച്‌ പതിനൊന്ന് മുതല്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പദ്ധതിയില്‍ ചേരാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 31.

നിക്ഷേപം ഇങ്ങനെ

➡️ കുട്ടികളുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ തുക നിക്ഷേപിക്കും

➡️ 18 വയസ് തികയുന്നത് മുതല്‍ 23 വയസ് വരെ ഈ തുകയില്‍ നിന്ന് പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും.

➡️ 23 വയസാകുമ്ബോള്‍ പത്തു ലക്ഷം രൂപ ലഭിക്കും.

➡️ ഉന്നതപഠനത്തിന് വിദ്യാഭ്യാസ ലോണ്‍. അതിന്റെ പലിശ പി.എം. കെയേഴ്സില്‍ നിന്ന് അടയ്ക്കും.

➡️ ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തി 18 വയസ് വരെ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്.

➡️ പ്രീമിയം പി.എം. കെയേഴ്സില്‍ നിന്ന് അടയ്ക്കും.

➡️ സംരക്ഷകന്‍ മജിസ്ട്രേറ്റ്
ശിശു സംരക്ഷണ സമിതിയുടെ സഹായത്തോടെ ഉറ്റ ബന്ധുക്കളെ ഏല്‍പ്പിക്കുന്ന കുട്ടികളുടെ സംരക്ഷണം ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പു വരുത്തണം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ ആണെങ്കില്‍ അവരെ ഒരേ സ്ഥലത്ത് നിറുത്തണം. കുട്ടികള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ബാലാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്നത് പ്രകാരം മറ്റുള്ളവരെ (വളര്‍ത്തച്ഛന്‍/വളര്‍ത്തമ്മ) ചുമതല ഏല്പിക്കണം. അതിനാകുന്നില്ലെങ്കില്‍ കുട്ടികളെ അവരുടെ പ്രായപരിധിക്ക് അനുസരിച്ചുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം.

പത്തു വയസിന് മുകളിലുള്ള കുട്ടികളുടെ സംരക്ഷണത്തിന് മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ലഭ്യമായില്ലെങ്കില്‍ അവരെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ചേര്‍ക്കണം.
ആറു വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ അങ്കണവാടികളില്‍ നിന്നുള്ള സേവനങ്ങളും പോഷകാഹാരവും ഉറപ്പു വരുത്തണം.