ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ
നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമായിരിക്കും ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ അതിന്റെ ഉടമസ്ഥാവകാശം എങ്ങിനെ മാറ്റം ചെയ്യണം എന്നതിനെ പറ്റി. അതായത് നിലവിൽ ഓണർഷിപ്പ് അവകാശമുള്ള വ്യക്തിയുടെ പേര് മാറ്റി പുതിയ ഒരാളുടെ പേരിലേക്ക് ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതിനായി ഓൺലൈനായാണ് ഇപ്പോൾ അപേക്ഷ സമർപ്പിക്കേണ്ടത്. അതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്നും, ചെയ്യേണ്ട രീതി എങ്ങനെയാണെന്നും കൃത്യമായി അറിഞ്ഞിരിക്കാം
കെഎസ്ഇബിയിൽ നൽകിയിട്ടുള്ള നിലവിലെ ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതിനായി ആദ്യം wss.kseb.in/selfservices എന്നോ kseb selfservices എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്ത് നൽകിയോ എടുക്കേണ്ടതാണ്. കെഎസ്ഇബിയിൽ ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ ഉണ്ടെങ്കിൽ നേരിട്ട് ലോഗിൻ ചെയ്യാവുന്നതാണ്.
അതല്ല പുതിയ ഒരു യൂസർ ആണ് എങ്കിൽ user login എന്ന കാണുന്ന ബോക്സിനു താഴെയായി കാണുന്ന ന്യൂ യൂസർ രജിസ്ട്രേഷൻ തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ രജിസ്റ്റർ ന്യൂ യൂസർ എന്ന ഒരു പേജിൽ എത്തിച്ചേരുന്നതാണ്.
ഇവിടെ നിങ്ങൾക്ക് ആവശ്യമായിവരുന്ന രേഖ ഒരു പഴയ ഒരു ബില്ലാണ്.ഈ ബില്ല് ഉപയോഗിച്ചാണ് 13 അക്ക കൺസ്യൂമർ നമ്പർ, ബില്ലിന്റെ അവസാന 5 നമ്പർ എന്നിവ എന്റർ ചെയ്തു നൽകേണ്ടത്. ഒരു ഓദന്റിക്കഷൻ കോഡ് എന്ന രീതിയിലാണ് ബിൽ നമ്പർ കണക്കാക്കുന്നത്.
വിവരങ്ങൾ എല്ലാം കൃത്യമായി ഫിൽ ചെയ്തു നൽകിയശേഷം നിങ്ങളുടെ പേഴ്സണൽ വിവരങ്ങൾ കൂടി ഫിൽ ചെയ്തു നൽകേണ്ടതുണ്ട്. അതിനു ശേഷം യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ ക്രിയേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കി എന്റർ ചെയ്തു നൽകാവുന്നതാണ്.
ഇവിടെ നൽകുന്നത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ ആയിരിക്കും അതുകൊണ്ട് കൺസ്യൂമറുടെ വിവരങ്ങൾ തന്നെ ഇവിടെ നൽകണമെന്ന് നിർബന്ധമില്ല. ഒരു യൂസർക്ക് തന്നെ 30 കൺസ്യൂമർ ഡീറ്റെയിൽസ് ക്രിയേറ്റ് ചെയ്യാവുന്നതാണ്.രജിസ്റ്റർ ചെയ്യുന്നതിനായി പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവയോടൊപ്പം കൂടെ നൽകിയിട്ടുള്ള ക്യാപ്ച്ച കൂടി ടൈപ്പ് ചെയ്തു രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്ന താണ്.തുടർന്ന് വീണ്ടും കെഎസ്ഇബി സെൽഫ് സർവീസ് എന്ന പേജിലേക്ക് തിരികെ വന്നാൽ ക്രിയേറ്റ് ചെയ്ത യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. ഇപ്പോൾ നിങ്ങൾ view bill&pay എന്ന ഒരു പേജിൽ എത്തിച്ചേരുന്നതാണ്. ഇവിടെ കറണ്ട് ബില്ല് കാണുന്നതിനും, പെയ്മെന്റ് നടത്തുന്നതിനും സാധിക്കുന്നതാണ്.
ഇതേ പേജിൽ തന്നെ ownership change, load/Tariff/phase change /Meter shifting എന്നിങ്ങിനെ കാണാവുന്നതാണ്. ഇതിൽ ഓണർഷിപ്പ് ചേഞ്ച് എന്ന ഭാഗം ക്ലിക്ക് ചെയ്യുക. ഇവിടെ ഓണർഷിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ എന്റർ ചെയ്തു നൽകാവുന്നതാണ്.
താഴെ നൽകിയിട്ടുള്ള ആപ്ലിക്കേഷൻ സ്റ്റാറ്റസ് ക്ലിക്ക് ചെയ്താൽ മുൻപ് നിങ്ങൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിൽ അവ കാണാൻ സാധിക്കുന്നതാണ്. ഇൻസ്‌ട്രക്ഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി കാണാവുന്നതാണ്.ഇവിടെ ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതിന് മുൻപായി ഏതെങ്കിലുംഡ്യൂ ഉണ്ടെങ്കിൽ അത് അടച്ച് തീർക്കാൻ ആവശ്യപ്പെടുന്നുണ്ട്. സപ്ലൈകോ 2014 നിയമപ്രകാരമാണ് ഇത് ബാധകമായിട്ടുള്ളത്. കൂടാതെ ഓണർഷിപ്പ് ആരുടെ പേരിലേക്ക് ആണോ ചേഞ്ച് ചെയ്യുന്നത് അതിന് ആവശ്യമായ എല്ലാവിധ ഒറിജിനൽ രേഖകളും ഇൻസ്പെക്ഷൻ സമയത്ത് ഹാജരാക്കേണ്ടതുണ്ട്.ഇൻസ്‌ട്രഷനിൽ ഐഡന്റിറ്റി പ്രൂഫ്, ഓണർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ എന്നിവയെല്ലാം കൃത്യമായി നൽകിയിട്ടുണ്ട്. പഴയ ഓണർഷിപ്പ് ഉള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രാൻസ്ഫർ ചെയ്ത് ലഭിക്കുന്നതിനായി പ്ലെയിൻ പേപ്പറിൽ കൺസെൺ എഴുതി നൽകേണ്ടതുണ്ട്.കൂടാതെ അപ്ലിക്കന്റിന്റെ ഐഡന്റിറ്റി പ്രൂഫ് ആയി വോട്ടർ ഐഡി, പാൻ കാർഡ് എന്നിങ്ങിനെ ഏതെങ്കിലുമൊരു രേഖ ആവശ്യമാണ്. ആവശ്യമായ രേഖകൾ എല്ലാം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്തു നൽകേണ്ടതുണ്ട്.apply now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ apply online എന്ന ഓപ്ഷനിൽ ജി എസ് ടി നമ്പർ നൽകേണ്ടത് നിർബന്ധമല്ല. എന്നാൽ ടൈപ്പ് ഓഫ് ഓണർഷിപ്പ് ചേഞ്ച് എന്നതിൽ അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടത് ഉണ്ട്.തുടർന്ന് പേർസണൽ ഡീറ്റെയിൽസ് എന്റർ ചെയ്ത നൽകണം. എല്ലാ വിവരങ്ങളും കൃത്യമായി നൽകിയശേഷം confirm ബട്ടൺ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ആവശ്യമായ ഡോക്യുമെന്റസ് അപ്‌ലോഡ് ചെയ്ത് നൽകേണ്ടതുണ്ട്.അതിനുശേഷം കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ സ്റ്റാറ്റസ് എന്ന് കാണുന്ന ഭാഗത്ത് saved എന്നാണ് കാണിക്കുന്നത് എങ്കിൽ ഡ്രോപ് ഡൗൺ ഏരോ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ ഇതുവരെ ചെയ്തിരിക്കുന്ന വിവരങ്ങൾ കാണാവുന്നതാണ്.ക്യാൻസൽ ചെയ്യണം എങ്കിൽ ഇവിടെ കാണുന്ന ക്ലോസ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതി. പെയ്മെന്റ് ഇനീഷൈട്ടഡ് എന്നാണ് കാണുന്നത് എങ്കിൽ പെയ്മെന്റ് ചെയ്യാൻ സാധിക്കുന്നതല്ല. ഈ അവസ്ഥയിൽ ഒരു രണ്ടു മണിക്കൂർ എങ്കിലും വെയിറ്റ് ചെയ്താൽ വീണ്ടും സ്റ്റാറ്റസ് മാറി പെയ്മെന്റ് ചെയ്യാവുന്നതാണ്.ഈ രീതിയിൽ വന്നുകഴിഞ്ഞാൽ പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയത് പെയ്മെന്റ് പേജിൽ ഏതെങ്കിലും ഒരു ഓൺലൈൻ പെയ്മെന്റ് രീതി ഉപയോഗപ്പെടുത്തി ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതിന് ആവശ്യമായ ഫീ അടയ്ക്കാവുന്നതാണ്.ഈ രീതിയിൽ കെഎസ്ഇബിയിൽ നൽകിയിട്ടുള്ള ഓണർഷിപ്പ് ഓൺലൈൻ വഴി ചേഞ്ച് ചെയ്യാൻ സാധിക്കുന്നതാണ്.