പെൺകുട്ടികൾ ഉണ്ടോ? ഈ സർക്കാർ ധനസഹായ പദ്ധതികൾ അറിയാതിരിക്കരുത്

are-there-girls-do-not-be-ignorant-of-these-government-funding-schemes
4 / 100

രാജ്യത്ത് പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ചില ധനസഹായ പദ്ധതികളുമുണ്ട്.സമൂഹത്തിൽ ആൺകുട്ടികൾക്കൊപ്പം തന്നെ വളരാനും ജോലി ചെയ്യാനും മികവു തെളിയിക്കാനും ഒക്കെ പെൺകുട്ടികൾക്ക് ഇപ്പോൾ അവസരമുണ്ട്. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടി നിരവധി പദ്ധതികൾ സര്‍ക്കാരും ആവിഷ്കരിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിൻെറ അടിസ്ഥാനം തന്നെ വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും ധനസഹായ പദ്ധതികളുണ്ട്. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപം നൽകിയിരിക്കുന്ന ചില ധനസഹായ പദ്ധതികൾ അറിയാം.

വിവിധ ചെറുകിട നിക്ഷേപ പദ്ധതികൾക്ക് കീഴിൽ സര്‍ക്കാര്‍ ഏ്റവുമധികം പലിശ നൽകുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ പേരിലുള്ള നിക്ഷേപ പദ്ധതിയാണിത്. പരമാവിധി രണ്ട് പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. കുറഞ്ഞ നിക്ഷേപം 1000 രൂപയില്‍നിന്ന് 250 രൂപയാക്കി സര്‍ക്കാര്‍ കുറച്ചിരുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ വീതം അടച്ച് പോലും പദ്ധതിക്ക് കീഴിൽ നിക്ഷേപം നത്താം. ഓരോ സാമ്പത്തിക വര്‍ഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.50 ലക്ഷം രൂപയാണ്. രക്ഷകര്‍ത്താവിന് പെണ്‍കുട്ടിയുടെ പേരില്‍ പോസ്റ്റ്ഓഫീസിലും അക്കൗണ്ട് തുറക്കാം.

അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി. കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. പെണ്‍കുട്ടിക്ക് 18വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിൻെറ 50 ശതമാനംവരെ പിന്‍വലിക്കാനുമാകും.

ഗ്രാമീണ മേഖലായിൽ എട്ടാം ക്ലാസ് കഴിഞ്ഞാൽ സാമ്പത്തിക പരാധീനതകൾ പറഞ്ഞ് നിർധന വിഭാഗങ്ങളിലെ പെൺകുട്ടികൾ പഠനം നിർത്താറുണ്ട്. സെക്കൻഡറി വിദ്യാഭ്യാസത്തിനായി പെൺകുട്ടികൾക്ക് ധനസഹായം നൽകുന്ന പ്രത്യേക പദ്ധതി തന്നെയുണ്ട്. 14-18 വയസ്സിനിടയിലുള്ള പെൺകുട്ടികൾക്ക് ആണ് സെക്കൻഡറി വിദ്യാഭ്യാസത്തിനായി സഹായം വാഗ്ദാനം ചെയ്യുന്നത്. സർക്കാർ 3,000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി നൽകുന്നത്.

3,000 സ്ഥിര നിക്ഷേപമായി ആണ് നിക്ഷേപിക്കുക. പെൺകുട്ടിക്ക് പത്താം ക്ലാസ് അവസാന പരീക്ഷ വിജയിക്കുമ്പോഴോ 18 വയസ്സിന് ശേഷമോ പലിശ സഹിതം പണം പിൻവലിക്കാം. 2008 മെയ് മാസത്തിലാണ് ഈ സ്കീം ആരംഭിച്ചത്. ഈ സ്കീം പ്രത്യേകിച്ച് പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിലെ പെൺകുട്ടികൾക്കായി ആണ് രൂപകൽപ്പന ചെയ്തത്. കൂടാതെ, കസ്‌തൂർബ ഗാന്ധി ബാലിക വിദ്യാലയങ്ങളിൽ നിന്ന് എട്ടാം ക്ലാസ് പരീക്ഷ പാസായി ഒമ്പതാം ക്ലാസിൽ ചേരുന്ന എല്ലാ പെൺകുട്ടികൾക്കും സഹായം ലഭിക്കും. നാഷണൽ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ സഹായത്തിനായി അപേക്ഷിക്കാം.

പഠന സഹായം നൽകും ബാലിക സമൃദ്ധി യോജന

ബാലികാ സമൃദ്ധി യോജന പദ്ധതിക്ക് കീഴിൽ പെൺകുഞ്ഞിനെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 500 രൂപ ലഭിക്കും. കുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള വാർഷിക സ്കോളർഷിപ്പും. ഗ്രാമപ്രദേശങ്ങളിൽ, സ്വർണ്ണജയന്തി ഗ്രാം സ്വരോസ്ഗർ യോജന പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ആണ് ആനുകൂല്യം ലഭിക്കുന്നത്.

ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് 300 രൂപ വീതവും , നാല്-അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 500 രൂപ 600 രൂപ വീതവും ലഭിക്കും. ആറ്-ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 700 രൂപ ലഭിക്കും . എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് 800 രൂപയും, 9, 10 ക്ലാസുകളിലെ പെൺകുട്ടികൾക്ക് . 1000 രൂപയുമാണ് പദ്ധതിക്ക് കീഴിൽ ധനസഹായമായി നൽകുന്നത്. ഈ സ്കീം പെൺകുട്ടികൾക്ക് അവരുടെ സ്കൂൾ വിദ്യാഭ്യാസ കാലയളവിലുടനീളം സാമ്പത്തിക സഹായം നൽകുന്നതാണ്.