2 രൂപ നോട്ടും 2 പ്രത്യേകതകളും; ഒത്തുവന്നാല്‍ 5 ലക്ഷം; നോക്കുന്നോ

EARN BY 2 RUPEE INDIAN NOTE
9 / 100

നാണയ ശേഖരണം, പഴയ കാല കറന്‍സികളുടെ ശേഖരണം എന്നിവ സീരിയസായി നടത്തുന്ന നിരവധി പേരുണ്ട്. ഇത്തരക്കാര്‍ ഹോബിയുടെ ഭാ​ഗമയാണ് പഴയ കാല നാണയങ്ങളും കറന്‍സികളും ശേഖരിക്കുന്നത്.

എന്നാല്‍ ഈ ഹോബി പണം കൊണ്ടു വന്നാലോ? ചെറിയ തുകയല്ല ലക്ഷങ്ങളാണ് പഴയ നാണയങ്ങളുടെ മാര്‍ക്കറ്റിലൂടെ ദിവസവും വിനിമയം ചെയ്യുന്നത്. നിശ്ചിത പ്രത്യേകതകളുള്ള നാണയങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനയ്ക്ക് വെച്ചാലാണ് ലക്ഷങ്ങള്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ വില ലഭിക്കാന്‍ മുഖ്യകാരണം കാലപ്പഴക്കമാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഇത്തരം വസ്തുക്കളുടെ മൂല്യം ഉയരും. നാണയങ്ങളിലെയും കറന്‍സികളുലെയും ചില ചിഹ്നങ്ങള്‍ വിശ്വാസത്തിന്റെ ഭാ​ഗമായി കാണുന്നവരും പഴയകാല നാണയങ്ങളെ സൂക്ഷിക്കുന്നവരുമാണ് ഇവ വാങ്ങാന്‍ ധാരണമായുള്ളത്. ഇത്തരം നോട്ടുകള്‍ക്ക് ചില പ്രത്യേകതകള്‍ വേണമെന്നതാണ് പണം ലഭിക്കാനുള്ള യോഗ്യത.

2 രൂപ കറന്‍സിയും പ്രത്യേകതകളും

ചില വെബ്‌സൈറ്റുകള്‍ പഴയ കാല നോട്ടുകളും കറന്‍സികളും വില്പന നടത്തി പണം സമ്ബാദിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. കയ്യിലുള്ള നോട്ട് ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പന നടത്തി വീട്ടിലിരുന്ന് തന്നെ ലക്ഷങ്ങള്‍ നേടാന്‍ സാധിക്കും. 2 രൂപ കറന്‍സി കയ്യിലുണ്ടെങ്കില്‍ അഞ്ച് ലക്ഷം വരെയാണ് വില്പനയിലൂടെ ലഭിക്കുന്നത്. ഇതിന് നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കണമെന്ന് മാത്രം. പിങ്ക് നിറത്തിലുള്ള രണ്ട് രൂപ കറന്‍സിക്കാണ് ഈ നേട്ടമുള്ളത്. ഇതിനോടൊപ്പം രണ്ട് രൂപ കറന്‍സിയുടെ സീരിയല്‍ നമ്ബര്‍ 786 ല്‍ അവസാനിക്കുന്നത് ആയിരിക്കണം കറന്‍സിയില്‍ മുന്‍ പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഒപ്പും ഉണ്ടായാല്‍ ക്ലാസിഫൈഡ് വെബ്‌സൈറ്റുകളില്‍ വില്പന നടത്തി ലക്ഷങ്ങള്‍ സ്വന്തമാക്കാം.

ഒരു രൂപ നോട്ടിന് ഏഴ് ലക്ഷം

മറ്റൊരു കറന്‍സിക്കും ഇതുപോലെ ലക്ഷങ്ങള്‍ വില മതിക്കുന്നുണ്ട്. അത് ഏതാണെന്ന് നോക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടയിരുന്ന ഒരു രൂപ നോട്ടിനാണ് ഏഴ് ലക്ഷം രൂപ ലഭിക്കുക. സ്വാതന്ത്യത്തിന് മുന്‍പ് അച്ചടിച്ചതിനൊപ്പം ഒരു രൂപ നോട്ടില്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജെ.ഡബ്ലു കെല്ലിയുടെ ഒപ്പും വേണം. ഈ നോട്ടുകള്‍ക്കാണ് വിപണിയില്‍ ഏഴ് ലക്ഷം രൂപ ലഭിക്കുന്നത്. ഈ സവിശേഷതകളുള്ള നോട്ടുകള്‍ക്ക് 80 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1935 ല്‍ ബ്രട്ടീഷ് ഭരണകൂടമാണ് ഈ നോട്ടുകള്‍ അച്ചടിച്ചിരുന്നത്.

പ്രധാന വെബ്‌സൈറ്റുകള്‍

കാലപ്പഴക്കം കൊണ്ട് മൂല്യം കൂടുന്ന വസ്തുക്കളുടെ വില്പന വഴി ലക്ഷങ്ങള്‍ വരുമാനം കണ്ടെത്തുന്ന നിരവധി പേര്‍ ഇന്നുണ്ട്. ഇവര്‍ക്ക് സഹായകമായി നിരവധി ഓണ്‍ലൈന്‍ വെബ്സൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഓണ്‍ലൈന്‍ ക്ലാസിഫൈ‍ഡ് വെബ്സൈറ്റുകളിലാണ് നാണയങ്ങളുടെ വില്പന പൊടിപൊടിക്കുന്നത്. ഇബേ, കോയിന്‍ബസാര്‍, ക്വിക്കര്‍, ഒഎല്‍എക്‌സ് തുടങ്ങിയ വെബ്സൈറ്റുകളാണ് ഇതില്‍ പ്രധാനം. ഇവയില്‍ അക്കൗണ്ട് ആരംഭിച്ച്‌ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നാണയങ്ങള്‍ വില്പന നടത്താം. നാണയം കണ്ട് താല്‍പര്യത്തിന് അനുയോജ്യമായത് ആണെങ്കില്‍ ആവശ്യക്കാക്കാര്‍ നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്യുക. വിലയില്‍ തീരുമാനമായല്‍ വീട്ടിലിരുന്ന് കൊണ്ട് ലക്ഷങ്ങള്‍ നേടാന്‍ സാധിക്കും.

മുകളില്‍ പറഞ്ഞ വെബ്സൈറ്റുകളില്‍ സെല്ലറായി ക്വുക്കറില്‍ രജിസ്റ്റര്‍ ചെയ്യണം.

കറന്‍സിയുടെ ഇരു വശങ്ങളുടെയും ചിത്രം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. കറന്‍സിയുടെ പ്രത്യേകതകള്‍ മനസിലാകുന്ന തരത്തിലാകണം ചിത്രങ്ങളെടുക്കേണ്ടത്.

രജിസ്റ്റര്‍ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ നല്‍കുക.

നല്‍കിയ വിവരങ്ങള്‍ വെബ്സൈറ്റ് പരിശോധിച്ച ശേഷം വില്പനയ്ക്കായി ഉള്‍പ്പെടുത്തും.

ആവശ്യക്കാര്‍ ബന്ധപ്പെട്ട് നാണയം വാങ്ങുകയാണ് ചെയ്യുക.

അറിയിപ്പ്

പഴയ നാണയങ്ങളും കറന്‍സികളും വില്‍ക്കാന്‍ എന്ന പേരില്‍ നിരവധി തട്ടിപ്പും ഈ മേഖലയില്‍ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Leave a Reply

Your email address will not be published.