🔥ഗൂഗിള്‍ പേ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു ; നിയമ നടപടിക്കൊരുങ്ങി ഗൂഗിള്‍🔥

🔥ഗൂഗിള്‍ പേ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു ; നിയമ നടപടിക്കൊരുങ്ങി ഗൂഗിള്‍🔥
4 / 100

തങ്ങളുടെ ഡിജിറ്റല്‍ പേയ്​മെന്‍റ്​ ആപ്പായ ഗൂഗിള്‍ പേ മൂലം സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കോടതി കയറാനൊരുങ്ങുകയാണ്​ യുഎസ് ടെക്​ ഭീമനായ ഗൂഗിള്‍ .ഉപഭോക്താക്കളുടെ ബാങ്കിങ്, ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ഗൂഗിള്‍ പേ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട സംശയമാണ്​ കമ്ബനിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് .

ഉപഭോക്താക്കളുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍ ഉപയോഗം, എന്നിവ സംബന്ധിച്ച പൊതുതാല്‍പര്യ ഹരജിയില്‍ പ്രതികരിക്കാന്‍ യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, ആര്‍ബിഐ എന്നിവരോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്​. സാമ്ബത്തിക വിദഗ്ധന്‍ അഭിജിത്ത് മിശ്രയാണ് ഹര്‍ജി സമര്‍പ്പിച്ചത് .

ഇതുമായി ബന്ധപ്പെട്ട്​ നവംബര്‍ എട്ടിനുള്ളില്‍ ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും കോടതിയില്‍ തങ്ങളുടെ നിലപാട് അറിയിക്കണം. ഗൂഗിള്‍ പേയുടെ നിബന്ധനകളും വ്യവസ്ഥകളും ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പേമന്‍റ്​ നിര്‍ദേശ വിശദാംശങ്ങള്‍ കമ്ബനി സംഭരിക്കുമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി .