ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്താല്‍ അരലക്ഷം സമ്മാനം, ഉത്തരം നല്‍കേണ്ടത് പതിനഞ്ച് ചോദ്യങ്ങള്‍ക്ക്

kseb survey cash prize
5 / 100

കെ.എസ്.ഇ. ബി സര്‍വെയില്‍ പങ്കെടുത്ത് 15 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ റെഡിയാണോ? എങ്കില്‍ കെ.എസ്.എ.ബി തരും അരലക്ഷം, കാല്‍ലക്ഷം രൂപ സമ്മാനം.ജനാഭിലാഷമറിഞ്ഞ് സ്മാര്‍ട്ടാകാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈനായി ഉപഭോക്താക്കളുടെ സര്‍വ്വേ നടത്തുന്നത്.

കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in ലൂടെയാണ് സര്‍വ്വേ. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിച്ച്‌ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. വൈദ്യുതി വിതരണം, പരാതി പരിഹരിക്കല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, വാതില്‍പ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, ഇലക്‌ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സര്‍വ്വേയിലുള്ളത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് ജൂണ്‍ ആദ്യവാരം വരെ അഭിപ്രായം അറിയിക്കാം.

ചോദ്യാവലി തെറ്റ് കൂടാതെ പൂര്‍ണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് സംസ്ഥാനവ്യാപകമായി നടത്തുന്ന മെഗാനറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും രണ്ട് രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും സമ്മാനം നല്‍കും. ഇതുകൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനവും നല്‍കും.


Leave a Reply

Your email address will not be published.