ബിപിഎല്ലുകാര്‍ക്ക് കോളടിച്ചു’, രണ്ടേ രണ്ട് ദിവസത്തിനുള്ളില്‍ കെ ഫോണ്‍ വീട്ടിലെത്തും

K FON
9 / 100

സംസ്ഥാനത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് രണ്ട് ദിവസത്തിനകം കെ ഫോണ്‍ എത്തിയ്ക്കുമെന്ന് കമ്ബനി.തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്‍കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമാണ് കണക്ഷനുകളുടെ എണ്ണവും മറ്റും നിര്‍ണ്ണയിക്കുന്നതെന്നും, ഇനി കാലതാമസം ഉണ്ടാവില്ലെന്നും കെ ഫോണ്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കാലങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ ഫോണ്‍. പ്രഖ്യാപനം നടന്നിട്ട് കാലങ്ങള്‍ കഴിഞ്ഞു പോയിട്ടും പദ്ധതി ജനങ്ങളിലേക്ക് എത്താത്തതില്‍ വിമര്‍ശനം ശക്തമായിരുന്നു. തുടര്‍ന്ന്, പദ്ധതി വേഗത്തിലാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

കെ ഫോണ്‍ പദ്ധതി തയ്യാറാക്കുന്നത് 100 മുതല്‍ 500 കുടുംബങ്ങളെ വരെ ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായി ഇന്റര്‍നെറ്റ് സേവനം മൂന്ന് വര്‍ഷത്തിലേറെയായി നല്‍കുന്നവരില്‍ നിന്ന് കെ ഫോണ്‍ ടെന്റര്‍ വിളിച്ചിരുന്നു. ഒന്‍പത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കപ്പട്ടിക 30 പേര്‍ പങ്കെടുത്ത ടെന്ററില്‍ നിന്ന് തയ്യാറാക്കിയാണ് നടപടികള്‍ പുരോഗമിക്കുന്നത്.


Leave a Reply

Your email address will not be published.

AllEscort