സ്വകാര്യ ലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല; 65 വയസ്സിനു മുകളിലുള്ളവര്‍ക്കായി വാക്‌സിന്‍ ഡ്രൈവ്

സ്വകാര്യ ലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല; 65 വയസ്സിനു മുകളിലുള്ളവര്‍ക്കായി വാക്‌സിന്‍ ഡ്രൈവ്
9 / 100

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണിത്. സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന നടത്തുക.

മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരിൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും.