Scholarship | മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉന്നത വിദ്യാഭ്യാസത്തിന് 65,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷകള്‍ ക്ഷണിച്ചു

scholarship-of-rs-65000-for-medical-and-engineering-higher-education-applications-are-invited
5 / 100

ഗുരുഗ്രാം (Gurugram) ആസ്ഥാനമായുള്ള എന്‍ജിഒയായ (NGO) ലോട്ടസ് പെറ്റല്‍ ഫൗണ്ടേഷന്റെ (Lotus Petal Foundation) ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പിനായി (Scholarships) അപേക്ഷകള്‍ ക്ഷണിച്ചു.

മെഡിസിന്‍, എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഫാര്‍മസി എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന, പ്രത്യേകിച്ചും സാമ്ബത്തികമായി ദുര്‍ബലരായ വിഭാഗങ്ങളില്‍പ്പെട്ടപെണ്‍കുട്ടികളില്‍ നിന്നാണ് രണ്ടാമത്തെ വിന്നി സണ്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനായി (Winnie Sun Scholarship Programme) അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 ആണ്.

സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി, വാര്‍ഷിക കുടുംബ വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഫൗണ്ടേഷന്‍ സാമ്ബത്തിക സഹായം നല്‍കും. ഫീസ്, ജീവിതച്ചെലവ്, യാത്ര എന്നിവ ഉള്‍പ്പെടെയുള്ളവിദ്യാര്‍ത്ഥിയുടെ ചെലവുകള്‍ വഹിക്കുന്നതിനായി അക്കാദമിക് കോഴ്സിന്റെ കാലയളവില്‍ വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 65,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് തുക നല്‍കും.

വിന്നി സണ്‍ സ്‌കോളര്‍ഷിപ്പ്: യോഗ്യത

18 വയസ്സിന് മുകളില്‍ പ്രായമുള്ളവിദ്യാര്‍ത്ഥിനികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം.

ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടണമെങ്കില്‍, സംവരണീയരല്ലാത്ത അപേക്ഷകര്‍ അംഗീകൃത സംസ്ഥാന അല്ലെങ്കില്‍ സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ 10, 12 ക്ലാസ്സുകളില്‍ വിജയിച്ചിരിക്കണം. അതേസമയം സംവരണ വിഭാഗങ്ങളില്‍ (എസ്‌സി, എസ്ടി, ഒബിസി) നിന്നുള്ള അപേക്ഷകര്‍ 10, 12 ക്ലാസുകളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

വിന്നി സണ്‍ സ്‌കോളര്‍ഷിപ്പ്: എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌എല്ലാ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കുക.

ഘട്ടം 2. നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ബാധകമാണെന്ന്‌ഉറപ്പുവരുത്തുകയും അത് അംഗീകരിക്കുകയും ചെയ്യുക.

ഘട്ടം 3. ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. ഒപ്പം ആവശ്യമായ രേഖകള്‍ അപ്‌ലോഡ്ചെയ്യുക.

ഘട്ടം 4. അപേക്ഷാ ഫോം സമര്‍പ്പിക്കുക. അപൂര്‍ണ്ണമായ അപേക്ഷാ ഫോറം സ്വീകരിക്കുന്നതല്ല.

ഘട്ടം 5. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഇമെയില്‍ ഐഡിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനുള്ള സ്ഥിരീകരണം നിങ്ങള്‍ക്ക് ലഭിക്കും. ഭാവിയിലെ തുടര്‍ നടപടകിള്‍ക്കായി ഈ മെയില്‍സൂക്ഷിക്കുക.

മെഡിക്കല്‍ (എംബിബിഎസ്/ബിഡിഎസ്), എന്‍ജിനീയറിങ്, നഴ്സിംഗ്, ഫാര്‍മസി എന്നീ കോഴ്‌സുകളില്‍ കേന്ദ്ര-സംസ്ഥാന അക്കാദമിക് വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നേടിയവരോ അതിനായി തയ്യാറെടുക്കുന്നവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം 138 അപേക്ഷകരില്‍ നിന്നായി, എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി), ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളിലേക്ക് പ്രവേശനം നേടാന്‍ ഈ സ്‌കോളര്‍ഷിപ്പ് ആ വിദ്യാര്‍ത്ഥികളെ സഹായിച്ചതായി ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു.