നീട്ടി ഹോണ്‍ അടിക്കുന്നത് നിര്‍ത്തിക്കോ! ഇല്ലെങ്കില്‍ MVD പൂട്ടിടും

stop-stretching-and-honking-the-horn-otherwise-the-mvd-will-be-locked
4 / 100

പൊതുനിരത്തില്‍ ശബ്ദ മലിനീകരണം (Sound Pollution) ഉണ്ടാക്കുന്നവിധം ഹോണ്‍ അടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്.

ഇതിനായി ഓപ്പറേഷന്‍ ഡെസിബെല്‍ ശക്തമാക്കുകയാണെന്ന് MVD അറിയിച്ചു.

ഹോണ്‍ നിരോധിത മേഖലകളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ലക്ഷ്യമിട്ടാണ് MVD തങ്ങളുടെ ഓപ്പറേഷന്‍ ഡെസിബെല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുള്ള ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഇതൊരു ശല്യത്തേക്കാള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ്. പ്രത്യേകിച്ച്‌ എയര്‍ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.
ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ ഡെസിബെല്‍ നടപ്പിലാക്കുന്നതെന്ന് എംവിഡി അറിയിച്ചു.

ഇതിന്റെ പ്രരംഭഘട്ടമായി MVD പ്രധാന നഗരങ്ങളിലായി പരിശോധന ആരംഭിക്കുകയും ചെയ്തു. ട്രാഫിക് സിഗ്നല്‍, ട്രാഫിക് ബ്ലോക്ക്, സ്കൂളുകള്‍, ആശുപത്രികള്‍, കോടതി പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ശബ്ദ മലിനീകരണം സൃഷ്ടിക്കാതിരിക്കാന്‍ കര്‍ശനമായി തടയാനാണ് എംവിഡിയുടെ തീരുമാനം.

70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അതും കൂടാതെ 120 ഡെസിബല്ലിന് മുകളില്‍ നിരന്തരം ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ചെവിയുടെ കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയായേക്കും.

ഇത് സംബന്ധിച്ച്‌ MVD യുടെ ഫേസ്ബുക്ക് പോസ്റ്റ്

ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും . ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് , കൂടുതല്‍ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് ഒാട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ടെന്നാണ് IMA നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

വികസിത രാജ്യങ്ങളില്‍, അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് ഒഴിച്ച്‌ ഹോണ്‍ മുഴക്കുന്നത് അപരിഷ്കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവര്‍മാരെ ശാസിക്കുന്നതിന് തുല്യമായി കരുതുമ്ബോള്‍ ഇന്ത്യയില്‍ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു.

ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാള്‍ ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച്‌ എയര്‍ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.
ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ ഡെസിബെല്‍ നടപ്പിലാക്കുന്നത്. ഹോണ്‍ നിരോധിത മേഖലകളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് ഈ ഓപ്പറേഷന്‍ ഡെസിബെല്‍ കൊണ്ടുദ്ദേശിക്കുന്നത്